താൾ:33A11415.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 175

അളവില്ലാത്തതാകുന്നു.

ബദ്ധ: ഞാൻ അവനെ പുതുതായി ക്രൂശിന്മേൽ തറെച്ചു, അവനെയും
അവന്റെ നീതിയെയും നിരസിച്ചു അവന്റെ രക്തം മലം പോലെ വിചാരിച്ചു,
പരിശുദ്ധാത്മാവിനോട് ദ്രോഹിച്ചത് കൊണ്ടു, ഞാൻ സകല വാഗ്ദത്തങ്ങളെ
കളഞ്ഞു, ശത്രു എന്ന പോലെ എന്നെ വിഴുങ്ങുവാൻ വരുന്ന അഗ്നിമയമായ
കോപവും ശിക്ഷാവിധിയും അല്ലാതെ മറെറാന്നും ശേഷിക്കുന്നില്ല.

ക്രിസ്തി: നീ എന്തു ലാഭം വിചാരിച്ചു ഈ അവസ്ഥയിലകപ്പെട്ടു?

ബദ്ധ: ലോകഭോഗങ്ങളാൽ വളരെ സുഖവും സന്തോഷവും ഉണ്ടാകും
എന്നു വിചാരിച്ചു ലയിച്ചും കൊണ്ടിരുന്നു എങ്കിലും, അന്നു എന്നെ രസിപ്പിച്ചതു
ഇന്നു ഓരൊരൊ വിഷപ്പുഴു പോലെ കടിച്ചു പരണ്ടുന്നു.

ക്രിസ്തി: എന്നാൽ ഇനി അനുതാപം ചെയ്വാൻ കഴികയില്ലയൊ?

ബദ്ധ: ദൈവം എനിക്ക അനുതാപത്തിന്നു ഇട വിരോധിച്ചിരിക്കുന്നു.
അവന്റെ വചനം വിശ്വാസ-ത്തിന്നായി ഒരു ലേശം ധൈര്യവും എത്തിക്കുന്നില്ല,
അവൻ തന്നെ എന്നെ ഝഈ ഇരിമ്പു കൂട്ടിലും ആക്കി വെച്ചിരിക്കുന്നു;
വിടുവിപ്പാൻ ലോകത്തിൽ ആരുമില്ല. അയ്യോ എന്റെ നിത്യ അവസ്ഥയെ
വിചാരിച്ചാൽ എത്ര ഭയം! പരലോകത്തിൽ എനിക്ക സംഭവിപ്പാനുള്ള
കഷ്ടങ്ങളെ ഞാൻ എങ്ങിനെ സഹിക്കും!

അപ്പോൾ വ്യാഖ്യാനി ക്രിസ്തിയനോടു: ഇവന്റെ കഷ്ടം എപ്പോഴും
ഓർത്തുകൊണ്ടു സൂക്ഷ്മത്തോടെ നടക്ക എന്നു പറഞ്ഞു.

ക്രിസ്തി: അയ്യോ ഇതെന്തൊരു കഷ്ടം! ഉണർച്ച, സുബോധം, പ്രാർത്ഥന
എന്നിവറ്റിൽ ഉത്സാഹിച്ചു നടന്നു, ഇവന്റെ കഷ്ടകാരണങ്ങളെ എപ്പേരും
ഒഴിഞ്ഞിരിപ്പാൻ ദൈവം തുണനിൽക്കട്ടെ! എങ്കിലും ഇപ്പോൾ യാത്രയാവാൻ
സമയമായല്ലോ!

വ്യാഖ്യാ: ഇനി ഒന്നുമാത്രം കാണിപ്പാൻ ഉണ്ടു; പിന്നെ പോകാം എന്നു
ചൊല്ലി, ക്രിസ്തിയനെ കൈ പിടിച്ചു മറെറാരു മുറിയിൽ കടത്തി, അവിടെ ഒരുവൻ
കിടക്കയിൽനിന്നു എഴുനീറ്റു ഉടുക്കുമ്പോൾ, വിറെച്ചും ഭ്രമിച്ചും കൊണ്ടിരുന്നു.

ക്രിസ്തി: ഇവൻ എന്തിനിങ്ങിനെ വിറക്കുന്നു?

അപ്പോൾ വ്യാഖ്യാനി ഉണർന്നവനോടു "നീ ക്രിസ്തിയനോട് വിറയലിന്റെ
കാരണം പറയേണം" എന്നു കൽപ്പിച്ചാറെ, അവൻ: ഞാൻ ഇന്നു രാത്രിയിൽ ഒരു
സ്വപ്നംകണ്ടു. ആകാശത്ത കാർമ്മേഘങ്ങൾ ഭയങ്കരമാംവണ്ണം നിറഞ്ഞു,
മിന്നലുകളും ഇടികളും പുറപ്പെട്ടത് കണ്ടു പേടിച്ചു വിറെച്ചുകൊണ്ടിരിക്കുമ്പോൾ,
മേഘങ്ങൾ വേർവിട്ടു മഹാ നടുക്കമുള്ള കാഹളശബ്ദം ഉണ്ടായി. സ്വർഗ്ഗത്തിലെ
ആയിരങ്ങളോടുകൂടി ഒരു മേഘത്തിന്മേൽ ഒരുവൻ വരുന്നതും കണ്ടു.
ആകാശവും ആയതിൽകൂടി വന്നവരെല്ലാവരും അഗ്നിജ്വാലകൾപോലെ
പ്രകാശിച്ചു. അതിന്റെശേഷം, അല്ലയോ മരിച്ചവരേ! എഴുനീറ്റു ന്യായവിധിക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/247&oldid=199945" എന്ന താളിൽനിന്ന് ശേഖരിച്ചത്