താൾ:33A11415.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 171

വ്യാഖ്യാ: ഇത് ആയിരങ്ങളിൽ ഒരു പ്രധാനിയുടെ ചിത്രമാകുന്നു. ഇവൻ
ദൈവവചനത്താൽ മക്കളെ ജനിപ്പിച്ചും പ്രസവിച്ചും പോറ്റി വളർത്തുവാനും
മതിയാകുന്നു. ആകാശത്തേക്ക് നോക്കിയും പ്രധാനപുസ്തകം കൈയിൽ
പിടിച്ചും സത്യപ്രമാണം അധരങ്ങളിൽ ധരിച്ചും ഇരിക്കുന്നതിനാൽ
രഹസ്യകാര്യങ്ങളെ അറിഞ്ഞു പാപികളോടു തെളിയിക്കുന്നവൻ തന്നെ
ആകുന്നു എന്നറിക; ജനങ്ങളെ പഠിപ്പിച്ചും, ലോകം കൂട്ടാക്കാതെ പിറകിൽ
ഇട്ടു, മഹത്വത്തിന്റെ കിരീടംമീതെ തൂക്കിയിരിക്കുന്നുവല്ലൊ, അതു ഇവൻ
കർത്താവിന്റെ സേവ നിമിത്തം ഐഹികകാര്യത്തിൽ രസിക്കാതെ
വരുവാനുള്ള ലോകത്തിലെ മഹത്വം സിദ്ധിക്കും എന്നു നിശ്ചയിച്ചിരിക്കുന്ന
താകുന്നു, വഴിയിൽ ആരെങ്കിലും നിന്നെ വഞ്ചിക്കാതെയും നാശവഴികളിൽ
നടത്താതെയും ഇരിക്കേണ്ടതിന്നു ഈ ചിത്രത്തെ നല്ലവണ്ണം ഓർക്കുക. നിന്നെ
നടത്തുവാനും എല്ലാ ആപത്തുകളിലും സഹായിപ്പാനും കർത്താവ് ഈ ഏകന്നു
അധികാരം കൊടുത്തതുകൊണ്ടു ഞാൻ ഈ അവസ്ഥ ഒന്നാമത്
കാണിച്ചിരിക്കുന്നു എന്നു പറഞ്ഞു.

പിന്നെ വ്യാഖ്യാനി ക്രിസ്തിയനെ കൈ പിടിച്ചു, ഒരു നാളും അടിച്ചു
വാരാത്ത വലിയൊരു മുറിയിൽ കൊണ്ടുപോയി. ആയതിൽ അവൻ ചുററും
നോക്കിയാറെ, വ്യാഖ്യാനി ഒരു ദാസനെ വിളിച്ചു അടിക്കേണ്ടതിന്നു
കല്പിച്ചപ്പോൾ, പൊടിയും മുടിയും എല്ലാം കിളർന്നു പാറിപ്പരന്നു, മുറിയെ
ഇരുട്ടാക്കി ശ്വാസവും മുട്ടിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ വ്യാഖ്യാനി ഒരു
ദാസിയെ വിളിച്ചു. വെള്ളം തളിച്ചടിപ്പാൻ കല്പിച്ചു, ആയവളും അപ്രകാരം
മുറിയെ വെടിപ്പാക്കുകയും ചെയ്തു.

ക്രിസ്തി: ഇതിന്റെ അർത്ഥം എന്തു?

വ്യാഖ്യാ: സുവിശേഷകാരുണ്യത്താൽ ശുദ്ധമാക്കാതെ ഹൃദയം ഈ
മുറി പോലെ ആകുന്നു. അതിലെ പൊടിയും മുടിയും മനുഷ്യനെ
അശുദ്ധമാക്കുന്ന പാപമോഹങ്ങൾ തന്നെ. വെള്ളം കൂടാതെ അടിച്ചവൻ
ധർമ്മശാസ്ത്രം, വെള്ളം തളിച്ചടിച്ചവൾ സുവിശേഷമത്രെ. ആയവൻ
അടിച്ചപ്പോൾ ചേറും പൊടിയും കിളർന്നു പാറിപ്പരന്നു ശ്വാസം മുട്ടിച്ചുവല്ലോ.
അപ്രകാരം നീതിശാസ്ത്രത്തിന്റെ കല്പനകൾ ഹൃദയത്തിലെ
പാപമോഹങ്ങളെ വെളിവാക്കി വിരോധിക്കുന്നു എങ്കിലും അവറ്റെ
വർദ്ധിപ്പിക്കുന്നതല്ലാതെ മനശ്ശൂദ്ധിയും ഇന്ദ്രിയജയവും വരുത്തുവാൻ കഴികയില്ല.
ദാസി വെള്ളം തളിച്ചടിച്ചു മുറി അതിശുദ്ധമാക്കിയപ്രകാരം, സുവിശേഷം തന്റെ
മധുരസാരത്താൽ പാപത്തെ അമർത്തു നീക്കി, വിശ്വാസം നല്കി ഹൃദയം
ദൈവസ്ഥലമാക്കുകയും ചെയ്യുന്നു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയനെ ചെറിയൊരു മുറിയിൽ
കൊണ്ടുപോയി, ഭ്രാന്തിയും ക്ഷാന്തിയും എന്നു രണ്ടു പെൺ കുഞ്ഞുങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/243&oldid=199941" എന്ന താളിൽനിന്ന് ശേഖരിച്ചത്