താൾ:33A11415.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 പൊലുകർപ്പചരിത്രം

നൽകെണമെ. സർവ്വപരിശുദ്ധന്മാർക്കും വെണ്ടി പ്രാർത്ഥിപ്പിൻ. രാജാ, പ്രഭു,
അധികാരി എന്നിവരെയും നമ്മെ പകെച്ചു ഹിംസിക്കുന്നവരെയും ക്രൂശിന്റെ
വൈരികളെയും ചൊല്ലി പ്രാർത്ഥിപ്പിൻ. കർത്താവായ യെശുക്രിസ്തങ്കൽ
യാതൊരു ചെതവും പറ്റാതെ വാഴുവിൻ. നിങ്ങൾ എല്ലാവരൊടും കരുണ
ഉണ്ടാവുതാക. ആമെൻ.

5. പൊലുകർപ്പന്റെ ക്രിയ

പൊലുകർപ്പൻ മുതലായവർ വളരെ കാലം ഉപദെശിച്ചു പ്രയത്നം കഴിച്ചു
പൊന്നതിനാൽ ക്രിസ്തിയാനികൾ ആസിയനാട്ടിൽ എറ വർദ്ധിച്ചു. ഹിംസകൾ
ഒരൊന്നു വരികയും മുടികയും ചെയ്തു.

യൊഹെനാനെപൊലെ ബഹുഫലനും ബാല്യക്കാരെ ചെർത്തു
കർത്താവിന്റെ വഴിയിൽ വളർത്തുകൊണ്ടിരുന്നു. അവരിൽ ഐരെനയ്യൻ എന്ന
ഒരുത്തൻ വൃദ്ധനായ സമയം ഒരു സ്നെഹിതന്നു എഴുതിയതു. എന്റെ
ബാല്യത്തിൽ ഞാൻ നിന്നെ പൊലുകർപ്പന്റെ വീട്ടിൽ കണ്ടിരിക്കുന്നുവല്ലൊ.
അന്നു നീ എത്രയും ഉത്സാഹിച്ചു ഗുരുസമ്മതം വരുത്തുവാൻ നൊക്കി
കൊണ്ടിരുന്നു. ഇപ്പൊൾ നടക്കുന്നതിനെക്കാൾ അന്നത്തെ അവസ്ഥകൾ
എന്റെ ഓർമ്മയിൽ അധികം ഉറെച്ചിരിക്കുന്നു. ഇന്ന സ്ഥലത്തു ആ ധന്യൻ
ഇരുന്നു ഇന്നിന്നതു ഗ്രഹിപ്പിച്ചു എന്നും അവന്റെ ശരീരപ്രകൃതിയും
സഞ്ചാരവും സംസർഗ്ഗത്തിൽ കാണിച്ച ഭാവവും ജനത്തൊടു പ്രസംഗിച്ചതും
ഇഷ്ടന്മാരൊടു യൊഹനാൻ മുതലായ കർത്തൃസഖികളെ കണ്ടു
സംഭാഷണത്തിൽ ഗ്രഹിച്ചതു പറഞ്ഞ പ്രകാരം മറ്റും ഈ വക ഇന്നെവരയും
എനിക്ക ഒർമ്മ വരുന്നു. ജീവന്റെ വചനത്തെ കണ്ണാലെ കണ്ടവരിൽ നിന്നു
ലഭിച്ച ഉപദെശത്തെയും പഴമയെയും സർവ്വത്തിലും ദിവ്യവെദത്തൊടുള്ള
അനുസരണത്തെയും ഒരുനാളും മറക്കയില്ല.

ഇങ്ങിനെ അവൻ വായാലെ ഉപദേശിച്ചതുമല്ലാതെ പല കത്തുകളെയും
എഴുതി. അവറ്റിൽ മുൻചൊല്ലിയതു ഒന്നുമാത്രം നമുക്കു ശെഷിച്ചിരിക്കുന്നു.
പൊലുകർപ്പൻ ഏറ്റവും വൃദ്ധനായപ്പൊൾ തന്നെ രൊമയിലെക്ക് യാത്ര
ചെയ്വാൻ സംഗതി വന്നു. പുനരുത്ഥാനപ്പെരുനാളെ ഇന്നദിവസം കൊണ്ടാടണം
എന്നു രണ്ടുപക്ഷം ഉണ്ടായിരുന്നു. ബലഹീനന്മാരും ചെറിയകാര്യം വലുതാക്കി
പരസ്പരം തർക്കിപ്പാൻ തുടങ്ങി. ആസിയക്കാർ യഹൂദഗണിതം
ആശ്രയിക്കുന്നത എത്രയും കഷ്ടം എന്നു രൊമക്കാർക്ക തൊന്നുക കൊണ്ടും
മറ്റും ചില വിവാദങ്ങൾ ഗർഭിച്ചുവരികകൊണ്ടും പൊലുകർപ്പൻ താൻ
രൊമയിൽ ചെന്നു അനികെതൻ എന്ന വിചാരിപ്പുകാരനെ കണ്ടു സംഭാഷിച്ചു.
അന്യൊന്യമതം ഇളക്കുവാൻ പാടില്ലാതെ വന്നപ്പൊൾ അല്പകാര്യങ്ങളിൽ
ഭെദം ഉണ്ടെങ്കിൽ ആയത് ഒക്കയും സഹിച്ചു സ്നെഹത്തിന്നു ഒരു കുറവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/202&oldid=199899" എന്ന താളിൽനിന്ന് ശേഖരിച്ചത്