താൾ:33A11415.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 105

ഓർക്ക നീ വണിക്പതെ ഭൂതലെ സ്വതന്ത്രത്വം
ആർക്കും ഇല്ലല്ലൊ. പിന്നെ സ്ത്രീകൾക്കു വിശേഷിച്ചും.
ഈശ്വരൾ വരുത്തുന്നതു ഒക്കയും സഹിച്ചുകൊണ്ടു
ഈശ്വരാർപ്പണം ചെയ്ത പാർക്കയെ ഗതിയുള്ളു.

വലിയ സങ്കടത്തിനാൽ സ്ത്രീകൾ മാത്രമല്ല, മഹാ വീരന്മാരും ധൈര്യ സ്ഥൈര്യ
ഭാവങ്ങളെ എല്ലാം ഉപേക്ഷിച്ചു, മനസ്സുരുകി, കണ്ണുനീർ വാർത്തു,
ദൈവത്തെ തേടുകയും, പ്രാർത്ഥിക്കയും ചെയ്യും. എല്ലാ
ദുഃഖഫലങ്ങളിലും ഇതു തന്നെ വിലയേറിയ്തു. ഇങ്ങിനെ ആചരിച്ചാൽ,
ക്ലേശമാകുന്ന ഉലയിൽ നിന്നു ഊതി കഴിച്ചൊരു തങ്കത്തിനെക്കാളും,
മാറ്റു ഏറിവന്നുള്ള മനശുദ്ധിയോടെ പുറപ്പെടുവാൻ, സംഗതി ഉണ്ടു.
പാപസങ്കടത്തിൽ നിന്നു നിങ്ങളെ തന്നെ രക്ഷിക്കേണ്ടതിന്നു, ഒരിക്കൽ
എങ്കിലും ദൈവത്തോടു പ്രാർത്ഥിച്ചിട്ടുണ്ടോ?

നായർ. സങ്കടം ഉള്ളപ്പൊൾ, “ഈശ്വരാ,”, “പോററി” “രക്ഷമാം”, “പാഹിമാം",
“ത്രാഹിമാം” “ശരണം പ്രാപിക്കുന്നേൻ” എന്നിങ്ങിനെ പറയാത്ത കൂട്ടർ
എവിടെ ഉണ്ടു?

ഗുരു. ഞാൻ പറയുന്നതു അങ്ങിനെ അല്ല. ദുഃഖത്തിൽ നിന്നു രക്ഷ വേണം,
എന്നു എല്ലാവർക്കും ആഗ്രഹിക്കാം. ദുഃഖകാരണമായ സകല
പാപത്തിൽ നിന്നു തന്നെ രക്ഷിപ്പാൻ യാചിക്കുന്നതൊ, നന്ന
ദുർല്ലഭമത്രെ.

നായർ. അതു അധികം ചെയ്യുമാറില്ല. ഞാൻ ഇപ്പൊൾ അധികാരിയെ
പൊയികാണെണ്ടതിന്നു നേരമായിരിക്കും; അവിടെ ഒരു കാര്യം ഉണ്ടു.
നിങ്ങൾ തന്നെ അങ്ങിനെ പ്രാർത്ഥിക്കുന്നുവൊ?

ഗുരു. ഞാൻ ദിവസേന പ്രാർത്ഥിക്കുന്നത: ദൈവമെ, എന്റെ ഹൃദയം നിണക്കു
അറിയാം. എനിക്കു മുഴുവൻ അറിഞ്ഞുകൂടയല്ലൊ. നീ എന്നെ ശോധന
ചെയ്തു, രഹസ്യമായ ദോഷങ്ങളേയും എന്നെ കാണിച്ചു, അറെപ്പു
ജനിപ്പിക്കണമെ! നീ എന്നെ ശിക്ഷിക്കുന്തോറും, എന്റെ പാപങ്ങളോടു
മാത്രം വൈരം ഉണ്ടു എന്നും എന്നൊടു നല്ല സ്നേഹം ഉണ്ടു എന്നും,
ഉള്ളിൽ അറിയിച്ചു തരണമേ. ഈ പ്രപഞ്ചത്തിൽ എന്റെ മനസ്സു
പറ്റാതെ, നിങ്കൽ അത്രെ ആകെണ്ടതിന്നു, എന്നൊടു നിൻ കൃപയെ
വലുതാക്കണമെ. സകല ദോഷത്തിൽ നിന്നും നിന്റെ പുത്രനായ
യേശുക്രിസ്തന്റെ ബലിനിമിത്തം എന്നെ ഉദ്ധരിക്കെണമെ.

നായർ. സമയമായി! ഞാൻ പോകുന്നു. പിന്നെ ഒന്നു പറവാൻ ഉണ്ടെങ്കിൽ,
അവസരം ആകുമ്പോൾ, വരാം.

ഗുരു. ഇനി കുറയ പറവാൻ ഉണ്ടു. ഇന്നു പാപകാരണവും, പാപഫലവും,
സൂചിപ്പിച്ചു പറഞ്ഞതിനെ വിചാരിച്ചാൽ, കൊള്ളായിരുന്നു. നിങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/177&oldid=199874" എന്ന താളിൽനിന്ന് ശേഖരിച്ചത്