താൾ:33A11415.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 103

ഗുരു. അയ്യൊ, മുജ്ജന്മം എന്നുള്ളതു ഒരു നാളും വരാത്ത കാര്യം തന്നെ.
ദമയന്തിയും കൂടെ അങ്ങിനെ വിചാരിച്ചു. എങ്ങിനെ എന്നാൽ:

പൂർവ്വമാം ജന്മം തന്നിൽ ചെയ്തൊരു പാപം കൊണ്ടീ
ദുർവ്വിധം ഭവിക്കുന്നു സർവ്വ ജന്തുക്കൾക്കിഹ. (3 പാദം.)

ഈ അബദ്ധം ഉണ്ടായിട്ടുള്ള വഴി എന്തെന്നാൽ: ദുഃഖങ്ങൾക്കു പാപം തന്നെ
മൂലം, എന്നുള്ളതു പണ്ടെ അറിക കൊണ്ടും, ഇന്നലെയും ഇന്നും ഞാൻ
ദോഷം ചെയ്തിരിക്കുന്നു എന്നു പറവാൻ മനസ്സില്ലാതെ, തന്നെത്താൻ
ശോധന ചെയ്വാൻ തോന്നായ്ക കൊണ്ടും,ഈ ദുഃഖത്തിന്നു എന്റെ
കർമ്മം കാരണമായാൽ, ഞാൻ അറിയാത്ത കാലത്തിൽ ചെയ്ത
കർമ്മമായിരിക്കും. അത്ര വലിയ ദോഷം ഒന്നും ഓർമ്മയിൽ ഇല്ലല്ലൊ,
അതുകൊണ്ടു ഈ ജന്മത്തിന്നു മുമ്പെ ചെയ്തിട്ടുള്ളതായിരിക്കും,
എന്നിങ്ങിനെ വിചാരിച്ചതിനാൽ, ഈ ദുരുപദേശം ഉളവായതു.

നായർ. അതിനാൽ എന്തു ദൂഷ്യം വരും?

ഗുരു. ഏറിയൊരു ദൂഷ്യം ഉണ്ടു. ഉടയവന്നു നമ്മെ ദുഃഖിപ്പിക്കെണ്ടതിന്നു
മനസ്സില്ല; ദുഃഖിപ്പിച്ചാൽ ഗുണത്തിനായി തന്നെ ആകുന്നു.
പാപത്തിന്റെ ബോധം വരുത്തുവാനത്രെ, ശിക്ഷിക്കുന്നതു. നല്ല
കൂട്ടിയായാൽ, അഛ്ശൻ ഓങ്ങി കാട്ടുന്നതു, മതി. മനോ ബോധത്തിന്നു,
പാപസേവ കൊണ്ടു സൂക്ഷ്മത ഇല്ലാതെ പോയാൽ, പിതാവു അധികം
ശിക്ഷിക്കണം; അതുകൊണ്ടു:

ശോകം എന്നതു വരുന്നേരത്തു കൂട്ടത്തോടെ ബുദ്ധി ഉണ്ടെങ്കിൽ താന്താന്റെ
ദോഷം അറിയെണ്ടതിന്നു, തന്നൊടു താൻ നൊണ്ടി നൊണ്ടി ചോദിപ്പാൻ
തുടങ്ങും, എന്നാൽ എന്റെ മഹാപാപം ഒക്കയും മുജ്ജന്മത്തിൽ
ഉള്ളതത്രെ, എന്നു ഒരുത്തൻ ഉറപ്പിച്ചു എങ്കിൽ, എത്ര ശിക്ഷിച്ചാലും,
ഉപകാരം ഇല്ല; മനസ്സിന്നു ഭേദം വരുമാറുമില്ല. "പാപമെ കർമ്മം, എന്നതെ
ഉള്ളൂ, ദൈവമെ," ദേവയോഗം," "എന്റെ വിധി," “തലയെഴുത്തു,"
"എന്റെറ നസ്യത്ത" എന്നിങ്ങിനെ ഓരോന്നു വെറുതെ ചൊല്ലി,
തന്നെത്താൻ ആരാഞ്ഞു നൊക്കാതെ, ഹൃദയം വിറന്നും കല്ലിച്ചും
പൊയിട്ടു, മനുഷ്യൻ തന്റെ പാപങ്ങളിൽ മരിക്കും. എന്നാൽ ഈ വിധി,
എന്നുള്ളതു എത്രയും പൈശാചികമായ സങ്കല്പം തന്നെ.

നായർ. ദമയന്തിയുടെ മനസ്സു കല്ലിച്ചു പോയി,എന്നു തൊന്നുന്നില്ല.

ഗുരു. അല്ല, നളനെക്കാൾ ദമയന്തിയുടെ ഭാവം എനിക്കു അധികം ബോധിക്കുന്നു.
കഥയിൽ പറഞ്ഞ പേരുകളിൽ, അവൾ തന്നെ വിരൊധം കൂടാതെ
ഉത്തമാത്മീകമായിരിക്കുന്നു.

നായർ. എത്രയും സുന്ദരി തന്നെ, അല്ലൊ.

ഗുരു. രൂപസൌന്ദര്യം ഞാൻ പറയുന്നില്ല. മുടിയിന്നടിയോളം ഉള്ള ശരീരഭംഗിയെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/175&oldid=199871" എന്ന താളിൽനിന്ന് ശേഖരിച്ചത്