താൾ:33A11415.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 നളചരിതസാരശോധന

ആർക്കും ഇല്ലാത്തതു, എന്തു കൊണ്ടു?

ഗുരു. ദോഷം ചെയ്യുമ്പൊൾ, ഇത ആകാത്തതു, എന്നു എല്ലാവർക്കും അല്പം
ഊഹിക്കാം. മനസ്സാക്ഷി എന്നു ഒന്നുണ്ടല്ലൊ; അതു ഉള്ളിൽ നിന്നു
കുറ്റം ഉണ്ടു എന്നും, ഇല്ല എന്നും, പല വിധമായി പറയുന്നു. നളനും
ഒരിക്കൽ പറയുന്നതാവിതു: (4 പാദം.)

ഞാൻ ചെയ്ത കർമ്മവും പാരം ജുഗുപ്സിതം.
താൻ ചെയ്ത പാപം തനിക്കെന്നതെ ദൃഢം.

എങ്കിലും താൻ ചെയ്ത, പാപത്തിനായി ഉള്ള ലജ്ജ, ക്ഷണം വിട്ടു പൊയി,
എന്നു തോന്നുന്നു.

നായർ. തന്റെ ദോഷങ്ങളെ ഓർത്തു കൊൾവാൻ, ആർക്കം ഇഷ്ടം ഇല്ല
പോൽ.

ഗുരു. അതു തന്നെ നമ്മുടെ അഭിമാനത്താൽ വരുന്ന സങ്കടം. അഭിമാനത്തെ
നമ്മിൽ വളർത്തുവാൻ, പിശാചു നിത്യം ശ്രമിക്കുന്നു. ദമയന്തിക്കും ഈ
ഡംഭം ഉണ്ടു. അത എങ്ങിനെ എന്നാൽ നളൻ ചൂതിങ്കൽ ലയിച്ചു പൊയ
നേരം, അവൾ മനസ്സിൽ കുത്തുണ്ടായിട്ടു,

ധീരനാം മഹീപാലൻ വഞ്ചിതനായി ഹാ, ഹാ
ഘോരമാം മഹാപാപം കാരണം ധരിക്ക നീ (3 പാദം.)

എന്നു പറയുന്നു. അന്നു പരമാർത്ഥം പോലെ ഊഹിച്ചതു; ശേഷം അവൻ
ഭാര്യയെ ത്യജിച്ചു പൊയാറെ, അവൾ പിന്നെയും വിചാരിച്ചു, വേറൊരു
ഹേതുവെ അന്വെഷിച്ചു.

മന്ദഭാഗ്യയാം എന്റെ കർമ്മം എന്നതെ വേണ്ടു എന്നു പറകയാൽ,
ഭാഗ്യക്കുറവത്രെ കാരണം, എന്നു നിരൂപിച്ചു പോയി. ഭർത്താവിന്നും
കുറ്റം ഉണ്ടെന്നു ഒരു സ്മരണ ഉണ്ടു താനും.

ഭാര്യയെ ത്യജിച്ചവനെതൊരു ലോകെ ശുഭം
ഐഹികം പാരത്രികം രണ്ടിനും വിരോധമെന്നു (3 പാദം)

ഇങ്ങിനെ പറഞ്ഞു. ഒടുക്കം ഭർത്താവിന്നു കുറ്റം ഇല്ല, എന്നു നിശ്ചയിച്ചു.

കാന്തന്റെ ബുദ്ധിഭ്രമം വരുത്തുന്നൊരു പാപൻ
കാന്തനെക്കാളും ദുഃഖം പ്രാപിച്ചു വസിക്കെണം.
(3 പാദം)

എന്നു പാപകാരണനായ കലിയെ ശപിച്ചു. ഇവ്വണ്ണം എല്ലാം മനുഷ്യരുടെ
ബുദ്ധിദ്രമം. ദുഃഖം സംഭവിക്കുന്തോറും, ഇതു പാപത്തിന്റെ ഫലമത്രെ,
എന്നു ദേവവശാൽ ബോധിക്കുന്നു. ആരുടെ പാപത്താൽ, ഏതു
പാപത്താൽ, എന്നതൊ, അസാരം ചിലർക്കെ തൊന്നുകയുള്ളൂ.

നായർ. മുജ്ജന്മത്തിൽ ചെയ്തിട്ടുള്ള പാപങ്ങളാൽ അല്ലൊ, ഇപ്പൊഴത്തെ
ദുഃഖങ്ങൾ പലതും ഉണ്ടായിരിക്കുന്നതും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/174&oldid=199870" എന്ന താളിൽനിന്ന് ശേഖരിച്ചത്