താൾ:33A11415.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 101

ബോധം വരുത്തുന്നു. ആ ബോധം ഇല്ലാഞ്ഞാൽ, ക്ഷമിച്ചിട്ടുള്ള
കൃപയുടെ ഓർമ്മയും വിട്ടുപോകും അതുകൊണ്ടു നളൻ
ദൈവഭക്തനായാൽ, പുഷ്കരനോടു ഇപ്രകാരം പറയെണ്ടതായിരുന്നു:
"സോദര! ഞാനും നീയും"പാപികൾ അത്രെ. ഞാൻ മുമ്പെ
രാജധർമ്മത്തെ മറന്നു, ചൂതിന്റെ ദോഷത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (3
പാദം.)

ചൂതിന്നു വിളിക്കുബൊൾ, അടങ്ങി പാർത്തീടുക
ഭൂതലാധീശന്മാർക്കു യോഗ്യമല്ലെന്നു ചൊല്ലി
യതു. എന്റെ ദുരഭിമാനം കൊണ്ടത്രെ, ആകുന്നു.

നീ എന്നെ ചതിപ്പാൻ വിചാരിച്ചതു കൂടെ, കുറ്റം തന്നെ. എന്നൊടു അല്ല നിന്നെ
ഉണ്ടാക്കി പോറ്റി നല്ലവണ്ണം വർളത്തിവന്ന ദൈവത്തൊടു നീ
പിഴെച്ചിരിക്കുന്നു." (1 പാദം.)

"ഐഹികം മോഹിച്ചു സർവ്വ വസ്തുക്കളും
ഗേഹാന്തരങ്ങളിൽ സംഭരിക്കുന്നവൻ
ദേഹാന്തരപ്രാപ്തികാലം വരുന്നെരം
ഹാ, ഹാ, മഹാദേവ പാരം വിഷണ്ണനാം."

"ഞാൻ ദേവകല്പനയെ ലംഘിച്ചതിനാൽ, എനിക്കു ദുഃഖം തന്നെ ഉള്ളു. നീ
ചെയ്തതിനെ വിചാരിച്ചു, മാനസാന്തരപ്പെട്ടു, ദേവപ്രസാദം
വരുത്തുവാൻ നോക്കുക. ഞാനും പാപിയാകകൊണ്ടു, നിന്നെ
ശിക്ഷിപ്പാൻ തോന്നുന്നില്ല; എങ്കിലും മനസ്സിന്നു ഭേദം വരാഞ്ഞാൽ, നീ
ദൈവശിക്ഷെക്കു തെറ്റിപോകയില്ലെന്നറിക."

നായർ. അതു സത്യം തന്നെ; പാപത്തിന്നു താന്താൻ കാരണം, എന്നു ഞങ്ങൾ
അധികം വിചാരിക്കുന്നില്ല. ദമയന്തിക്കും പാപം ഉണ്ടൊ?

ഗുരു. എല്ലാ മനുഷ്യർക്കും ഉള്ളതു, അവളിൽ കാണാതിരിക്കുമൊ? നളന്റെ
സൌന്ദര്യം പറഞ്ഞു, കേട്ടപ്പൊഴെക്കു, അവനെ മോഹിച്ചു, മാരമാൽ
പൂണ്ടുവലഞ്ഞത, കന്യകക്കു യോഗ്യം തന്നെയൊ? അവളുടെ
പാതിവ്രത്യം തുടങ്ങിയുള്ള ഗുണങ്ങളെ ഞാൻ ഇല്ലാതെ ആക്കുകയില്ല,
എങ്കിലും അതു ദൈവത്തിന്നു പോരാത്തതത്രെ. അവൾ തന്റെ
ശൂദ്ധിയെ, താൻ പ്രശംസിക്കുന്നതു, മനുഷ്യർക്കും പോരാ, ഒരു വേടൻ
മലമ്പാമ്പിന്റെ വായിൽ നിന്നു അവളെ രക്ഷിച്ചതിനെ, അവൻ
നിർമ്മര്യാദം പറഞ്ഞ ഉടനെ, അവൾ മറന്നു, അവനെ ശപിച്ചു കൊന്നതും,
കലിയെ പ്രാവി പറഞ്ഞതും, മറ്റും, നാട്ടുകാർക്കു ദോഷം ഒന്നു
തൊന്നുകയില്ല. അതു ദൈവത്തോടു അകൃത്യമാകുന്നുതാനും. നാം
അനുഗ്രഹിക്കയും, ആശീർവദിക്കയും അല്ലാതെ, ശപിച്ചു പോകരുതു.

നായർ. എന്നാൽ എല്ലാവരും പാപികൾ, എന്നു വരികിൽ, അതിന്റെ ബോധം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/173&oldid=199869" എന്ന താളിൽനിന്ന് ശേഖരിച്ചത്