താൾ:33A11415.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 നളചരിതസാരശോധന

നായർ. മനുഷ്യരിൽ കാണുന്നതിനെക്കാൾ, ആ ജാതികൾക്കു ഊക്കും ശേഷിയും
ചൈതന്യവും അധികം ഇല്ലയൊ?

ഗുരു. ഉണ്ടു. എങ്കിലും അതിന്നിമിത്തം തൊഴുകയും പൂജിക്കയും ചെയ്തു
പോകരുതു; ഉടയവൻ അതിനെ നിഷേധിച്ചിരിക്കുന്നു. താൻ മാത്രം
വന്ദ്യനും പ്യൂജ്യനും ആകുന്നു, എന്നു അവന്റെ കല്പന.

നായർ. എങ്കിലും ആ ഭൂതങ്ങളും മനുഷ്യരും തമ്മിൽ വളരെ ഭേദം ആയാൽ,
ഇവർ അവരെ മാനിക്കേണ്ടെ? പ്രജകൾ മന്ത്രിയെ സേവിച്ചാലും അതു
സ്വാമിദ്രോഹം എന്നു, ഒരു രാജാവിന്നു തോന്നുകയില്ല.

ഗുരു. ഈവക ന്യായങ്ങൾ എത്ര ചൊല്ലാം. ദൈവം അതിനെ വിലക്കിയിരിക്കുന്നു,
എന്ന ഒരു വാക്കു തന്നെ എനിക്കു മതി. സ്രഷ്ടാവെന്നുള്ളതിന്റെ
അർത്ഥം വിചാരിച്ചാൽ, യാതൊരു സൃഷ്ടിയും വലിയത, എന്നു
നിരൂപിച്ചു കൂടാ, സ്രഷ്ടാവിന്നു ജീവൻ ഉണ്ടായിരിക്കുന്നതു, തന്നാൽ
തന്നെ; സൃഷ്ടിക്കു ഒക്കയും ജീവനുണ്ടായതു അവനാലത്രെ.

നായർ. ശൈത്താൻ എന്നൊരുത്തൻ ഉണ്ടെന്നു നിങ്ങൾ പറഞ്ഞിരിക്കുന്നു.
അവൻ ഒരു ദേവൻ എന്നു വരികയില്ലയൊ?

ഗുരു. അവനും സൃഷ്ടി അത്രെ. ദൈവത്തോടു മറുത്തു, കലഹിച്ചു,
മനുഷ്യജാതിയെ ചതിച്ചു, ഈ ബിംബാരാധന മുതലായ
മഹാപാതകങ്ങളെ പഠിപ്പിച്ചതിനാൽ, അവൻ ഈ ലോകത്തിന്നു ഒരു
ദേവൻ എന്നു വന്നിരിക്കുന്നു. സത്യം.

നായർ. പാപം മനുഷ്യരാൽ ഉണ്ടായത, എന്നു നിങ്ങൾ മുമ്പെ പറഞ്ഞുവല്ലൊ;
ഇപ്പോൾ ശൈത്താനാൽ ഉണ്ടായി എന്നു കേൾക്കുന്നു. കാര്യം എങ്ങിനെ?
അവർ ഇരുവരാലും ഉണ്ടായൊ; ഇരുവരേയും ഉണ്ടാക്കിയ ഈശ്വരൻ
തന്നെയൊ അതിന്റെ കാരണം എന്തു വേണ്ടു?

ഗുരു. ഞാൻ പറയാം. എന്റെ ബുദ്ധി അല്ല, ദൈവം അരുളിചെയ്ത
സത്യവേദത്തിലെ വാക്കത്രെ. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതത്രെ. ആ
ശൈത്താൻ എന്നവൻ മുമ്പെ നല്ലവൻ തന്നെ. ഒന്നാം മനുഷ്യനും
നല്ലവനത്രെ. തിന്മയൊ ദുർവിചാരമൊ, ഒന്നും ദൈവത്തിൽ നിന്നു
വരികയില്ല; എങ്കിലും മനസ്സില്ലാത്ത കല്ലും മണ്ണും മരവും മൃഗാദി
പ്രാണികളും മാത്രമല്ല, തന്റെ സാദൃശ്യം ഉള്ള മക്കളും ദൈവത്തിന്നു
വേണ്ടുന്നതാകകൊണ്ടു, ഓരൊരൊ നല്ലഭൂതങ്ങളെ
ഉണ്ടാക്കിയിരിക്കുന്നു. അവർക്കു അറിവും സ്വതന്ത്രചിത്തവും ഉണ്ടു.
ഉടയവനെ മാനിച്ചും സ്നേഹിച്ചും അനുസരിച്ചും കൊൾവാൻ, ഏറിയ
ഹേതുക്കളും ഉണ്ടു. തങ്ങൾക്കുള്ള സമസ്തവും തങ്ങളാൽ അല്ല,
അവനാൽ അത്രെ ലഭിച്ചത് എന്നുള്ളത, അവരുടെ മൂലഭാവന
ആകുന്നുവല്ലൊ. എങ്കിലും സ്വതന്ത്ര ചിത്തത്തെ കൊടുത്തതു കൊണ്ടു,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/168&oldid=199864" എന്ന താളിൽനിന്ന് ശേഖരിച്ചത്