താൾ:33A11415.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4. പൊലുകർപ്പന്റെ ലെഖന ചുരുക്കം

ആ മരണവർത്തമാനം സ്മിർന്നയിൽ എത്തിയാറെ പൊലുകർപ്പൻ ഫിലിപ്പി
സഭെക്ക് എഴുതി. കർത്താവിന്റെ ബദ്ധന്മാരെ അവർ ഭയം കൂടാതെ
ചെർത്തുകൊണ്ടു സമ്മാനിച്ചു വഴിയാത്ര അയച്ചു നിമിത്തം സ്തുതിച്ചു.
ഇജ്ഞാത്യന്റെ മരണവിവരവും കൂടപ്പൊയവരുടെ അവസ്ഥയും
അറിഞ്ഞുവന്ന ഉടനെ തന്നൊടും അറിയിക്കെണ്ടെന്നു. അപെക്ഷിച്ചു. അവന്റെ
എഴുത്തുകൾ ചിലതു പകർത്തെടുപ്പാനും അയച്ചു. പിന്നെ എഴുതിയതു —
നിങ്ങൾ ഫിലിപ്പി സഭയെ ചെർത്തു പണി ചെയ്തിട്ടുള്ള പൌലപ്പൊസ്തലനെയും
അവന്റെ ഉപദെശവാക്കുകളെയും ഒർത്തു വിശ്വാസം, സ്നെഹം,
ആശാബന്ധവും വിടാതെ പിടിച്ചു വൃദ്ധർ ദ്രവ്യാഗ്രഹത്തൊടും യൌവനക്കാർ
പ്രത്യെകം കാമമൊഹങ്ങളൊടും വെറുത്തു നമ്മുടെ പാപങ്ങളെ തന്റെ
ശരീരത്തിലാക്കി മരത്തിന്മെൽ വഹിച്ചെടുത്ത ക്രിസ്തന്റെ നീതിയിൽ
ഉറച്ചുനിന്നു, അവനെ വഴിപ്പെട്ടു ഇജ്ഞാത്യനിലും ജൊസിമൻ തുടങ്ങിയുള്ള
സ്വപട്ടണക്കാരിലും കണ്ടുകിട്ടിയ ക്ഷാന്തിയെയും ധരിച്ചു കൊൾവിൻ. ഇവർ
എല്ലാവരും വെറുതെ ഒടിയവരല്ല. വിശ്വാസത്താലെ നീതിയെ ലക്ഷ്യമാക്കി ഒടി
കർത്താവിനൊടു കൂട കഷ്ടം അനുഭവിച്ചിട്ടു അവന്റെ സാമീപ്യത്തിൽ
യൊഗ്യമായൊരു സ്ഥലത്ത് എത്തിയിരിക്കുന്നു. അവർ ഇഹലൊകത്തെ അല്ല,
നമുക്ക് വേണ്ടി മരിച്ചു ദൈവത്തിങ്കൽനിന്നു ഉത്ഥാനം ലഭിച്ചവനെ
സ്നെഹിച്ചിരിക്കുന്നു. മാംസത്തിൽ വന്ന യെശുക്രിസ്തനെ അനുസരിക്കാത്തവൻ
എല്ലാം പിശാചിൽനിന്നാകുന്നു. കർത്താവിന്റെ മർമ്മവാക്യങ്ങളെ
സെച്ഛകൾക്ക് തക്കവണ്ണം മറിച്ചുവെച്ചു പുനരുത്ഥാനം ഇല്ല എന്നും
ന്യായവിധി ഇല്ല എന്നും ജല്പിക്കുന്നവൻ സാത്താന്റെ ആദ്യജാതൻതന്നെ.
ആകയാൽ അനെകർ പറയുന്ന വ്യർത്ഥൊപദെശത്തെ നാം വിട്ടു ആദിയിൽ
ഏല്പിച്ചു കൊടുത്ത വചനത്തെ ചാരി പ്രാർത്ഥനെക്കായി ഉപവസിച്ചു
പരീക്ഷയിലകപ്പെടാതെ ഇരിപ്പാനായി സുബൊധത്തെ സർവ്വാദ്ധ്യക്ഷനായ
ദൈവത്തൊടു ചൊദിക്ക. ഇപ്പൊൾ നിങ്ങൾ വിശ്വസിക്കുന്നവനെ കാണുന്നില്ല.
വിശ്വസിച്ചത്രെ പറഞ്ഞുകൂടാത്ത സന്തൊഷംകൊണ്ടാടുന്നു. ആയവന്നു
സ്വഭൂമികളിൽ ഉള്ളതെല്ലാം കീഴ്പെട്ടിരിക്കുന്നു. എല്ലാ പ്രാണങ്ങളും അവനെ
ഉപാസിക്കുന്നു. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപനായി വരുന്നു.
അവന്റെ രക്തമൊ ദൈവം വിശ്വസിക്കാത്തവരൊടു ചൊദിക്കും. അവൻ
സ്നെഹിച്ചിട്ടുള്ളവ നാമും സ്നെഹിച്ചു ഹിതമായത് ചെയ്തുനടന്നാൽ അവനെ
ഉയിർപ്പിച്ചവൻ നമ്മെയും എഴുനീല്പിക്കും. പിതാവായ ദൈവവും
നിത്യാചാര്യനായ പുത്രൻ യെശുക്രിസ്തനും നിങ്ങളെ പണിചെയ്തു തീർത്തു
നിങ്ങൾക്കും ഞങ്ങൾക്കും എല്ലാ പരിശുദ്ധന്മാരൊടും ആകാശത്തിങ്കീഴിൽ
വിശ്വസിപ്പാനിരിക്കുന്ന സകലരൊടും കൂട ഒഹരിയും അവകാശവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/201&oldid=199898" എന്ന താളിൽനിന്ന് ശേഖരിച്ചത്