താൾ:33A11415.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 പൊലുകർപ്പചരിത്രം

ചിലതു തികഞ്ഞു വന്നു. ശെഷവും ഒത്തു വരും.

ശരീരം കിട്ടുവാൻ ഞങ്ങൾ ആഗ്രഹിച്ചപ്പൊൾ ശത്രുവായവൻ അവന്റെ
ജയത്തെ കണ്ടു അസൂയ കൊണ്ടു വിരൊധിച്ചിരിക്കുന്നു. ഞങ്ങൾ തടിയെ
കൊള്ളെ വരുന്നതു യഹൂദർ കണ്ടാറെ സൂക്ഷിച്ചു നൊക്കി ശവം തീയിൽ
നിന്നെടുക്കരുത് എന്നു മത്സരിച്ചു വാദിച്ചു. നമ്മുടെ സഹൊദരിയായ അല്ക്ക
യുടെ അനുജനും ഹെരൊദാവിന്റെ അച്ഛനും ആകുന്നു നികെതാവ്
നാടുവാഴിയെ നൊക്കി ഈ ശവം കുഴിച്ചിടെണ്ടതിന്നു എല്പിക്കരുതു ആ കൂട്ടർ
ക്രൂശിൽ തറെക്കപ്പെട്ടവനെ വിട്ടു ഇവനെ സെവിപ്പാൻ മുതിരുകിലുമാം എന്നു
പറഞ്ഞു. ലൊകം എങ്ങും രക്ഷപ്രാപിക്കുന്നവരുടെ ഉദ്ധാരണാർത്ഥം
കഷ്ടമനുഭവിച്ചു മരിച്ച ക്രിസ്തനെ ഞങ്ങൾ ഒരുനാളും വിടുവാനും അന്യനെ
സെവിപ്പാനും കഴിയാത കാര്യം എന്നു അവർ അറിയുന്നില്ലല്ലൊ. ദെവപുത്ര
നായവനെ ഞങ്ങൾ വണങ്ങുന്നു, അവനെ വഴിപ്പെട്ട ശിഷ്യരായ സാക്ഷികളൊ
അത്യന്തം രാജഭക്തി കാട്ടുകയാൽ അവരെ സ്നെഹിക്ക അത്രെ ചെയ്യുന്നു.
നാമും അവരുടെ ഓഹരിക്കാരായി ചമഞ്ഞാൽ കൊള്ളാം. യഹൂദരുടെ മത്സരം
ശതാധിപൻ കണ്ടാറെ ജഡത്തെ അഗ്നിമദ്ധ്യെ ആക്കി ദഹിപ്പിച്ചു. അസ്ഥികൾ
ശെഷിച്ചതു ഞങ്ങൾ കുഴിച്ചിട്ടിരിക്കുന്നു. ആ സ്ഥലത്തുതന്നെ ഞങ്ങൾ വർഷം
തികഞ്ഞാൽ പൊരാടിയവരുടെ ഓർമ്മക്കായും പൊരുതെണ്ടുന്നവരുടെ
അഭ്യാസത്തിന്നായും കുടിവന്നു സന്തൊഷിച്ചു സാക്ഷിയായ ബഹുഫലന്റെ
ജനനദിവസത്തെ കൊണ്ടാടുവാൻ കർത്താവ് അനുവാദം തരണമെ. ഇങ്ങിനെ
സ്മിർന്നക്കാരും ഫിയദല്പിയരുമായി പന്ത്രണ്ടാമനായി ഈ ഗുരുശ്രെഷ്ഠൻ
ഇവിടെ തന്നെ കഴിഞ്ഞു. വാടാത കിരീടം പ്രാപിച്ചു. അപൊസ്തലാദി
നീതിമാന്മാരൊടു ചെർന്നു ഉല്ലസിച്ചു പിതാവായ ദൈവത്തെ മഹത്വപ്പെടുത്തി
കൊണ്ടു നമ്മുടെ ആത്മാക്കൾക്ക് രക്ഷിതാവും ദെഹങ്ങൾക്ക് നായകനും
സർവ്വസാധാരണ സഭെക്ക ഇടയനും ആകുന്ന യെശുക്രിസ്തൻ എന്ന
കർത്താവെ സ്തുതിക്കയും ചെയ്യുന്നു.

അവന്റെ മരണസമയം 169 ആമത——മാർച്ച 26നു മഹാശാബത്തു
രാവിലെ 8 മണിക്കു. അന്നു ഹെരൊദാവ് നഗരകാര്യത്തെയും ഫിലിപ്പ്
ക്ഷെത്രകാര്യത്തെയും സ്ഥാത്യക്വദ്രാതൻ നാടുവാഴ്ചയെയും യെശുക്രിസ്തൻ
സർവ്വലൊകകാലങ്ങളെയും എററുഭരിച്ചുവരുന്നു. അവന്നു സർവ്വദായനുശ്ശക്തി
ബഹുമാനമഹിമകളൊടെ നിത്യസിംഹാസനം ഇരിപ്പു.

നിങ്ങൾ ഇതു വായിച്ചതീർന്നാൽ അന്യസഹൊദരന്മാരും വായിച്ചു
തന്റെ ദാസന്മാരിൽ അഭിപ്രായപ്രകാരം തിരിഞ്ഞെടുത്തുപൊരുന്ന കർത്താവെ
പുകഴുവാന്തക്കവണ്ണം അവർക്കും അയക്കെണമെ. പ്രിയ സഹൊദരരെ
യെശുവിന്റെ സുവിശെഷവാക്കു പ്രമാണമാക്കി നടന്നു വാഴുവിൻ. മരിച്ചവരുടെ
രക്ഷ നിമിത്തം പിതാവു പുത്രൻ പരിശുദ്ധാത്മാവിന്നു എന്നും സ്തൊത്രം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/210&oldid=199908" എന്ന താളിൽനിന്ന് ശേഖരിച്ചത്