താൾ:33A11415.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 സഞ്ചാരിയുടെ പ്രയാണം

അപോസ്തലരും മറ്റും അതിനെ നല്ല നേർവ്വഴിയാക്കി തീർത്തിരിക്കുന്നു.

ക്രിസ്തി: പരദേശികൾക്ക ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റുംവല്ല വഴികൾ
ഇതിലെ ചേർന്നുവരുന്നുണ്ടൊ?

സുചി: വളരെ ഉണ്ടു എങ്കിലും അവറ്റെ അറിഞ്ഞൊഴിപ്പാൻ വേണ്ടി, നീ
പോകേണ്ടുന്ന വഴി എല്ലാടവും ചുരുങ്ങിയതും നേരയുള്ളതും മറെറതൊക്ക
വിസ്താരവും വളവുള്ളതും ആകുന്നു എന്നു ഓർത്തു കൊള്ളു.

അതിന്റെ ശേഷം ക്രിസ്തിയൻ ചുമലിൽ കെട്ടി തൂങ്ങിയ ഭാരം ഓർത്തു,
അതിനെ സഹായം കൂടാതെ അഴിച്ചു കളവാൻ കഴികയില്ല എന്നറിഞ്ഞു,
സുചിത്തനോടു അതു അഴിക്കേണ്ടതിന്നു അപേക്ഷിച്ചാറെ, അവൻ: ഇനിയും
അല്പം ക്ഷമ വേണം നീ രക്ഷാസ്ഥലത്തു എത്തുമ്പോൾ, ഭാരം അഴിഞ്ഞു
വീഴും എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയൻ അര കെട്ടി യാത്രക്ക് പുറപ്പെട്ടപ്പോൾ, മറ്റവൻ
നീ വാതിലിനെ വിട്ടു കുറയ വഴി നടന്നാൽ വ്യാഖ്യാനിയുടെ ഭവനം കാണും
വാതിൽക്കൽ മുട്ടിയാൽ അവൻ നിണക്കു മഹത്വമുള്ള ന്യായങ്ങളെ കാണിച്ചു
തരും എന്നു പറഞ്ഞു, ദൈവം നിന്റെ യാത്രയെ സഫലമാക്കി തീർക്കട്ടെ എന്നു
ആശീർവ്വദിച്ചു, അയക്കുകയും ചെയ്തു.

എന്നാറെ, ക്രിസ്തിയൻ വ്യാഖ്യാനിയുടെ ഭവനത്തോളം നടന്നു,
വാതിൽക്കൽ നന്നായി മുട്ടിയാറെ, ഒരുവൻ: നീ വന്ന സംഗതി എന്തു എന്നു
ചോദിച്ചു? ക്രിസ്തിയൻ സഖെ! ഞാൻ ഒരു സഞ്ചാരിയാകുന്ന; ഈ
വീട്ടുകാരന്റെ ഒർ ഇഷ്ടൻ ഇവിടെ കയറിയാൽ ബഹു ഉപകാരം ഉണ്ടാകും
എന്നു പറഞ്ഞതുകൊണ്ടു, എനിക്ക യജമാനനെ തന്നെ കാണ്മാൻ
ആവശ്യമാകുന്നു എന്നു കേട്ടാറെ, അവൻ വ്യാഖ്യാനിയെ വിളിച്ചു. അദ്ദേഹം
താമസം കൂടാതെ വന്നു ക്രിസ്തിയനെ കണ്ടാറെ, വന്ന സംഗതി എന്തെന്നു
ചോദിച്ചു?

ക്രിസ്തി: യജമാനനെ! ഞാൻ നാശപുരത്തെ വിട്ടു ചിയോനിലേക്ക്
യാത്രയാകുന്നു. ഈ വഴിയുടെ ദ്വാരപാലൻ ഈ ഭവനത്തിൽ ചെന്നാൽ, തങ്ങൾ
എനിക്ക് പ്രയാണത്തിന്നായി വളരെ ഉപകാരമുള്ള കാര്യങ്ങളെ കാണിക്കും
എന്നു പറഞ്ഞു.

വ്യാഖ്യാനി: അകത്തു വരിക, ഉപകാരമുള്ളതെല്ലാം കാട്ടിത്തരാം എന്നു
പറഞ്ഞു, വിളക്കു വരുത്തി ക്രിസ്തിയനെ ഒരു മുറിയിൽ കടത്തി, ഒരു വാതിലിനെ
തുറന്നപ്പോൾ, ആകാശത്തേക്ക് നോക്കിയും വേദപുസ്തകം കൈയിൽ പിടിച്ചും,
സത്യപ്രമാണം അധരങ്ങളിൽ ധരിച്ചും, ലോകം പിറകിൽ ഇട്ടും, ജനങ്ങളെ
പഠിപ്പിക്കുന്ന പ്രകാരം നിന്നും, മഹത്വത്തിന്റെ കിരീടം മേലെ തൂങ്ങിയും
ഇരിക്കുന്നൊരുവന്റെ ചിത്രത്തെ കണ്ടു.

ക്രിസ്തി: ഇതെന്തു? എന്നു ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/242&oldid=199940" എന്ന താളിൽനിന്ന് ശേഖരിച്ചത്