താൾ:33A11415.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 159

വിളിച്ചാറെയും വരായ്കകൊണ്ടു, കഠിനനും ചപലനും എന്നു രണ്ടു പേർ
ബലാല്ക്കാരേണ അവനെ മടക്കി വരുത്തുവാൻ നിശ്ചയിച്ചു, പിന്നാലെ ചെന്നു
പിടിച്ചു. അപ്പോൾ അവൻ: നിങ്ങൾ വന്നസംഗതി എന്തു? എന്നു ചോദിച്ചാറെ,
നിന്നെ മടക്കുവാൻ തന്നെ എന്നവർ പറഞ്ഞശേഷം, അവൻ അവരോടു:
അതരുത്! ഞാൻ ജനിച്ചതും നിങ്ങൾ വസിക്കുന്നതുമായ പട്ടണം നാശപുരം
തന്നെ; അതിൽ മരിച്ചാൽ നിങ്ങൾ ശവക്കുഴിയിൽതന്നെ അല്ല, അഗ്നിയും
ഗന്ധകവും ചുട്ടുചുട്ടിരിക്കുന്ന സ്ഥലത്തു വീഴും എന്നു വിചാരിച്ചാൽ, നിങ്ങളും
കൂട വന്നാൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.

കഠിനൻ: എന്തു! കൂട്ടരെയും ധനങ്ങളെയും വിട്ടു പോരാമോ?

ക്രിസ്തിയൻ: (നാശപുരത്തിൽനിന്നു ഓടിയവന്റെ പേർ ഇതു തന്നെ
എന്നറിക.) പിന്നെയൊ! ഈ ഭൂമിയിലെ നന്മകൾ എപ്പേർപ്പെട്ടതും ഞാൻ
തിരഞ്ഞു നടക്കുന്നതിന്റെ ലേശത്തിന്നും ഒത്തുവരികയില്ല; നിങ്ങളും കൂട
വന്നുകൊണ്ടാൽ നമുക്കു ഒരു പോലെ നന്മകൾ വരും. ഞാൻ പോകുന്ന ദിക്കിൽ
സൌഖ്യം വേണ്ടുവോളവും വേണ്ടതിൽ അധികവും ഉണ്ടു, പരീക്ഷിച്ചു
നോക്കുക!

കഠി: നീ ലോകകാര്യം എല്ലാം ഉപേക്ഷിച്ചുവല്ലോ! പിന്നെ നീതിരയുന്നത്
എന്തു?

ക്രിസ്തി: സ്വർഗ്ഗത്തിൽ സൂക്ഷിച്ചു വെച്ചതും, കേടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശത്തെയും അന്ത്യകാലത്തിൽ
വെളിപ്പെടുവാൻ ഒരുങ്ങിയ രക്ഷയെയും (1 പെത്രു1,4) ഞാൻ അന്വേഷിക്കുന്നു.
ഉത്സാഹത്തോടെ തിരഞ്ഞാൽ, വിധിച്ച കാലത്തു സാധിക്കും; മനസ്സുണ്ടെങ്കിൽ
ആയതെല്ലാം ഈ പുസ്തകം വായിച്ചറിയാം.

കഠി: നിന്റെ പുസ്തകം വേണ്ടാ ഞങ്ങളോടു കൂടി മടങ്ങി പോരുമൊ?

ക്രിസ്തി: ഒരു നാളും ചെയ്കയില്ല; കൈ കരുവിക്കു വെച്ചിരിക്കുന്നു!

കഠി: ഹോ ചപല വാ! നാം ഈ വിഡ്ഢിയെ വിട്ടു തിരികെ പോക!
ഇങ്ങിനെയുള്ള ഭ്രാന്തന്മാർ തങ്ങൾക്കല്ലാതെ മറ്റാർക്കും ബുദ്ധിയില്ല എന്നു
വിചാരിക്കുന്നു.

ച പ: ദുഷിക്കരുത്; അവൻ പറഞ്ഞ വാക്കു നേരായിരിക്കുന്നെങ്കിൽ,
സാരമുള്ളതു അവന്റെ പക്കൽ തന്നെ. എനിക്ക അവനോടു കൂട പോവാൻ
തോന്നുന്നു.

കഠി: നീയും ഭ്രാന്തനായോ! ഈ മത്തൻ നിന്നെവഞ്ചിച്ചു എവിടെയോ
നടത്തും. ഞാൻ ബുദ്ധി ഉപദേശിക്കുന്നു. മടങ്ങി വാ! ഹോ മടങ്ങി വാ;
ബുദ്ധിമാനായിരിക്ക!

ക്രിസ്തി: ചപല, നീ വരിക; ഞാൻ പറഞ്ഞ നന്മകളും അവറ്റേക്കാൾ
അധികവും സാധിക്കും; എന്റെ വാക്കിനെ നീ വിശ്വസിക്കുന്നില്ലെങ്കിൽ, ഈ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/231&oldid=199929" എന്ന താളിൽനിന്ന് ശേഖരിച്ചത്