താൾ:33A11415.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 161

ക്രിസ്തി: തേജസ്സുള്ള ഖരുബസരാഫിമാരും. പണ്ടു പണ്ടേ
പ്രവേശിച്ചിട്ടുള്ള അനവധി സജ്ജനങ്ങളും, ദൈവമുമ്പാകെ നിന്നു ഇടവിടാതെ
സ്തുതിക്കുന്നവരും, പൊൻമുടി ചൂടിയ മൂപ്പരും സ്വർണ്ണവീണവായിക്കുന്ന
പരിശുദ്ധ കന്യകമാരും, കർത്താവിനെ സ്നേഹിക്കയാൽ തീ വാൾ, വെള്ളം,
നരസിംഹാദികളാൽ മരിച്ച വിശ്വസ്തരും തന്നെ. അവർ ഒക്ക ബഹു സ്നേഹവും
ശുദ്ധിയുമുള്ള ആളുകൾ ആകുന്നു.

ച പ: ഈ വക കേൾക്കയാൽ ഹൃദയം സന്തോഷംകൊണ്ടു ഉരുകും
പോലെ തോന്നുന്നു, അത് എല്ലാം കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടതു?

ക്രിസ്തി. ആ ദേശത്തിലെ കർത്താവും രാജാവുമായവൻ, ആയതെല്ലാം
ഈ പുസ്തകം എഴുതിച്ചറിയിച്ചതിന്റെ സാരം ചുരുക്കമായി പറയാം: നാം
അത് അനുഭവിപ്പാൻ പൂർണ്ണമനസ്സുകൊണ്ടു ആഗ്രഹിച്ചാൽ, അവൻ നമുക്കു
എല്ലാം സൌജന്യമായി തരും (യശ. 55,1 -3. അറി 21,5)

ച പ: ഇതെല്ലാം കേട്ടിട്ടു, എനിക്ക് എത്ര സന്തോഷം! നാം വേഗം നടക്ക!

ക്രിസ്തി: കാര്യം തന്നെ എന്റെ ഭാരം നിമിത്തം എനിക്ക അത്ര വേഗം
നടപ്പാൻ വഹിയാ.

അതിന്റെ ശേഷം അവരിരുവരും നടന്നു സംസാരിച്ചു
കൊണ്ടിരിക്കുമ്പോൾ, ഒരു വലിയ കഴിനിലം സമീപിച്ചു കണ്ടു, വഴി നല്ലവണ്ണം
സൂക്ഷിക്കായ്കകൊണ്ടു, അതിൽ വീണു പോയി. ആ ചളിക്കു അഴിലം എന്നു
പേരാകുന്നു. കുറയ നേരം അവർ ഉരുണ്ടും പിരണ്ടും സർവ്വാംഗം ചളിയും ചേറും
ഏറ്റും കൊണ്ടു ക്രിസ്തിയനും ഭാരഘനത്താൽ മുഴുകുന്ന സമയം ചപലൻ:
ഹേ ക്രിസ്തിയ പുരുഷ നീ എവിടെ? എന്നു വിളിച്ചു.

ക്രിസ്തി: എന്തോ ഞാൻ അറിയുന്നില്ലപ്പാ!

അപ്പോൾ, ചപലൻ കോപിച്ചു അയ്യോ ചതിയ സന്തോഷവും ഗുണവും
നിത്യജീവത്വവും ഉണ്ടാകും എന്നു നീ പറഞ്ഞുവല്ലൊ! ഇപ്പോൾ, ഇങ്ങിനെ ഒരു
കഷ്ടത്തിൽ ആയി. യാത്രാരംഭത്തിൽ ഇപ്രകാരം ആയാൽ തീരുവോളം
എന്തെല്ലാം വരും. ഞാൻ പ്രാണനോടെ തെറ്റി വരികിൽ നീ തനിയെ ചെന്നു
ആ രാജ്യസുഖം ഇഷ്ടം പോലെ അനുഭവിക്ക എന്നു ക്രുദ്ധിച്ചു പറഞ്ഞു. കുതിച്ചു
കുടഞ്ഞു തന്റെ വീട്ടിൻ നേരയുള്ള ഭാഗത്തു കര പിടിച്ചു കയറി, പാഞ്ഞു
കളഞ്ഞു. ക്രിസ്തിയൻ അവനെ പിന്നെ ഒരു നാളും കണ്ടതുമില്ല.

അനന്തരം ക്രിസ്തിയൻ തനിയെ ചളിയിൽ കുഴഞ്ഞു നടന്നു,
ഇടുക്കുവാതിൽക്കൽ ചെല്ലുവാൻ വഴിയെ അന്വേഷിച്ചു നോക്കി എങ്കിലും,
ചുമട നിമിത്തം കഴിനിലത്തിൽനിന്നു കരേറുവാൻ കഴിവ് ഉണ്ടായില്ല: അങ്ങിനെ
ഇരിക്കുമ്പോൾ സഹായി എന്നൊരുത്തൻ അടുത്തു വന്നു നിണക്ക് ഇവിടെ
എന്തു എന്നു ചോദിച്ചു.

ക്രിസ്തി: വരുവാനുള്ള കോപത്തിൽനിന്നു തെറ്റിപോവാനായി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/233&oldid=199931" എന്ന താളിൽനിന്ന് ശേഖരിച്ചത്