താൾ:33A11415.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 സഞ്ചാരിയുടെ പ്രയാണം

പൊട്ടി മരിക്കയും ചെയ്തു. ആ വീഴ്ചയുടെ ഒച്ച ക്രിസ്തിയനും അവന്റെ
കൂട്ടുകാരനും കേട്ടു ഞെട്ടി. കാര്യം എന്തു? എന്നു ചോദിച്ചതിന്നു ഉത്തരം
പറവാൻ ആരും ഇല്ല. അയ്യോ! അയ്യോ! എന്നോരു നിലവിളി മാത്രം കേട്ടു.
അപ്പോൾ ആശാമയൻ ഹാ കഷ്ടം! കഷ്ടം! നാം ഇപ്പോൾ എവിടെ എന്നു
ദുഃഖിച്ചു പറഞ്ഞാറെ, ക്രിസ്തിയൻ താൻ അവനെ നേർവ്വഴിയിൽനിന്നു
തെറ്റിച്ചുകളഞ്ഞു എന്നറികകൊണ്ടു മിണ്ടാതിരുന്നു. അപ്പോൾ മഴയും മിന്നലും
ഘോരമായി തുടങ്ങി വെള്ളവും പൊങ്ങിവരികയും ചെയ്തു. അനന്തരം
ആശാമയൻ വീർത്തു: അയ്യൊ! ഞാൻ നേർവ്വഴിയെ വിട്ടതെന്തു എന്നു മുറയിട്ടു
പറഞ്ഞു.

ക്രിസ്തി: ഈ വഴി നമ്മെ നേർവ്വഴിയിൽനിന്നു തെറ്റിക്കും എന്നു ആ
സമയം ആർ വിചാരിച്ചു?

ആശാ: ഞാൻ അപ്പോൾ തന്നെ പേടിച്ചത് കൊണ്ടു അല്പം വിരോധിച്ചു
എങ്കിലും, നീ എന്നേക്കാൾ വൃദ്ധനാകുന്നു എന്നു വിചാരിച്ചു സ്പഷ്ടമായി
പറവാൻ ശങ്കിച്ചു.

ക്രിസ്തി: ഹാ സഹോദര! ഞാൻ നിന്നെ നേർവ്വഴി തെറ്റിച്ചു. ഈ
കഷ്ടതയിൽ ആക്കിയത് എനിക്ക് വളരെ സങ്കടം എങ്കിലും, അറിഞ്ഞും കൊണ്ടു
ചെയ്തതല്ലായ്കയാൽ എന്നോടു ക്ഷമിക്കേണം.

ആശാ: ഹാ സഹോദര! വിഷാദിക്കരുതെ, ഞാൻ എല്ലാ
ക്ഷമിച്ചിരിക്കുന്നു; ഈ കഷ്ടവും നമുക്കു ഗുണമായ്തീരുമെന്നു വിശ്വസിക്കയും
ചെയ്യുന്നു.

ക്രിസ്തി: ഇത്ര ദയയുള്ള സഹോദരൻ ലഭിച്ചതുകൊണ്ടു എനിക്ക് വളരെ
സന്തോഷം, എന്നാൽ നാം ഇവിടെ താമസിക്കാതെ വേഗം മടങ്ങി പോവാൻ
നോക്കെണം.

ആശാ: സത്യം സഹോദരl ഞാൻ മുമ്പിൽ നടക്കാം.

ക്രിസ്തി: എന്റെ കുറവു നിമിത്തം നാം നേർവ്വഴി തെറ്റിയതുകൊണ്ടു
അനർത്ഥം വല്ലതും ഉണ്ടെങ്കിൽ എനിക്ക് ആദ്യം വരേണ്ടതിന്നു ഞാൻ തന്നെ
മുമ്പിൽ നടക്കട്ടെ.

ആശാ:വേണ്ടാ; നിണക്ക് ഇപ്പോൾ, മനഃകലക്കം ഉണ്ടാകകൊണ്ടു
ഇനിയും തെറ്റി പോവാൻ സംഗതി വരും എന്നു പറഞ്ഞാറെ, നിന്റെ ഹൃദയം
പെരുവഴിയുടെ നേരെ ഇരിക്കട്ടെ; നീ നടന്ന വഴിയായി മടങ്ങി പോക, (യിറ.
32,21) എന്നൊരുത്തന്റെ വാക്കു കേട്ടതിനാൽ കുറെ ആശ്വാസം വന്നു എങ്കിലും,
വെള്ളങ്ങൾ പൊങ്ങുകകൊണ്ടു, മടങ്ങി പോവാൻ മഹാപ്രയാസമായിരുന്നു,
(വഴി വിടുവാൻ എളുപ്പം; മടങ്ങി ചേരുവാൻ പ്രയാസം തന്നെ എന്നറിക.)
ഇരുളും വെള്ളത്തിന്റെ പാച്ചലും ഭയങ്കരമാകയാൽ അവർ അഞ്ചുപത്തു
പ്രാവശ്യം മുങ്ങി ചാവാറായിരുന്നതല്ലാതെ, എത്രയും പണിപ്പെട്ടാലും ആ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/306&oldid=200007" എന്ന താളിൽനിന്ന് ശേഖരിച്ചത്