താൾ:33A11415.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 സഞ്ചാരിയുടെ പ്രയാണം

കാണിച്ചു. അവരിൽ ഭ്രാന്തി വളരെ ഖേദിച്ചു ഇങ്ങോട്ടുമങ്ങോട്ടും നോക്കി നിന്നു,
ക്ഷാന്തി സ്വസ്ഥയായ് പാർത്തു.

ക്രിസ്തി: ഈ ഭ്രാന്തിക്കു എന്തു സൌഖ്യക്കേടു?

വ്യാഖ്യാ: ഈ കുട്ടികൾ വരുന്ന വർഷത്തിന്റെ ആരംഭത്തോളം നല്ലൊരു
സമ്മാനത്തിന്നായി കാത്തിരിക്കെണം എന്ന് അവരുടെ നാഥന്റെ
ഇഷ്ടമെങ്കിലും, അതിപ്പോൾ തന്നെ വേണം എന്ന ഭ്രാന്തി മദിച്ചു വ്യാകുലയായി
നില്ക്കുന്നു. ക്ഷാന്തി നിശ്ചയിച്ച കാലത്തോളം കാത്തിരിപ്പാൻ സമ്മതിച്ചു
എന്നു പറഞ്ഞാറെ, ഒരുവൻ വന്നു ഒരു കെട്ടു പലഹാരം ഭ്രാന്തിയുടെ നേരെ
വെച്ചപ്പോൾ, അവൾ സന്തോഷിച്ചു ക്ഷാന്തിയെ നിന്ദിച്ചു എല്ലാം വിഴുങ്ങി,
ചണ്ടിയെ മാത്രം ശേഷിപ്പിച്ചു.

ക്രിസ്തി: ഇതിലെ ഉപദേശം എന്തു?

വ്യാഖ്യാ: ഇരുവരും ദൃഷ്ടാന്തങ്ങൾ അത്രെ. ഭ്രാന്തി എല്ലാം ഇപ്പോൾ
തന്നെ വേണം എന്നു മദിച്ച പ്രകാരം, പ്രപഞ്ചസക്തന്മാർ സൌഖ്യവും
സന്തോഷവും മറ്റും ഇഹത്തിങ്കൽ തന്നെ ആവശ്യം എന്നു വെച്ചു,
പരലോകകാര്യം വിചാരിയാതെ കാണാത്തതിനെകൊണ്ടു നമുക്കു എന്തു എന്നു
ഗർവ്വിച്ചു. ദൈവവചനം നിരസിച്ചു നടന്നു, ഒടുക്കം വരുമ്മുമ്പെ എല്ലാം വിഴുങ്ങി,
നിന്ദ്യമായ ചണ്ടികൾ അല്ലാതെ ഒന്നും ശേഷിപ്പിക്കുന്നില്ല.

ക്രിസ്തി: എന്നാൽ ക്ഷാന്തി തല്ക്കാല സുഖങ്ങളെ വാഞ്ച്ഛിക്കാതെ,
ഉത്തമ ദാനത്തിന്നായി കാത്തിരിക്കകൊണ്ടു ബുദ്ധിമതി തന്നെ. മറ്റവൾക്കു
ചണ്ടികൾ മാത്രം ഉണ്ടാകുന്ന സമയത്തു ഇവൾക്കു മഹത്വം ഉണ്ടാകും.

വ്യാഖ്യാ: മറ്റൊന്നും പറയാം: പരലോകമഹത്വം ഒരു നാളും ക്ഷയിച്ചു
പോകുന്നില്ല. ഇഹലോകത്തിലെ ഇമ്പവും സമ്പത്തും ക്ഷണനേരത്തിൽ
പോയ്പോകും. ഭ്രാന്തിക്ക് തന്റെ നന്മ ആദ്യം കിട്ടി, ക്ഷാന്തിയെ
പരിഹസിച്ചുവല്ലൊ, ക്ഷാന്തി തനിക്കുള്ളതു ഒടുക്കം കിട്ടിയാൽ നിത്യം ചിരിക്കും.
ആദ്യമായതു തീർന്നു പോകുന്നതു അന്ത്യമായത് തീരാത്തതാകുന്നു. ആദ്യം
തന്റെ നന്മകൾ ലഭിക്കുന്നവൻ അവറ്റെ കാലത്തിൽ അനുഭവിച്ചു തീർത്തു
കളയും, അവസാനത്തിൽ ലഭിക്കുന്നവന്നു നിത്യ അനുഭവം ഉണ്ടാകും. മകനേ,
നിന്റെ ആയുസ്സിൽ നിന്റെ നന്മകളും, ലാജരിന്നു അപ്രകാരം തിന്മകളും
കിട്ടിപ്പോയപ്രകാരം ഓർക്ക. ഇപ്പോഴോ ഇവന്നു ആശ്വാസവും, നിണക്കു
വേദനയും ഉണ്ടു എന്നു ധനവാനോടു (ലൂക്ക 16, 25) ചൊല്ലിയ വാക്കുണ്ടല്ലോ.

ക്രിസ്തി: ഇഹലോകസൌഖ്യം അന്വേഷിക്കാതെ പരലോകമഹത്വത്തി
ന്നായി കാത്തിരിക്കുന്നവൻ ഭാഗ്യവാൻ തന്നെ.

വ്യാഖ്യാ: ശരി കാണുന്നതു അല്ലോ താല്ക്കാലികം,കാണാത്തതു നിത്യം
തന്നെ (2 കൊരി 4, 18) എങ്കിലും മനുഷ്യർ ജളരാകകൊണ്ടും പ്രപഞ്ചം
ആശുഫലമാകകൊണ്ടും ബുദ്ധിഹീനരായി ചമഞ്ഞു, പരലോകകാര്യം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/244&oldid=199942" എന്ന താളിൽനിന്ന് ശേഖരിച്ചത്