താൾ:33A11415.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 സഞ്ചാരിയുടെ പ്രയാണം

മഹാദ്രോഹം ചെയ്യിച്ചപ്രകാരം ഞങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നു. മുമ്പെ
തന്നെ സ്വാമി അവർകൾ ഞങ്ങളുടെ സഹായത്തിനായി ചില കാര്യസ്ഥന്മാരെ
അയച്ചു എങ്കിലും സങ്കടം തീർന്നില്ല, നാന്മടങ്ങു വർദ്ധിച്ചത് കൊണ്ടു
കച്ചേരിമുഖാന്തരം അവരുടെ കാര്യം വിസ്മരിച്ചു കണ്ട കുറ്റത്തിന്നു തക്ക
ശിക്ഷ കല്പിച്ചു ഞങ്ങളുടെ സങ്കടം തീർക്കേണ്ടതിന്നു വളരെ അപേക്ഷിക്കുന്നു.

1 സാക്ഷിക്കാരൻ:അസൂയഹസ്സൻ ഖാൻ ബഹാദർ.

2 സാക്ഷിക്കാരൻ: വ്യർത്ഥഭക്തി കൃഷ്ണണനായർ.

3 സാക്ഷിക്കാരൻ: അനാവശ്യകാരി രാമർ.

എഴുത്തുകാരൻ:കൈതവശാസ്ത്രി.

മായക്കൊല്ലം 4745 മത്സരമാസം 18 നു എഴുതിയതു.

ഇങ്ങിനെയുള്ള ഹർജ്ജി ബലിയാൾ സ്വാമി അവർകൾ വാങ്ങി
റഗുലേഷൻ പ്രകാരം വിസ്തരിച്ചു ചോദ്യം ചെയ്തപ്പോൾ, വിശ്വസ്തൻ: ഞങ്ങൾ
ആരെയും നിന്ദിച്ചില്ല. ശാന്തരാകകൊണ്ടു കലഹം ഉണ്ടാക്കീട്ടുമില്ല,
ദൈവത്തിന്നും അവന്റെ വചനത്തിന്നും വിരോധമായിരിക്കുന്നതിനെ മാത്രം
വിരോധിക്കുന്നുള്ളു. ഈ പട്ടണക്കാർ ചിലർ ഞങ്ങളുടെ സത്യത്തെയും ശുദ്ധ
നടപ്പിനെയും കണ്ടു, ഞങ്ങളോടു ചേർന്നുവന്നത് നേർതന്നെ; പിന്നെ നിങ്ങളുടെ
രാജാവായ ബെൾജബൂൽ ഞങ്ങളുടെ കർത്താവിന്റെ വൈരിയാകകൊണ്ടു
അവനെയും അവന്റെ രാജ്യനീതികളെയും ഭ്യത്യന്മാരെയും മരണംവരയും
വിരോധിക്കേണ്ടതാകുന്നു നിശ്ചയം എന്നു ഉത്തരം പറഞ്ഞു.

അനന്തരം ബലിയാൾ സ്വാമി അവർകൾ കയിപ്പിയത്തുകളെയും
അന്യായപ്രതികളെയും സാക്ഷിക്കാരെയും ക്രിമിനാൽ കോടതിയിലേക്ക് കൂട്ടി
അയച്ച ശേഷം, ലാർഡ് ഗുണനാശനൻ എന്ന ക്രിമിനാൽ ജഡ്ജി അവർകൾ ആ
ഹർജ്ജി മുതലായ വിസ്താരക്കടലാസ്സുകൾ വായിച്ചു കേട്ടു, താമസം കൂടാതെ
രണ്ടാം പ്രതിയായ വിശ്വസ്തനെയും അന്യായസാക്ഷിക്കാരെയും നിർത്തി വിസ്താരം
തുടങ്ങി. ഒന്നാം സാക്ഷിയോടു: നീ ഈ അന്യായപ്രതികളെയും ഇവരിൽ
ഉണ്ടായ വല്ല കലശലും അറിയുമോ? എന്നു ചോദ്യം ചെയ്താറെ,

അസൂയഹസ്സൻ ഖാൻ ബഹാദർ വണക്കത്തോടെ സലാം ചെയ്തു;
സ്വാമിൻ! കേട്ടാലും വിശ്വസ്തൻ എന്നവനെ ഞാൻ നല്ലവണ്ണം അറിയും; അവൻ
ചെയ്ത ദ്രോഹം എല്ലാം കണ്ടു അത് യജമാൻ അവർകളുടെ മുമ്പാകെ ആണയിട്ടു
അറിയിക്കാം എന്നു പറഞ്ഞപ്പോൾ, ജഡ്ജി അവർകൾ ക്ഷമിക്ക കുറാനെ
കൊടുക്ക എന്നു കല്പിച്ചു.

അതിന്മേൽ സത്യം ചെയ്തശേഷം അവൻ സ്വാമിൻ! ൟ മനുഷ്യന്നു നല്ല
പേരുണ്ടെങ്കിലും മഹാദോഷവാൻ തന്നെ; ഇവൻ ഇസ്ലാം ആകട്ടെ, ഹിന്തു വേദം
ആകട്ടെ ഒന്നിനെയും ബഹുമാനിക്കാതെ വെറുതെ വിരോധിച്ചു വിശ്വാസവും
വിശുദ്ധിയും എന്ന വ്യർത്ഥവാക്കുകളെകൊണ്ടു സർവ്വജനങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/292&oldid=199993" എന്ന താളിൽനിന്ന് ശേഖരിച്ചത്