താൾ:33A11415.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 137

പണിപ്പെട്ടുത്സാഹിച്ചു. തടി അടുക്കി വെച്ചപ്പൊൾ പൊലുകർപ്പൻ വസ്ത്രങ്ങളെ
താൻ നീക്കി ചെരിപ്പുകളെയും കെട്ടഴിപ്പാൻ പ്രയാസത്തൊടെ കുനിഞ്ഞു.
മുൻകാലം സർവ്വഗുണനിധിയും ചാരിത്രശുദ്ധിയും എറിയ ഗുരുവെ തൊടുവാൻ
സംഗതി വന്നാൽ വിശ്വസ്തർ ഏവരും ബദ്ധപ്പെട്ടു സെവിച്ചുവരുന്നതാക
കൊണ്ടു ഈ വകെക്ക് എല്ലാം ശീലം കുറഞ്ഞുപൊയി. ആയതു തീർന്നാറെ
അവനെ തടിമെൽ കരെറ്റി ചങ്ങലയിട്ടു തൂണൊടുകെട്ടി ആണി തറച്ചു
ഉറപ്പിപ്പാൻ നൊക്കുമ്പൊൾ അവൻ ഇതു വെണ്ടാ തീ സഹിപ്പാൻ ശക്തി
തരുന്നവൻ ആണി കൂടാതെ തടിമെൽ ഇളകാതെ നില്പാനും കഴിവു വരുത്തും
എന്നു പറഞ്ഞു. അതുകൊണ്ടു ആണികളെ ഒഴിച്ചുറപ്പിച്ചു കൈകളെ
പിൻപുറത്തു കെട്ടി മുറുക്കിയാറെ അവൻ വലിയൊരു കൂട്ടത്തിൽ നിന്നു
ബലിക്കായെടുത്തു കെട്ടിയ മെഷശ്രെഷ്ഠനെ പൊലെ നിന്ന അണ്ണാന്നു നൊക്കി
പ്രാർത്ഥിച്ചതു—

സർവ്വശകതനായ കർത്താവാകുന്ന ദൈവമെ നിന്നെ അറിവാൽ
ഞങ്ങൾക്ക് സംഗതി വരുത്തിയ സ്തുതിപാത്രവും പ്രിയപുത്രനും
യെശുക്രിസ്തന്റെ പിതാവെ ദൂതശക്തിഗണങ്ങൾക്കും സർവ്വസൃഷ്ടിക്കും
തിരുമുമ്പിൽ വാഴുന്ന നീതിമാന്മാരുടെയും ദൈവമായുള്ളൊവെ —ഞാൻ ഇന്നു
ഈ നാഴികയിൽ തന്നെ നിന്റെ അഭിഷിക്തന്റെ പാനപാത്രത്തിൽ കുടിച്ചു
ദെഹിയും ദെഹവും പരിശുദ്ധാത്മാവിന്റെ അക്ഷയതയിൽ നിത്യജീവനെ
പ്രാപിപ്പാൻ നിന്റെ സാക്ഷികളുടെ എണ്ണത്തിൽ എന്നെയും ചെർത്തരുളി
യതുകൊണ്ടു ഞാൻ നിന്നെ സ്തുതിക്കുന്നു. വളുതമില്ലാത്ത സത്യദൈവമെ
നീ ഒരുക്കി അറിയിച്ചും ഇപ്പൊൾ ഒപ്പിച്ചും തന്ന പ്രകാരം ഞാൻ ഇന്നു
ഇഷ്ടഹൊമത്താലെ ആ കൂട്ടത്തോടെ തിരുമുമ്പിൽ എത്തുമാറാവു.
ഇതിന്നിമിത്തവും സകലത്തിന്നായിട്ടും ഞാൻ നിന്നെയും നിത്യം സ്വർഗ്ഗസ്ഥനാം
യെശുക്രിസ്തൻ എന്ന പ്രിയമകനെയും സ്തുതിക്കുന്നു. വാഴ്ത്തുന്നു.
മഹത്വപ്പെടുത്തുന്നു. അവനൊടു നിണക്കും പരിശുദ്ധാത്മാവിന്നും ഇപ്പൊഴും
യുഗാദികാലങ്ങളിലും മഹത്വം ഉണ്ടാകണമേ. ആമെൻ.

ആമെൻ എന്നു പറഞ്ഞു തീർന്ന ഉടനെ തടിക്കാർ തീ കത്തിച്ചു. ജ്വാല
കയർക്കുമ്പൊൾ ഞങ്ങൾ ഒരതിശയം കണ്ടു. കാററുപിടിച്ചകപ്പല്പായി പൊലെ
സാക്ഷിയുടെ ചുറ്റും തീ ജ്വലിച്ചു നടുവിൽ ദഹിക്കുന്ന ജഡം പൊലെ അല്ല
അപ്പം ചുടുന്ന പ്രകാരവും പൊന്നു ചൂളയിൽ ഉരുകിമിന്നുന്ന പ്രകാരവും കണ്ടു.
അതുകൊണ്ടു വൈരികൾ നീ വാൾ കൊണ്ടു കുത്തെണം എന്നു ഘാതകനെ
നിയൊഗിച്ചു. അങ്ങിനെ ചെയ്തപ്പൊൾ രക്തം പ്രവാഹമായി ഒഴുകി തീ കെട്ടു
പൊയതിനാൽ ജനങ്ങൾ സ്തംഭിച്ചു. ഇപ്രകാരം നമ്മുടെ കാലത്തു. അപൊസ്ത
പ്രവാചകാനുസാരിയായ ഉപദെഷ്ടാവും സ്മിർന്ന സഭെക്ക് അദ്ധ്യക്ഷനുമായ
പൊലുകർപ്പൻ എന്ന മുഖ്യസാക്ഷി കഴിഞ്ഞു. അവൻ ഉച്ചരിച്ച വാക്കുകൾ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/209&oldid=199907" എന്ന താളിൽനിന്ന് ശേഖരിച്ചത്