താൾ:33A11415.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 പൊലുകർപ്പചരിത്രം

എന്നെ അറിയാത്തവനായി നടിക്കുന്നു എങ്കിൽ കെൾക്ക—ഉറപ്പോടെ പറയാം.
ഞാൻ ക്രിസ്ത്യാനി തന്നെ. ക്രിസ്തീയത്വത്തിൽ പരമാർത്ഥം ഗ്രഹിപ്പാൻ
മനസ്സുണ്ടെങ്കിൽ ഒരു ദിവസം ഇട തന്നാൽ കെൾവിക്കാം—എന്ന ഉത്തരത്തിൽ
പിന്നെയും നാടുവാഴി പുരുഷാരത്തിനു ബൊധം വരുത്തുക എന്നുകല്പിച്ചാറെ
പൊലുകർപ്പൻ ഉണർത്തിച്ചതു — ദൈവം തന്നെ കല്പിച്ചാക്കിയ അധികാരി
തലവന്മാർക്കും ഞങ്ങൾ ദൊഷം സംഭവിക്കാത്ത ബഹുമാനം എല്ലാം
ആചാരപ്രകാരം കാണിക്കെണ്ടു എന്നുള്ള ഉപദെശം നമുക്കു പ്രമാണ
മായിട്ടുണ്ടു. ആകയാൽ നിങ്ങളെ വചനത്തിന്നു അർഹൻ എന്നു വിചാരിക്കുന്നു.
അവരൊടു വാദിപ്പാൻ അയൊഗ്യമായി തൊന്നുന്നു.

അനന്തരം നാടുവാഴി മൃഗങ്ങൾ ഉണ്ടല്ലൊ മാനസാന്തരം കാണാതെ
വന്നാൽ ഇവററിനു നിന്നെ പ്രക്ഷെപിക്കാം എന്നരുളിച്ചെയ്താറെ അവറ്റെ
വിളിക്ക. ഉത്തമം വിട്ടു. അധമമായതിൽ തിരിയുന്നൊരുമാനസാന്തരം ഞങ്ങൾക്കു
പൊരാ. വിഷമത്തെ വിട്ടു സുഷമത്തിൽ തിരിയുന്നൊരു ഭെദം തന്നെ എനിക്കു
നല്ലൂ—എന്നതിൽ പിന്നെയും നീ ജന്തുക്കളെ കൂട്ടാക്കുന്നില്ല. എങ്കിൽ
തീക്കിരയാക്കാം എന്നു കെട്ടു പൊലുകർപ്പൻ പറഞ്ഞു. ഒരു നാഴിക കത്തി
വെഗം കെട്ടു പൊകുന്ന തീ ചൊല്ലി പെടിപ്പിക്കുന്നുവൊ. വരുവാനുള്ള
ന്യായവിധിയിൽ അഭക്തന്മാർക്ക ഒരുക്കീട്ടുള്ള നിത്യശിക്ഷാഗ്നിയെ
അറിയുന്നില്ലല്ലൊ. താമസം എന്തിന്നു ഹിതമായതു വരുത്തുക.

ഇവ്വണ്ണം എല്ലാം പറയുമ്പൊൾ അവൻ ധൈര്യാനന്ദം പൂണ്ടു
എതിർവാക്കൊന്നിനും കലങ്ങാതെ കാരുണ്യപൂർണ്ണമായ മുഖഭാവം കാട്ടുക
യാൽ നാടുവാഴിയും വിസ്മയിച്ചു. പരസ്യക്കാരനൊടു നീ രംഗസ്ഥലത്തിന്മദ്ധ്യെ
നിന്നു പൊലുകർപ്പൻ ക്രിസ്ത്യാനി ആകുന്നു എന്നു സമ്മതിച്ച പ്രകാരം
മൂന്നുവട്ടം വിളിച്ചറിയിക്ക എന്നു കല്പിച്ചു. നിയൊഗപ്രകാരം കെൾപിച്ചാറെ
സ്മിർന്ന പട്ടണത്തിലെ നിവാസികളും യഹൂദപരദെശികളും കൊപം
അടങ്ങാതെ ഒന്നിച്ചാർത്തുവിളിച്ചു. ഇവനല്ലൊ ക്രിസ്തിയാനികളുടെ അച്ഛൻ.
ആസിയ നാട്ടിന്റെ ഗുരു, ഞങ്ങളുടെ ദെവകളുടെ സംഹാരി, അനെക
ജനങ്ങളൊടു പ്രതിഷ്ഠകൾക്ക് ഹൊമവും പൂജയും അരുതു എന്നു
ഉപദെശിച്ചവൻ —ഇത്യാദി ശബ്ദിച്ചിട്ടു ആസിയ തന്ത്രിയും നാടക
കർത്താവുമായ ഫിലിപ്പെടു സിംഹത്തെ ഇളക്കെണ്ടതിന്നു അപെക്ഷിച്ചു.
ആയവൻ സമ്മതിക്കാതെ നായാട്ടു കളി എല്ലാം ചെലവാക്കി തീർപ്പിച്ചുവല്ലൊ.
അധികം ചെയ്വാൻ കഴികയില്ല എന്നു ബൊധിപ്പിച്ചപ്പൊൾ അവർ നിരൂപിച്ചു
ഒരുമനപ്പെട്ടു ജീവനൊടെ ചുടെണം എന്നു വിളിച്ചു പറഞ്ഞു. ആ ദർശനം ഒത്തു
വരികയും ചെയ്തു. ഇത് എല്ലാം ക്ഷണനെരത്തിൽ അത്രെ സംഭവിച്ചത്.
പുരുഷാരങ്ങൾ സ്നാനഗൃഹം, കമ്മാളപ്പീടിക മുതലായതിൽ നിന്നു വിറകും
മുട്ടവും കൊണ്ടുവന്നു. യഹൂദന്മാർ പ്രതെകം അവരുടെ ശീലത്തിന്നു തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/208&oldid=199906" എന്ന താളിൽനിന്ന് ശേഖരിച്ചത്