താൾ:33A11415.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 സഞ്ചാരിയുടെ പ്രയാണം

വരുവിൻ! എന്ന ശബ്ദം കേട്ടാറെ, പാറകൾ പിളർന്നും കുഴികൾ തുറന്നും
മരിച്ചവർ എല്ലാവരും എഴുനീറ്റു വന്നപ്പോൾ, പലരും സന്തോഷിച്ചു മേൽപ്പെട്ടു
നോക്കി നമ്മുടെ രക്ഷ സമീപിച്ചിരിക്കുന്നു! എന്നു ആർത്തു പറഞ്ഞു. മറ്റെവർ
പേടിച്ചോടി പർവ്വതഗുഹാദികളിൽ ഒളിപ്പാൻ നോക്കി. അങ്ങനെ ഇരിക്കുമ്പോൾ,
മേഘത്തിൽ വന്നവൻ: ലോകർ അടുക്കെ വരേണം എന്നരുളിച്ചെയ്തു, പുസ്തകം
വിടർത്തി ന്യായം വിസ്തരിച്ചു, പതിരിനേയും കളയേയും എടുത്തു
തീപ്പൊയ്കയിൽ ചാടെണം എന്ന് സ്വർഗ്ഗീയക്കൂട്ടരോടു കൽപ്പിച്ചപ്പോൾ, ഞാൻ
ഇരുന്ന സ്ഥലത്തുതന്നെ നരകം തുറന്നു പുകയും തീക്കനലുകളും ദുർഗന്ധവും
ഭയങ്കരശബ്ദങ്ങളും പുറപ്പെട്ടുവന്നു. കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടുവിൻ
എന്നു കല്പിച്ചപ്പോൾ, കണക്കില്ലാതെ ജനങ്ങൾ മേഘമാർഗ്ഗത്തൂടെ
സ്വർഗ്ഗാരോഹണമായി എങ്കിലും, എന്നെ ആരും കൂട്ടിയില്ല. മേഘത്തിന്മേൽ
ഇരുന്നവനും ചീറ്റത്തോടു എന്നെ നോക്കിയതു, ഞാൻ കണ്ടു വളരെ വിറെച്ചു,
ഒരു പർവ്വതഗുഹയിൽ ഒളിച്ചിരിപ്പാൻ ശ്രമിച്ചു ഓരോരൊ പാപകർമ്മങ്ങളെ
ഓർത്തു മനഃപീഡ വർദ്ധിച്ചപ്പോൾ, ഞാൻ ഉണരുകയും ചെയ്തു.

ക്രിസ്തി: എന്നാൽ ഈ ദർശനം നിമിത്തം ഇത്ര പേടിച്ചത് എന്തിന്നു?

ഉണർന്നവൻ: ന്യായവിസ്താരദിവസം ഇപ്പോൾ വന്നു എങ്കിൽ ഞാൻ
നിൽപ്പാൻ കഴിയാത്തവൻ എന്നു വിചാരിച്ചതു കൊണ്ടും, ദൈവദൂതന്മാർ
പലരെയും ചേർത്തിട്ടും എന്നെ വേർവ്വിട്ടത് കൊണ്ടും, നരകം ഞാൻ ഇരുന്ന
സ്ഥലത്തുതന്നെ തുറന്നു മനസ്സാക്ഷിയും എന്നെ അസഹ്യപ്പെടുത്തി,
ന്യായാധിപതി ക്രുദ്ധനായി എന്നെ നോക്കിയതുകൊണ്ടും, ഞാൻ പേടിച്ചു
വിറെക്കയും ചെയ്തു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയനോടു: ഇതൊക്കെയും ബോധിച്ചുവോ?
എന്നു ചോദിച്ചു.

ക്രിസ്തി: ബോധിച്ചു; സന്തോഷിച്ചും പേടിച്ചുംകൊണ്ടിരിക്കുന്നു.

വ്യാഖ്യാ: നീ ഈ കാര്യങ്ങളെ എപ്പോഴും ഓർത്തു മുറുകെ
പിടിച്ചുകൊണ്ടാൽ, അവ നിന്നെ പ്രയാണത്തിൽ തെളിച്ചു നടത്തുവാനായി
തോലിൽ കുത്തുന്ന തോട്ടിമുള്ളായിരിക്കും. ഇതു കേട്ടാറെ, ക്രിസ്തിയൻ അരകെട്ടി
യാത്രയാവാൻ പുറപ്പെടുമാറായപ്പോൾ,

വ്യാഖ്യാനി: നേർവ്വഴിയിൽ നിന്നെ നടത്തേണ്ടതിന്നു ആശ്വാസപ്രദൻ
തുണ നിൽക്കട്ടെ! എന്നു അനുഗ്രഹിച്ചശേഷം ക്രിസ്തിയൻ നടന്നു.

മനോഹരം ഭയങ്കരവുമായ
അപൂർവ്വദർശനങ്ങൾ കണ്ടതേ
നടക്കുമ്പോൾ എനിക്കതിന്റെ ഛായ
സദാ മനസ്സിൽ ബിംബിക്കേണമേ.
നിൻ ഉപദേശം എന്നെ നൽവഴിക്കു ജ്ഞാനി
ആക്കുന്നതോർക്കും വാഴ്ക എൻ വ്യാഖ്യാനി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/248&oldid=199946" എന്ന താളിൽനിന്ന് ശേഖരിച്ചത്