താൾ:33A11415.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 131

വരാതെ ഇരിപ്പാൻ ഉണർന്നു കൊണ്ടിരിക്കെണം എന്നിരുവരും നിശ്ചയിക്കയും
ചെയ്തു. ആ മമതെക്കു മുദ്രയായിട്ടു രൊമക്കാർ പൊലുകർപ്പൻ തങ്ങളൊടു
രാത്രീഭൊജനം കഴിപ്പിക്കെണം എന്നപെക്ഷിച്ചു. അവനും അപ്രകാരം തന്നെ
ചെയ്തു. പൂർവകാലം ഒക്കയും ഒരു പട്ടണത്തിലെ സഭ അന്യസഭകളൊടു
സ്നെഹം എന്നല്ലാതെ മറെറാരു ബന്ധവും കല്പനയും ആചരിക്കുമാറില്ല.
പൊലുകർപ്പന്റെ ശെഷമത്രെ രൊമർ മുതലായ നഗരക്കാർ ഗർവ്വിച്ചു
അന്യസഭകളെ രാജ്യസംസ്ഥാനം എന്ന പൊലെ നടത്തെണ്ടതിന്നു
അഭിമാനിച്ചിരിക്കുന്നു.

രൊമയിൽ വസിക്കുമ്പൊൾതന്നെ മർക്കിയൊൻ എന്ന കള്ളമതക്കാരൻ
ആസിയയിൽനിന്നു വന്നിറങ്ങി തെരുവിൽവെച്ചു പൊലുകർപ്പനെ കണ്ടു ഗുരു
തെറ്റിയപ്പൊൾ ഹെ പൊലുകർപ്പഎന്നെ അറിയുന്നില്ലയൊ എന്നു ചൊദിച്ചാറെ
, ഞാൻ നിന്നെ അറിയുന്നുവല്ലൊ സാത്താന്റെ ആദ്യജാതന്നെ എന്നു പറഞ്ഞു
വിട്ടുപോയി. അപ്രകാരം വളുതം ഉപദെശിക്കുന്നവരൊടു പൊലുകർപ്പൻ
സംസർഗ്ഗം വെടിഞ്ഞവൻ. എങ്കിലും അവരുടെ വലയിൽ അകപ്പെട്ടുപൊയ
ശിഷ്യന്മാരെ താൽപര്യത്തൊടെ അന്വെഷിച്ചു കഴിയുന്നെടത്തൊളം സുബൊധം
വരുത്തുവാൻ ശ്രമിച്ചുപൊന്നു. രൊമയിലും ആ കൂട്ടത്തിൽ ചിലരെ കണ്ടു താൻ
അപൊസ്തലരിൽനിന്നു കെട്ടിട്ടുള്ളതു ആയുധമാക്കി അവരുടെ മനസ്സു
സത്യവിശ്വാസത്തിലെക്ക് എകാഗ്രമാക്കി നിർത്തുകയും ചെയ്തു.

ആസിയനാട്ടിൽ മടങ്ങിവന്നപ്പൊൾ കുമിൽ പൊലെ ദിവസെന
മുളെച്ചുവരുന്ന ദുർമ്മതങ്ങൾ ക്രിസ്തുസഭകളിൽ വ്യാപിക്കുന്നതു കണ്ടു വളരെ
ദുഃഖിച്ചു. ശിഷ്യന്മാർ ചിലപ്പൊൾ ഉണ്ടായ പുതുമ എല്ലാംവന്നു ബൊധിപ്പിച്ചാൽ
അവൻ നിശ്വസിച്ചു. അല്ലയൊ എൻ ദൈവമെ എങ്ങിനെ ഉള്ള കാലത്തിന്നായി
എന്നെ പാർപ്പിച്ചുവെച്ചിരിക്കുന്നു എന്നു നിലവിളിച്ചു വിജനത്തിൽ
പൊയിരിക്കും. നിര്യാണത്തിങ്കലെ ആശയും ശുഭമാംവണ്ണം നിവൃത്തിയായി.

6. മാർക്ക ഔരല്യൻ കൈസർ

അന്തൊനീനൻ വാഴുന്ന സമയം ആസിയപ്രമാണികൾ കൂടി നിരൂപിച്ചു.
ക്രിസ്ത്യാനികൾ നിത്യം പെരുകുന്നുവല്ലൊ, ബിംബാരാധന നശിച്ചു
പൊവാറായി, അതിന്നു ദൈവകൾ കൊപിച്ചു ഭൂമിക്ക് ഇളക്കം മുതലായ
ബാധകളെ ഇറക്കുന്നായിരിക്കും എന്നു നിശ്ചയിച്ചു ഒക്കത്തക്ക കൈസരെ
ഉണർത്തിച്ചു ക്രിസ്ത്യാനികളെ നിഗ്രഹിക്കെണ്ടതിന്നു കല്പന ആകെണം
എന്നു യാചിച്ചു. അതിശാന്തനായ കൈസർ അരുളിച്ചെയ്ത ഉത്തരം——ദെവകൾ
ദ്രൊഹികളായവരെ അറിഞ്ഞുകൊള്ളും—എന്ന എന്റെ പക്ഷം കൂടആകയാൽ
ദെവകളെ പൂജിക്കാത്തവരെ നിങ്ങൾ ക്രിസ്ത്യാനികളെ ഹിംസിച്ചു
വരുന്നതിനാൽ എന്തു ലാഭമായി. നിങ്ങൾ ഹെമിക്കുന്ന പ്രകാരം അവർ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/203&oldid=199900" എന്ന താളിൽനിന്ന് ശേഖരിച്ചത്