താൾ:33A11415.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 പൊലുകർപ്പചരിത്രം

നടക്കരുതു. നീയും ദൈവസമ്മതം കൂടാതെ ഒന്നും ചെയ്കയില്ലല്ലൊ. സഭയിൽ
അധികംകൂടി നിരൂപിക്കെണ്ടതാകുന്നു. അതിന്നായി ഒരൊരുത്തനൊടു
ചൊദിക്കെണ്ടു. അടിമകളൊടു ആരും അഹങ്കരിക്കരുതു. അവരും മദിക്കാതെ
കെവലം ദിവ്യസ്വാതന്ത്ര്യം കിട്ടുവാൻ ശ്രമിച്ചു ദൈവസ്തുതിക്കായി ഏറെ സെവിച്ചു
കൊള്ളാവു. സഭാസ്വം ചെലവഴിച്ചു അവരെ വിടുതലയാക്കെണ്ടതിന്നു
നൊക്കരുതു. അവർ അങ്ങിനെ ആഗ്രഹിച്ചാൽ ലൊഭത്തിന്നു ദാസന്മാരാവാൻ
സംഗതി വരും. സഹൊദരികൾ കർത്താവിനെ സ്നെഹിച്ചു ശരീരത്തിന്നും
ആത്മാവിന്നും ഭർത്താവ് മതി എന്നു നിശ്ചയിക്കട്ടെ. സഹൊദരർ കർത്താവ്
സഭയെ ചെയ്യുംപ്രകാരം സംസാരങ്ങളെ സ്നെഹിക്കാവു. ജഡത്തിന്നു
കർത്താവായവന്റെ ബഹുമാനത്തിന്നായി വല്ലവന്നു അടക്കം ദീക്ഷിപ്പാൻ
കഴിവുണ്ടെങ്കിൽ അവൻ പ്രശംസിക്കാതെ പാർക്കുക. താൻ മറ്റവരിൽ ഉത്തമൻ
എന്നു നടിച്ചാൽ അവൻ നശിച്ചു. കെട്ടുമ്പൊൾ അദ്ധ്യക്ഷന്റെ സമ്മതപ്രകാരം
ചെയ്താൽ യൊഗ്യമാകും. മൊഹത്താലെ അല്ല ദൈവമാനത്തിന്നായല്ലൊ
വിവാഹം ചെയ്യെണ്ടത്. ദെവസെവകരായി എല്ലാവരും ഒരുമിച്ചു അദ്ധ്വാനിച്ചു
പൊരുതു ഒന്നിച്ചു ഒടി സഹിച്ചു കൊൾവിൻ. കൂട ഉറങ്ങുവിൻ, കൂട
എഴുനീല്പിൻ, ഉണ്മാൻ കൊടുക്കുന്നവന്നു പ്രസാദം വരുത്തി പെരാടുവിൻ.
ആരും പാളയം വിട്ടു ഒളിച്ചു പൊകരുതെ. സ്നാനം എന്ന ആയുധം വിശ്വാസം
ആകുന്ന തലക്കൊരിക സ്നെഹം എന്ന കുന്തം ക്ഷാന്തിയാം ഇരിമ്പങ്കി ഈ വക
ചാടി മണ്ടിപൊകരുതെ. വിശെഷിച്ചു.അന്ത്യൊക്യയിൽ ഉള്ള സഭെക്ക് നിങ്ങളുടെ
പ്രാർത്ഥനയാൽ ഹിംസ ഒടുങ്ങി സന്ധിയായി എന്നു ഞാൻ കെൾക്കയാൽ
എന്റെ ആത്മാവിന്നു ചിന്തയും ദു:ഖവും കുറഞ്ഞു പൊയി. ഞാൻ
കഷ്ടാനുഭവത്താലെ ദൈവത്തൊടു എത്തി ഉയിർപ്പിങ്കൽ നിങ്ങളെയും
കാണെണം എന്നത്രെ വിചാരപ്പെടുന്നു. നിങ്ങൾ നിരൂപിച്ചു മടിവില്ലാത്തൊരു
സ്നെഹിതനെ തിരഞ്ഞുകണ്ടു എന്റെ വർത്തമാനങ്ങളെ അറിയിക്കെണ്ടതിന്നു
സുറിയനാട്ടിലെക്ക് നിയൊഗിക്കണമെ. ഇവനെയും മറെറല്ലാവരെയും ഞാൻ
പെരാലെ സൽക്കരിപ്പാൻ അപെക്ഷിക്കുന്നു. കർത്താവിങ്കൽ വാഴുവിൻ —
ഇങ്ങിനെ ഇജ്ഞാത്യൻ ആസ്യയിൽ ഉള്ള സഭകൾക്ക് സലാം ചൊല്ലി കപ്പൽ
കയറി ഫിലിപ്പി വഴിയായി രൊമയിലെക്കു ചെന്നു. അവിടെ ക്രിസ്ത്യാനികൾ
കണ്ണീർ വാർത്തു അവനെ എതിരെറ്റപ്പൊൾ തനിക്ക വെണ്ടി പുരുഷാരത്തെ
ഒട്ടും അപെക്ഷിക്കരുതെന്നു നിഷ്കർഷയൊടെ കല്പിച്ചു അവരുമായി
മുട്ടുകുത്തി ദൈവപുത്രനൊടു എല്ലാ സഭകളിലും അന്യൊന്യസ്നെഹം
വർദ്ധിപ്പിച്ചു. ഹിംസകളെ മുടിച്ചും രക്ഷിച്ചുവരെണ്ടതിന്നു പ്രാർത്ഥിച്ചു തീർന്ന
ഉടനെ അവനെ രംഗസ്ഥലത്തിൽ കൂട്ടിക്കൊണ്ടുചെന്നു സിംഹങ്ങൾക്കു
ഏല്പിച്ചു. അവൻ ആശിച്ചപ്രകാരം അവയും അവനെ കീറിവിഴുങ്ങി. ചില
എല്ലുകൾ മാത്രം ശെഷിച്ചതു ശിഷ്യന്മാർ അന്തൊക്യയിലെക്കു കൊണ്ടുപൊയി.
(ഇങ്ങിനെ ഇജ്ഞാത്യൻ കഴിഞ്ഞത് 107 ആണ്ടു ദശമ്പ്ര 20നു)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/200&oldid=199897" എന്ന താളിൽനിന്ന് ശേഖരിച്ചത്