താൾ:33A11415.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 സഞ്ചാരിയുടെ പ്രയാണം

അനന്തരം അവൻ ഒരു നാൾ കാട്ടിൽ പോയി പുസ്തകം നോക്കി
ആത്മരക്ഷെക്കായി ഞാൻ എന്തു ചെയ്യേണ്ടു എന്നു മുറയിട്ടു ഭയപ്പെട്ടു, നാലു
ദിക്കിലും നോക്കി, ഏതു വഴി ഓടി പോകേണ്ടു എന്നറിയാതെ വ്യാകുലനായി
നില്ക്കുമ്പോൾ, സുവിശേഷി എന്നൊരു പുരുഷൻ അടുക്കെ വന്നു: നീ എന്തിന്നു
ഇങ്ങിനെ നിലവിളിക്കുന്നു? എന്നു ചോദിച്ചാറെ, ഈ പുസ്തകത്തിൽ
പറയുംപ്രകാരം എനിക്ക് മരണവും അതിന്റെ ശേഷം, ന്യായവിസ്താരവും
വരുവാനുണ്ടു; മരണത്തിന്നു ഇഷ്ടമില്ല, വിസ്താരത്തിന്നു പ്രാപ്തിയുമില്ല
എന്നു പറഞ്ഞു.

അപ്പോൾ സുവിശേഷി: എന്തിന്നു മരിപ്പാനിത്ര ഭയം? ഈ ജീവനത്ര
നല്ലതൊ? എന്നു ചോദിച്ചാറെ, ഈ ജീവൻ ഒട്ടും നന്നല്ല, എങ്കിലും എന്റെ
ചുമലിൽ ഉള്ള ഭാരം എന്നെ കുഴിയിൽതന്നെ അല്ല, എത്രയും ആഴമുള്ള
നരകത്തിലേക്ക് ഇറക്കികളയും എന്നു പേടിച്ചതകൊണ്ടാകുന്നു. ഹാ, ഞാൻ
തടവിൽ പോകുവാൻ പ്രാപ്തനല്ലെങ്കിൽ വിസ്താരത്തിന്നും ശിക്ഷാവിധിക്കും
പ്രാപ്തനുമല്ല! എന്നറിഞ്ഞു ഞാൻ നിലവിളിച്ചു കരഞ്ഞു എന്നു അവൻ പറഞ്ഞു.

സുവിശേഷി: നിന്റെ കാര്യം അങ്ങിനെയാകുന്നെങ്കിൽ, നീ
എന്തിന്നുവെറുതെ താമസിക്കുന്നു? എന്നു ചോദിച്ചാറെ, അവൻ: അയ്യൊ! ഞാൻ
ഒരു വഴിയും അറിയുന്നില്ല എന്നു പറഞ്ഞു.

അപ്പോൾ സുവിശേഷി അവന്നു ഒരു എഴുത്തു കൊടുത്തു, ആയതു
അവൻ വാങ്ങി വരുവാനുള്ള കോപത്തിൽനിന്നു ഓടിപോക (മത്തായി. 3,7)
എന്ന ദൈവവചനം കണ്ടു, വായിച്ചു സുവിശേഷിയെ നോക്കി, ഞാൻ എവിടെക്ക്
പോകേണ്ടു? എന്നു ചോദിച്ചാറെ, സുവിശേഷി: വിസ്താരമുള്ള മരുഭൂമിയുടെ
നേരെ വിരൽചൂണ്ടി: "അങ്ങു ഇടുക്കുവാതിലിനെ കണ്ടുവോ?" എന്നു
ചോദിച്ചപ്പോൾ, കണ്ടുകൂടാ എന്നത് കേട്ടശേഷം, സുവിശേഷി: "അങ്ങുമിന്നുന്ന
വെളിച്ചം കണ്ടുവൊ?" എന്നതിന്നു അവൻ: അല്പം കാണുന്നു എന്നു പറഞ്ഞ
സമയം, സുവിശേഷി: എന്നാൽ ആ വെളിച്ചം സൂക്ഷിച്ചു നോക്കി നടന്നാൽ, നീ
വാതിലിനെ കാണും; അതിന്നു മുട്ടിയാൽ ചെയ്യേണ്ടതൊക്കയും കേട്ടറിയും
എന്നു പറഞ്ഞു.

അതിന്റെ ശേഷം ആ സഞ്ചാരി ഓടുവാൻ തുടങ്ങി എന്നു ഞാൻ
എന്റെ സ്വപ്നത്തിൽ കണ്ടു. എങ്കിലും അല്പം വഴി നടന്നശേഷം,
ഭാര്യാപുത്രന്മാർ കാര്യം അറിഞ്ഞു: നിങ്ങൾ എവിടെ പോകുന്നു? ഒന്നു പറയട്ടെ!
വരുവിൻ വരീനോ! എന്നു വിളിച്ചപ്പോൾ അവൻ ചെവി പൊത്തി. "ജീവൻ!
നിത്യജീവൻ! " എന്നും മുറവിളിച്ചു, മറിഞ്ഞു നോക്കാതെ മരുഭൂമിയുടെ
നടുവിലേക്ക് ഓടുകയും ചെയ്തു.

അവന്റെ ഓട്ടം കാണ്മാനായി ഇടവലക്കാർ പലരും പുറപ്പെട്ടു വന്നാറെ,
ചിലർ പരിഹസിച്ചു. മറ്റും ചിലർ ദുഷിച്ചു, ശേഷമുള്ളവർ മടങ്ങി വരേണ്ടതിന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/230&oldid=199928" എന്ന താളിൽനിന്ന് ശേഖരിച്ചത്