താൾ:33A11415.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 95

പടെച്ചവനും ഉടയവനുമായിരിക്കുന്നതു ഒരുവനത്രെ. അവനെ
വന്ദിക്കെയാവു. ശേഷം യാതൊന്നിനെയും വന്ദിക്കയും, ദൈവം എന്നു
വിചാരിക്കയും അരുതു. കാമക്രോധങ്ങൾ മുതലായവറ്റെക്കാളും, കള്ള
ദേവാരാധന തന്നെ അധികം കൊടിയ കുറ്റം ആകുന്നു. നല്ല
ദൈവഭക്തി ഉണ്ടാകുബോഴെക്കു മുൻചൊന്ന ആ നാലും ഏഴും ഇല്ലാതെ
പോകും നിശ്ചയം.

നായർ. ഗുരുക്കളെ ഇപ്പൊൾ മതി. എനിക്കു പൊകെണും. നാള സമയം ആയാൽ,
ഞാൻ വരാം. ഞാൻ ഇങ്ങിനെ എല്ലാം പറഞ്ഞത മറ്റാരേയും
അറിയിക്കരുതു. നിങ്ങളുടെ വേദം ഇദ്ദേഹത്തിന്നു വേണം, എന്നു ആരും
പറയരുത്.

ഗുരു. മിണ്ടാതിരിക്കാം. എങ്കിലും പാപത്തെ കൊണ്ടു പറഞ്ഞതു മറക്കരുതെ
ദേവകൾ എന്നു ചൊല്ലുന്നതിൽ ഇനി പ്രിയം ഭാവിക്കരുതെ. ആ ദാസ്യം
വിട്ടു, സാതന്ത്ര്യം പ്രാപിക്കേണ്ടതിന്നു, ഉടയവൻ താൻ തുണക്കേണമെ.
സലാം.

2-ാം സംഭാഷണം

നായർ. ഗുരുക്കളെ, സലാം! ഇന്നലെ ഇന്ദ്രാദിദേവകളെ കൊണ്ടു പറഞ്ഞതിനെ
ഞാൻ കുറയ വിചാരിച്ചിരിക്കുന്നു. നളചരിതത്തിൽ ചൊല്ലിയിരിക്കുന്ന
ദേവകഥയും മനുഷ്യകഥയും, രണ്ടും സൂക്ഷിച്ചു നോക്കിയാൽ, ഇങ്ങെ
ദേവകൾക്കും മനുഷ്യർക്കും വളരെ ഭേദം ഇല്ല, എന്നു തോന്നുന്നു.

ഗുരു. കാര്യം തന്നെ. മനുഷ്യൻ, താൻ ദേവളെ സങ്കല്പിക്കുന്തോറും എത്ര
ഉത്സാഹിച്ചാലും, മാനുഷ ഗുണങ്ങളെ അവരിൽ ആരോപിക്കും....
അഭിമാനി ആയാൽ, രാമൻ മുതലായ വീരർക്കു ദേവത്വം കൊടുക്കും;
നായാട്ടുകാരനു ഒർ അയ്യപ്പൻ തോന്നും; ചെറുമൻ ഓരോരൊ പേനയും,
കൂളിയും മനസ്സിൽ ഉളവാക്കി, പ്രമാണിച്ചു പൂജിക്കും. ഇങ്ങിനെ അതതു
ജാതിക്കാർക്കും വകക്കാർക്കും വെവ്വേറെ പരദേവതകൾ
ഉണ്ടായ്വവന്നിരിക്കുന്നു. ദേവകളെ ഉണ്ടാക്കുന്ന ദോഷത്തിന്നു മീതെ,
മഹാപാതകം ഒന്നുമില്ല എന്നറിക.

നായർ. ഭൂത പ്രേത പിശാചുകളും മറ്റും ഓരൊരൊ ജാതി ജീവികൾ ഇല്ലയൊ?
ജിന്നുകളും മലാക്കുകളും ഉണ്ടെന്നു, ചോനകരും പറയുന്നുവല്ലൊ.
ഇങ്ങെ ദേവകൾ നാട്ടുകാരുടെ സങ്കല്പത്താൽ മാത്രം ഉണ്ടായി, എന്നു
തോന്നുന്നില്ല.

ഗുരു. അതിനെ ഞാനും പറയുന്നില്ല; മലാക്കുകളും ഭൂതങ്ങളും ഉണ്ടു സത്യം.
പടെച്ചവൻ ഉളവാക്കിയ ജീവന്മാർ എണ്ണമില്ലാതോളം ഉണ്ടു. ആ വക
ദേവകൾ എന്നു വരികയില്ല താനും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/167&oldid=199863" എന്ന താളിൽനിന്ന് ശേഖരിച്ചത്