താൾ:33A11415.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 219

പറഞ്ഞപ്പോൾ, മറെറയവർ: ഈ രണ്ടാൾ ശാന്തരും സുബോധമുള്ളവരും
ആർക്കെങ്കിലും ഒരു ദോഷം ചെയ്വാൻ വിചാരിക്കാത്ത മനുഷ്യരുമാകുന്നു
എന്നു കാണ്മാൻ എന്തു പ്രയാസം? അതല്ലാതെ ഈ ചന്തയിൽ കച്ചവടം ചെയ്തു
വരുന്ന പലരും ഈ തടവിനെയും കഷ്ടങ്ങളെയും സഹിപ്പാൻ
യോഗ്യന്മാരായിരുന്നു എന്നും മറ്റും പലവിധമുള്ള വാക്കുകൾ ഉണ്ടായ ശേഷം,
രണ്ടു പക്ഷക്കാരിൽ അടിപിടിയുണ്ടായി ചിലർ മുറിപ്പെട്ടതുകൊണ്ടു
കാര്യസ്ഥന്മാർ സഞ്ചാരികളെ പിന്നെയും വിളിപ്പിച്ചു ചന്തയിൽ ഉണ്ടായ
കലഹത്തിന്റെ കാരണം നിങ്ങൾ തന്നെ എന്നു പറഞ്ഞു, അവരെ
ഘോരമായടിപ്പിച്ചു ചങ്ങലയുമിട്ടു ആരെങ്കിലും അവരുടെ പക്ഷം
എടുക്കാതെയും അവരോടു ചേരാതെയും ഇരിക്കേണ്ടതിന്നു ജനങ്ങളെ
പേടിപ്പിപ്പാനായി വഴി അടിച്ചുവാരുവാൻ തെരുവീഥികളിൽ കൂടി നടത്തിക്കയും
ചെയ്തു. എന്നിട്ടും ക്രിസ്തിയനും വിശ്വസ്തനും വളരെ ശാന്തതയെ കാട്ടി സകല
നിന്ദയും പരിഹാസവും സന്തോഷത്തോടെ സഹിച്ച പ്രകാരം ചന്തയിൽ പലരും
കണ്ടു, അവരുടെ പക്ഷത്തിൽ ചേർന്നു വന്നു എന്നു ശാഠ്യക്കാർ കണ്ടു
മഹാക്രുദ്ധരായി അവരെ കൊല്ലുവാൻ നിശ്ചയിച്ചു; പഞ്ജരവും ചങ്ങലയും
പോരാ; നിങ്ങൾ ചെയ്ത ദ്രോഹം നിമിത്തവും ചന്തയിൽ ചിലരെ വഞ്ചിച്ചു
വഷളാക്കിയ നിമിത്തവും, നിങ്ങളെ അന്തകന്റെ അടുക്കൽ അയക്കും എന്നു
പറഞ്ഞു, അവരെ തടവിലാക്കി കാലുകളെ ആമത്തിൽ ഇടുകയും ചെയ്തു.
അപ്പോൾ അവർ വിശ്വാസമുള്ള സ്നേഹിതനായ സുവിശേഷിയുടെ വചനം
ഓർത്തു അദ്ദേഹം മുന്നറിയിച്ചത് സംഭവിച്ചുവല്ലൊ എന്നു വിചാരിച്ചു ധൈര്യം
പൂണ്ടു ഇവിടെ മരിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു, തമ്മിൽ ആശ്വസിപ്പിച്ചു
ഓരോരുത്തൻ തനിക്ക് തന്നെ മരണം വരേണ്ടതിനായി ഗൂഢമായി ആഗ്രഹിച്ചു
എങ്കിലും സകല കാര്യങ്ങളെയും പരമജ്ഞാനത്താൽ നടത്തിക്കുന്നവനിൽ
തങ്ങളെ ഭരമേല്പിച്ചു സന്തുഷ്ടരായി പാർത്തു.

പിറ്റെ ദിവസം പൊലീസ്സധികാരിയും കച്ചേരിക്കാരും ഹാജരായശേഷം
മായാചന്തക്കാർ അന്യായം ചെയ്വാനായി ഒരു ഹർജ്ജി എഴുതിയതെന്തന്നാൽ:

ശ്രീ

പൊലീസ്സധികാരിയായ ബലിയാൾ കച്ചേരിയിലേക്ക്
മായാപുരക്കാരും വ്യാപാരികളും എഴുതി ബോ
ധിപ്പിക്കുന്ന സങ്കടഹർജ്ജി എന്തെന്നാൽ:

കുറയ നാൾ മുമ്പെ ക്രിസ്തിയനും വിശ്വസ്തനും എന്ന രണ്ടു പരദേശികൾ
നമ്മുടെ പട്ടണത്തിൽ എത്തി, ചന്തസ്ഥലത്തു കണ്ട വ്യാപാരത്തെയും
ചരക്കുകളെയും മര്യാദകളെയും ഒട്ടൊഴിയാതെ നിന്ദിച്ചു, മഹാരാജാവായ
ബെൾജബൂലിനെയും സകല രാജവംശത്തെയും ദുഷിച്ചു കലഹമുണ്ടാക്കി,
ഒരു പുതിയ വേദം ഉപദേശിച്ചു ജനങ്ങൾക്ക് ബോധം വരുത്തി ചിലരെയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/291&oldid=199992" എന്ന താളിൽനിന്ന് ശേഖരിച്ചത്