താൾ:33A11415.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 സഞ്ചാരിയുടെ പ്രയാണം

പുസ്തകം നോക്കാമല്ലോ! ഇതിലെ ന്യായങ്ങളെ ഉറപ്പിക്കേണ്ടതിന്നു
പുസ്തകകർത്താവ് തന്റെ രക്തം ചിന്നി മുദ്രയാക്കി. അതു കേട്ടു ചപലൻ
കഠിനനെ നോക്കി: അല്ലയോ സഖേ! ഞാൻ ഈ ആളോടു കൂട പോയി
നിത്യജീവനെ അന്വേഷിക്കും എന്നു ചൊല്ലി, ക്രിസ്തീയനോടു:
ഇഛ്ശാസ്ഥലത്തിന്നു പോകുന്ന വഴി അറിയാമൊ? എന്നു ചോദിച്ചു.

ക്രിസ്തി: അറിയാം; ഇടുക്കു വാതിൽക്കൽ പോയാൽ
ആവശ്യമുള്ളതൊക്കയും കേൾക്കാം എന്നു സുവിശേഷി പറഞ്ഞ വാക്കു നാം
അനുസരിച്ചു നടക്കെണം.

ച പ: എന്നാൽ മതി; നാം വേഗം പോക എന്നു പറഞ്ഞു ഇരുവരും
യാത്രയായാറെ, ഞാനും എന്റെ ഭവനത്തിലേക്ക് തന്നെ പൊകും,
ഇങ്ങിനെയുള്ള മത്തന്മാരുടെ കൂട്ടത്തിൽ എന്തു സുഖമുണ്ടാകും എന്നു കഠിനൻ
പറഞ്ഞു കുറയ നേരം നിന്നു നിന്ദിച്ചു മടങ്ങിച്ചെല്ലുകയും ചെയ്തു.

അനന്തരം ക്രിസ്തിയനും ചപലനും മരുഭൂമിയിൽ ഒരുമിച്ചു നടന്നു
ചെയ്ത സംഭാഷണം എന്തെന്നാൽ:

ക്രിസ്തി: അല്ലയോ സഖേ! നീ കൂടെ വരുന്നത് എനിക്ക വലിയ
സന്തോഷം. കഠിനൻ അദൃശ്യ കാര്യത്തിന്റെ ഭയങ്കരങ്ങളും ബലമഹത്വവും
അല്പം പോലും ഗ്രഹിച്ചെങ്കിൽ, ഉദാസീനനായി മടങ്ങിപോകയില്ലായിരുന്നു.

ച പ: നാം ഇപ്പോൾ തനിയെ ഇരിക്കകൊണ്ടു, നോം അന്വേഷിക്കുന്ന
ഭാഗ്യങ്ങളുടെ വസ്തുതയും, അനുഭവിക്കുന്ന വഴിയും എന്നോടു കുറെ അധികം
തെളിയിച്ചു പറയെണം.

ക്രിസ്തി: പല വിധേന അവറ്റിൽ ധ്യാനിച്ചു ബോധം വന്നെങ്കിലും,
പറവാൻ നാവിന്മേൽ വരുന്നില്ല; എന്റെ പുസ്തകത്തെ നോക്കിവായിക്കെണം.

ച പ: ആ പുസ്തകത്തിലെ ന്യായങ്ങൾ എല്ലാം നേരോ?

ക്രിസ്തി: നേർ തന്നെ; ൟ പുസ്തകം ചമെച്ചവൻ ഒരിക്കലും അസത്യം
പറയാത്തവൻ.

ച പ: എന്നാൽ ചൊല്ലി തന്നാലും!

ക്രിസ്തി: സീമയില്ലാത്ത രാജ്യത്തിൽ കുടിയിരിപ്പും, അതിൽ
എന്നെന്നേക്കും പാർപ്പാനായി നിത്യജീവനും സാധിക്കും.

ച പ: പിന്നെ എന്തു?

ക്രിസ്തി: അതിശോഭയുള്ള കിരീടങ്ങളും സൂര്യപ്രകാശമുള്ള
വസ്ത്രങ്ങളും ഉണ്ടാകും.

ച പ: ഇത് ഉത്തമം തന്നെ; പിന്നെയൊ?

ക്രിസ്തി: എല്ലാ ദുഃഖവും കരച്ചലും നീങ്ങി, ഉടയവൻ തന്നെ നമ്മുടെ
കണ്ണുകളിൽനിന്നു കണ്ണുനീരൊക്കയും തുടെച്ചു കളയും.

ച പ: അവിടെ എങ്ങിനെയുള്ള കൂട്ടരുണ്ടാകും?


10

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/232&oldid=199930" എന്ന താളിൽനിന്ന് ശേഖരിച്ചത്