താൾ:33A11415.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 സഞ്ചാരിയുടെ പ്രയാണം

ഇടുക്കുവാതിൽക്കൽ ചെല്ലെണം എന്നു സുവിശേഷിവാക്യം അനുസരിച്ചു,
ഈ പ്രദേശത്തൂടെ നടന്നു കൊണ്ടു ചേറ്റിൽ വീണു.

സഹായി: വഴിക്കലെ മെതിക്കല്ലുകളെ നോക്കി ചവിട്ടാഞ്ഞത് എന്തു?

ക്രിസ്തി: ഭയം എന്നെ ഓടിച്ചത്കൊണ്ടു അടുത്ത വഴിയായി പാഞ്ഞു
വന്നു വീണു എന്നു പറഞ്ഞാറെ, സഹായി അവന്റെ കൈ പിടിച്ചു ചേറ്റിൽ
നിന്നു വലിച്ചെടുത്തു, നിരത്തു വഴിക്കയച്ചു.

അപ്പോൾ ഞാൻ സഹായിയുടെ അരികെ ചെന്നു. അല്ലയൊ സഖെ!
നാശപുരത്തിൽനിന്നു ഇടുക്കുവാതിൽക്കൽ പോകുന്ന വഴി ഈ സ്ഥലത്തൂടെ
ആകുന്നുവല്ലൊ, എന്നാൽ സാധുക്കളായ സഞ്ചാരികൾക്ക സുഖയാത്രക്കായിട്ടു
ഈ നിലം എന്തുകൊണ്ടു നികത്താതെ ഇരിക്കുന്നു? എന്നു ചോദിച്ചാറെ,
സഹായി: അതിന്നു എന്തു കഴിവു! പാപബോധം ഉണ്ടായ ഹൃദയങ്ങളിൽനിന്നു
ചളിയും മലവുമായ സംശയലജ്ജാദികൾ ഒക്കയും ഈ നിലത്തിൽ ഒഴുകി
ചേരുകകൊണ്ട, അതിനെ നന്നാക്കി കൂടാ. അതു ഇങ്ങിനെ കിടക്കുന്നതു.
രാജാവിന്റെ മനസ്സോടെ അല്ല. അവൻ 1800 വർഷങ്ങളിൽ അധികമായി
അസംഖ്യപ്പണിക്കാരെ അയച്ചു, തന്റെ സകല രാജ്യങ്ങളിൽനിന്നും
എണ്ണമില്ലാതോളം സ്വസ്ഥോപദേശക്കല്ലുകളെ വരുത്തി, നികത്തി കൊണ്ടു,
നല്ല നേർവ്വഴിയാക്കുവാൻ പ്രയത്നം ചെയ്തു വന്നിട്ടും ഈ അഴിനിലം എന്ന ചളി
മാത്രം ശുദ്ധമായില്ല.ഇനി അവർ എന്തുതന്നെ ചെയ്താലും ഈ കുഴി നിറകയില്ല.
അതിന്റെ നടുവിൽ കൂടി നടപ്പാന്തക്കവണ്ണം ഉറപ്പുള്ള ചില മെതിക്കല്ലുകൾ
വെച്ചിട്ടുണ്ടു എങ്കിലും, വർഷകാലത്തു വെള്ളം പൊങ്ങിപ്പൊങ്ങി വരുന്നതിനാൽ,
അവറ്റെ കണ്ടുകൂട; കണ്ടാലും സഞ്ചാരികൾക്കു പലർക്കും തലതിരിച്ചൽ
ഉണ്ടാകകൊണ്ടു കാലും തെറ്റി അവർ ചേറ്റിൽ വീഴുന്നു. ഇടുക്കുവാതിൽ
കടന്നശേഷം, വഴിയെല്ലാം നന്നായിരിക്കുന്നു എന്നു പറഞ്ഞു. അക്കാലം ചപലൻ
വീട്ടിൽ എത്തി എന്നു ഞാൻ സ്വപ്നത്തിൽ കണ്ടു, കൂട്ടരെല്ലാവരും അവനെ
കാണ്മാൻ വന്നു: മടങ്ങി വന്നോ? ബുദ്ധിമാൻ തന്നെ! എന്നും ക്രിസ്തിയനോടു
കൂട പോയതു മൌഢ്യം എന്നും ക്രിസ്തിയനെ ചതിച്ചു മടങ്ങി കളഞ്ഞതിനാൽ
നീ എത്രയും നികൃഷ്ടൻ എന്നും ഹാ! നീ എന്തൊരു മുമുക്ഷു എന്നും
പരിഹസിച്ചു പറഞ്ഞപ്പോൾ, അവൻ കുറെ നാണിച്ചു മിണ്ടാതെ ഇരുന്ന ശേഷം,
ധൈര്യം ഏറി ഒക്കത്തക്ക ക്രിസ്തിയനെ നിന്ദിച്ചും ദുഷിച്ചും കൊണ്ടിരുന്നു.

പിന്നെ ക്രിസ്തിയൻ ഏകനായി നടന്ന നേരം, ജഡാചാരം എന്നു
ചൊല്ലെഴും പട്ടണക്കാരനായ ലോകജ്ഞാനി അടുക്കെ വന്നു, അവന്റെ
വർത്തമാനം കുറയ അറിഞ്ഞു ക്ഷീണതയും ദുഃഖഭാവവും മറ്റും കണ്ടതു
കൊണ്ടു, അവനെ നോക്കി തൊഴുതു: അല്ലയോ ചുമടുകാരാ! നീ ഞരങ്ങി
ഉഴന്നു പോകുന്നതു എവിടേക്കു?

ക്രിസ്തി: ഞരങ്ങി ഉഴന്നു പോകുന്നു സത്യം; എന്റെ ഭാരം നീക്കി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/234&oldid=199932" എന്ന താളിൽനിന്ന് ശേഖരിച്ചത്