താൾ:33A11415.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 നളചരിതസാരശോധന

ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തീടെണം
വന്നതു വന്നു, പിന്നെ ദൈവവും തുണച്ചീടും
അർദ്ധം താൻ അർദ്ധം ദൈവം എന്നൊരു ചൊല്ലുണ്ടല്ലൊ
വൃദ്ധന്മാരുടെ വാക്യം വ്യർത്ഥമാകയില്ലേതും.

എന്നതു പോലെ തന്നെ പിശാചു നമ്മുടെ അവസ്ഥയിൽ നീരസവും,
ഉന്നതിക്കായി ആഗ്രഹവും ജനിപ്പിച്ചു കൊണ്ടു, ദൈവം താൻ തുണെക്കും
എന്നും.

ബുദ്ധിക്കു കുണ്ഠത്വം കൊണ്ടെന്തൊരു ഫലം തവ ബുദ്ധികൌശലം കൊണ്ടു
സാധിക്കാം സമസ്തവും

എന്നും, ഇങ്ങിനെ ആശ പറഞ്ഞു കൊടുക്കുന്നു. എന്നിട്ടും ആരാനും അവനെ
അനുസരിച്ചിട്ടു, ആപത്തിൽ കുടുങ്ങി പോകുമ്പൊൾ, "അയ്യൊ! എന്റെ
കുറ്റം അല്ല; പിശാചു എന്നെകൊണ്ടു ചെയ്യിച്ചിരിക്കുന്നു" എന്നു
പറഞ്ഞാൽ, എന്തു? അവൻ പാവ അല്ല, സ്വതന്ത്ര ബുദ്ധിയും
മനസ്സാക്ഷിയും ഉള്ളവനാകകൊണ്ടു, ദൈവം അവനു ശിക്ഷ വിധിക്കെ
ഉള്ളു.

നായർ. പുഷ്കരന്നു പിന്നെ ശിക്ഷ വന്നു, എന്നുണ്ടല്ലൊ.

ഗുരു. തൊല്വി അല്ലാതെ, ശിക്ഷ ഒന്നും ഉണ്ടായില്ല.
പുഷ്കരൻ, തോറ്റു ഭയപ്പെട്ടു നിന്നിതു
മുഷ്കരൻ, നൈഷധൻ ചൊല്ലിനാൻ മെല്ലവെ
സോദര നിന്നുടെ കുറ്റമല്ലെതുമെ
ഖേദങ്ങൾ എല്ലാം കലിയുടെ കാരണം
ഹേതുവല്ലാതുള്ള മാനുഷന്മാരിലി
ങ്ങേതും പരിഭവം ഇല്ലെന്നറിക നീ. (4 പാദം.)

എന്നു നളൻ ചൊല്ലി, അവന്നു സ്ഥാനവും ധനവും കൊടുത്തു "നന്നായി
പ്രസാദം വരുത്തി വിട്ടീടിനാൻ."

നായർ. അതു നല്ലതല്ലൊ? ദോഷം ചെയ്തവരൊടു എല്ലാം കൊണ്ടും
ക്ഷമിക്കെണം, എന്നു നിങ്ങൾ തന്നെ നിത്യം പറയുന്നുവല്ലൊ.

ഗുരു. ക്ഷമിക്കെണം, എങ്കിലും ദോഷം ദോഷം അല്ല എന്നു പറയാമൊ? ഒരു
മനുഷ്യൻ അറിഞ്ഞിട്ടു, തന്നെ മറ്റവരെ ചതിപ്പാൻ സഹായിച്ചാൽ,
അവൻ ചതിക്കു ഹേതുവല്ല, എന്നു പറയാമൊ? അവൻ കൂട്ടൂ
ഹേതുവല്ലൊ ആകുന്നു. ക്ഷമിക്കുന്നതിനെ ഞാൻ ഒട്ടും ദുഷിക്കയില്ല.
അതിനോളം വലിയത എനിക്ക ഒന്നും ഇല്ല. ദൈവം എന്നൊടു യേശു
ക്രിസ്തൻ നിമിത്തം സർവ്വ പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു, എന്നു
ഞാൻ അറിഞ്ഞിരിക്കുന്നു. എങ്കിലും എന്റെ ദോഷങ്ങളെ ഞാൻ
വെറുത്തു പോരെണ്ടതിന്നു, അവൻ കൂടക്കൂടെ അവറ്റെ ഓർപ്പിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/172&oldid=199868" എന്ന താളിൽനിന്ന് ശേഖരിച്ചത്