താൾ:33A11415.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 നളചരിതസാരശോധന

പടച്ചവനൊടു ഇതിന്നായി പ്രാർത്ഥിക്കയില്ലയൊ? എൻ ദോഷങ്ങളെ
എനിക്കു തെളിയിച്ചു, പുതിയ ഹൃദയത്തെ തരേണമെ, എന്നു അവനൊടു
അപേക്ഷിക്കേണ്ടതു; ഇതിനെ തന്നെ മുടക്കേണ്ടതിന്നു പിശാചു
എന്തെങ്കിലും ചെയ്യും. പ്രാർത്ഥനയെ അവനു സഹിച്ചുകൂടാ; എങ്കിലും
നിങ്ങൾക്കു തന്നെ അതു വേണം എന്നു തോന്നിയാൽ അവനു കഴിവില്ല,
എന്നു കാണും. നിങ്ങൾ അതിനെ പരീക്ഷിക്കുമൊ?

നായർ അറിഞ്ഞുകൂടാ. സലാം!

3-ാം സംഭാഷണം

നായർ. ശ്രീഗുരവെ നമഃ എന്റെ ഗുരുനാഥനു നമസ്കാരം! അടിയൻ
വന്നിരിക്കുന്നു!

ഗുരു. നിങ്ങൾ എനിക്കു ശിഷ്യനാകുമൊ? അയ്യാ, ഗുരുസ്ഥാനത്തിന്നു ഇവിടെ
പ്രാപ്തിപോരാ, എന്നെക്കാൾ വലിയ ഗുരുവിനെ കേട്ടു,
കുറിക്കൊള്ളേണമെ.

നായർ. അതു ആരാകുന്നു? നിങ്ങൾ തന്നെ തല്ക്കാലത്തിൽ എനിക്കു മതി.

ഗുരു. എന്റെ വാക്കുകളുടെ സാരത്തെ ദൈവം താൻ ബോധം വരുത്തുക
അല്ലാതെകണ്ടു, ഒരു മനുഷ്യനും വശമാക്കിയില്ല; യാതൊരു ഗുരുവും
തെളിയിക്കയും ഇല്ല. നിങ്ങൾ ദൈവത്തൊടു പ്രാർത്ഥിച്ചുവൊ?

നായർ. അതു തന്നെ മറന്നു പോയി. ശേഷം പറഞ്ഞതു മിക്കവാറും ഓർമ്മയിൽ
ഉണ്ടെന്നു തോന്നുന്നു.

ഗുരു. ഇന്നു തന്നെ ഓർമ്മയിൽ ആയിരിക്കും; എങ്കിലും ദൈവസഹായം
ഇല്ലാഞ്ഞാൽ, അതു വേഗത്തിൽ വിട്ടു പോകും.

നായർ, പക്ഷെ അപ്രകാരം ആകും. താന്താൻ പാപങ്ങളെ ക്ഷണത്തിൽ
മറന്നു പോവാൻ, സംഗതി എന്താകുന്നു?

ഗുരു: അതു പ്രപഞ്ചമോഹത്താലും, പിശാചിന്റെ മായയാലും ഉണ്ടാകുന്നു.
നല്ല ചങ്ങാതി കണ്ണാടിയായ്വരുമല്ലൊ. മനസ്സിലും നടപ്പിലും കുറവുകളെ
കണ്ടാൽ, പറവാനും മടിക്കയില്ല; നീക്കുവാനും സഹായിക്കും. നമ്മുടെ
കുലവൈരിയൊ, മുരങ്കള്ളനും ഇന്ദ്രജാലക്കാരനും ആകുന്നു;
അതുകൊണ്ടു അവൻ ദുഷ്ടരോടു നിങ്ങൾ ധർമിഷ്ടർ എന്നും, ഗുണം
ചെയ്വാൻ ഭാവിക്കുന്നവനോടു, അയ്യൊ ചെയ്യല്ലെ, ഇതു ദോഷം എന്നും,
ഈ വിധം പലതും പറഞ്ഞു, നന്മ ഇന്നത എന്നും, തിന്മ ഇന്നത എന്നും,
ഒട്ടും തിരിയാത്ത മൂഢരാക്കി വെക്കുന്നു. അവൻ നമ്മുടെ ദോഷങ്ങളെ
വർദ്ധിപ്പിക്ക അല്ലാതെ, ഒന്നും നീങ്ങാതിരിപ്പാൻ, നല്ലവണ്ണം സൂക്ഷിച്ചു കൊളളുന്നു.

നായർ. ഇപ്പൊൾ മറന്നതൊ, ചാകും കാലം കാണാം, എന്നുണ്ടല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/178&oldid=199875" എന്ന താളിൽനിന്ന് ശേഖരിച്ചത്