താൾ:33A11415.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 നളചരിതസാരശോധന

വർണ്ണിക്കുന്നതും, ആ വർണ്ണനം രസിക്കുന്നതും, ബുദ്ധിമാന്നു
യൊഗ്യമായി തോന്നുന്നില്ല. ദേഹശോഭ എത്ര വേഗം വാടി പോകുന്നു!
ഹൃദയ ശോഭയത്രെ സാരം. വികൃതവേഷനായ പുരുഷനിൽ ദമയന്തിക്കു
നീരസം തോന്നാത്തതു, അധികം നല്ല സൌന്ദര്യം തന്നെ. (4 പാദം.)

കാഞ്ഞിരത്തിന്മെൽ പടർന്നുള്ള വള്ളിക്കു
കാഞ്ഞിരം തന്നെയും കല്പവൃക്ഷോപമം.

എന്നിങ്ങിനെ അവൾ ഭാർത്താവു, ഏതു രൂപമുള്ളവനായാലും, തനിക്കു മതി,
എന്നു പറഞ്ഞതു, എനിക്കു ഏറ്റവും തെളിയുന്നു. പിന്നെ അവളിൽ
കണ്ട ഒരു സൽഗുണമായ്തു, ദുഃഖത്താൽ മനസ്സിന്നു നല്ല പതം വന്നതു
തന്നെ. അതാവിതു:

നിത്യമല്ലെടൊ സുഖം ദുഃഖവും ജന്തുക്കൾക്കു
ഏകന്റെ ശോകം കണ്ടാൽ അന്യനു മനക്കാമ്പിൽ
ലൌകികത്തിന്നായിട്ടും കുണ്ഠിതം ഭാവിക്കേണം
ആർക്കിതു വരുമെന്നും ആർക്കിതു വരായെന്നും
ഓർക്കിലിന്നറിവതിനാരുമെ പോരാ ലോകെ
ഖിന്നനെ കാണുന്നേരം ധന്യനു കൃപവേണം
ധന്യനെ കാണുന്നെരം ഖിന്നനു കൃപവേണം
ഖിന്നനു കൃപാമൂലം എന്തെന്നു പറഞ്ഞീടാം
ഇന്നിമേൽ ഇവന്താനും ദുഃഖിയാം എന്നൊർക്കയാൽ
ഉന്നതന്നധോഗതി നിശ്ചയം ധരിക്ക നീ
ഉന്നതി പുനർ അധോഭൂതനും ഭവിച്ചീടും
ഓടുന്ന രഥത്തിന്റെ വണ്ടി എന്നതു പോലെ
കൂടുന്നു ശരീരിണാം ഉച്ച നീചത്വങ്ങളും
അന്യനെ പരിഹസിച്ചീടരുതെന്നുള്ളതും
മന്നിൽ ഈ ഗുണജ്ഞന്മാർ പറഞ്ഞു കേട്ടീടുന്നു. (3 പാദം.)

തനിക്കു സങ്കടം അറിയാത്ത കാലത്തിൽ, മറ്റവരെ പരിഹസിച്ചു
പൊകുമാറുണ്ടല്ലൊ. ദുഃഖങ്ങൾ അനുഭവിക്കയാൽ, അന്യരൊടുള്ള
സംസർഗത്തിൽ പരിപാകവും മാർദ്ദവവും ഉണ്ടാകും.

തുല്യ ദുഃഖന്മാരുടെ വാർത്തകൾ കേൾക്കും‌നേരം
തെല്ലു ധൈര്യവും ഉണ്ടാം ദുഃഖികൾക്കെന്നു സിദ്ധം.

നായർ. ആ വാക്കു സത്യം തന്നെ. ലോകരുടെ വിനോദം നമ്മുടെ വേദനയൊടു
ചേരാത്തതു.

ഗുരു. മറ്റൊരു ദുഃഖഫലം ദമയന്തിയിൽ അല്പം മുളെച്ചു കാണുന്നു. തന്നെയും
കാര്യാദികളെയും രക്ഷിപ്പാൻ കഴിയാത്ത സമയം, ദൈവത്തെ
ഭരമെല്പിപ്പാൻ മനസ്സു മുട്ടും (3 പാദം)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/176&oldid=199872" എന്ന താളിൽനിന്ന് ശേഖരിച്ചത്