താൾ:33A11415.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 സഞ്ചാരിയുടെ പ്രയാണം

ചന്തയിൽ ക്രയവിക്രയങ്ങൾക്കായി വെച്ച മായാസാധനങ്ങളെ
സഞ്ചാരികൾ അല്പം പോലും വിചാരിക്കാതെ, എടൊ? നല്ല ചരക്കുണ്ടു;
പുതുമാതിരി വല്ലതും വാങ്ങെണം എന്നു കച്ചവടക്കാർ വിളിച്ചപ്പോൾ, വിരൽ
ചെവിയിലിട്ട മായയെ നോക്കാത്തവണ്ണം "എന്റെ കണ്ണുകളെ തിരിക്കേണമെന്നു
പറഞ്ഞു" മേല്പെട്ടു നോക്കി "ഞങ്ങളുടെ പെരുമാറ്റവും നിക്ഷേപവും ഒക്ക
സ്വർഗ്ഗത്തിൽ ഇരിക്കുന്നുള്ളു" എന്ന പോലെ കാട്ടുകകൊണ്ടും എല്ലാവർക്കും
നീരസം ജനിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഒരുത്തൻ നിങ്ങൾ എന്തു വാങ്ങും
എന്നു പരിഹാസത്തിന്നായി ചോദിച്ചാറെ, അവർ അവനെ ഉറ്റു നോക്കി:
ഞങ്ങൾ സത്യത്തെ വാങ്ങി കൊള്ളും എന്നു പറഞ്ഞതിനാൽ ചന്തക്കാരുടെ
നീരസം വർദ്ധിച്ചു, ചിലർ നിന്ദിച്ചു, ചിലർ വാവിഷ്ഠാനം ചെയ്തു, മററു ചിലർ
ഇവരെ അടിക്കേണം എന്നു നിലവിളിച്ചപ്പോൾ, ചന്തയിൽ ഒരു മഹാകലഹവും
പാച്ചലും അട്ടഹാസവും തുടങ്ങിയാറെ, ഒരാൾ ഓടിച്ചെന്നു ആ അവസ്ഥ ഒക്കെ
പൊലീസ്സധികാരിയായ ബലിയാളിന്റെ അടുക്കൽ കേൾപിച്ച ശേഷം, അവൻ
ഉടനെ വന്നു കാര്യമെല്ലാം കണ്ടു കേട്ടു, ചന്തെക്ക് വിഘ്നം വരുത്തിയ ആ രണ്ടു
പേരെ നല്ലവണ്ണം അന്വേഷണം ചെയ്വാൻ വേണ്ടി ചില കാര്യസ്ഥന്മാരോടു
കല്പിച്ചു. ആയവരും സഞ്ചാരികളെ വരുത്തി: നിങ്ങൾ എവിടെ നിന്നു വരുന്നു?
യാത്ര എവിടേക്ക്? ഇങ്ങിനെയുള്ള വേഷത്തോടുകൂട വന്നതെന്തു? എന്നും
മറ്റും ചോദിച്ചാറെ, അവർ: ഞങ്ങൾ ഇഹലോകത്തിൽ സഞ്ചാരികളും
പരദേശികളുമായി ഞങ്ങളുടെ ജന്മഭൂമിയാകുന്ന സ്വർഗ്ഗീയയരുശലേമിലേക്ക്
യാത്രയാകുന്നു; ഞങ്ങളെ നിന്ദിപ്പാനും ദുഷിപ്പാനും പ്രയാണത്തിന്നു മുടക്കം
വരുത്തുവാനും ഇവിടെ പാർക്കുന്ന കച്ചവടക്കാർക്കു ഒരു സംഗതിയില്ല;
അവർക്കു ഞങ്ങൾ ഒരു ദോഷം ചെയ്തിട്ടുമില്ല; സത്യത്തെ ഞങ്ങൾ വാങ്ങി
കൊള്ളം എന്നു പറഞ്ഞതെ ഉള്ളു. എന്നു പറഞ്ഞ വാക്കു കാര്യസ്ഥന്മാർ
കൂട്ടാക്കാതെ, നിങ്ങൾ ഭ്രാന്തന്മാരായി ചന്തെക്ക് മുടക്കം വരുത്തുവാൻ
വിചാരിക്കുന്നു എന്നു ക്രുദ്ധിച്ചു അവരെ അടിപ്പിച്ചു മുഖത്തു കരി തേച്ചു,
ചന്തക്കാരുടെ വിനോദത്തിന്നായി ഒരു പഞ്ജരത്തിൽ (കൂട്ടിൽ) പാർപ്പിച്ചു.
പിന്നെ ചന്തക്കാർ അസംഖ്യമായി വന്നു കൂടി അവരെ കണ്ടു പരിഹസിച്ചും
ദുഷിച്ചും ഹിംസിച്ചും ചെയ്തത് എല്ലാം പൊലീസ്സധികാരി കണ്ടു ചിരിച്ചു എങ്കിലും,
സഞ്ചാരികൾ എല്ലാം താഴ്മയോടെ സഹിച്ചു, നിന്ദിക്കുന്നവരെ അനുഗ്രഹിച്ചു,
വാവിഷ്ഠാനം ചെയ്തവരോടു പ്രിയമായി സംസാരിച്ചു, തങ്ങൾക്കു ദോഷം
വരുത്തിയവർക്ക് ഗുണം കാണിച്ചു, അതു ചന്തയിൽ പാർത്തിരുന്ന ചില
മര്യാദക്കാർ കണ്ടപ്പോൾ, ഉപദ്രവക്കാരെ ശാസിച്ചു ബുദ്ധിപറവാൻ നോക്കിയാറെ
, ശാഠ്യക്കാർ കോപിച്ചു, അവരോടു നിങ്ങൾ ഈ കൂട്ടിലിരിക്കുന്നവരെ പോലെ
തന്നെ അവർക്കും നിങ്ങൾക്കും തമ്മിൽ ചേർച്ചയുണ്ടാകും എന്നു തോന്നുന്നു;
അവരെ പോലെ ഞങ്ങൾ നിങ്ങളെയും ശിക്ഷിക്കും നിശ്ചയം എന്നു ക്രുദ്ധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/290&oldid=199991" എന്ന താളിൽനിന്ന് ശേഖരിച്ചത്