താൾ:33A11415.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 നളചരിതസാരശോധന

ഞങ്ങൾ നാലരും കൂടി ചെന്നിതു സ്വയംബരെ
മംഗലാംഗിയെക്കൊണ്ടു പോരുവാൻ മോഹത്തൊടെ
ഞങ്ങളെ വരിച്ചീല, മാലയാ ദമയന്തീ
ഞങ്ങളും കാണ്കത്തന്നെ നളനെ മാലയിട്ടു
നിഷ്ഫലപ്രയത്നന്മാർ ഞങ്ങളും വിരവോടെ
ഇപ്രദേശത്തെ പ്രാപിച്ചീടിനാരിതുനേരം
ഇങ്ങനെ പരമാർത്ഥം തത്ര സംഗതം കലെ
നിങ്ങളും വൃഥാ ചെന്നു ചാടുവാൻ തുടങ്ങെണ്ടാ.

ഇതിന്റെ ഭാവം ഗ്രഹിച്ചുവൊ? ഒരു കന്യകയുടെ മനസ്സിനെ തങ്ങളിൽ
ആക്കെണം എന്നു വെച്ചു. അവർ പുറപ്പെട്ടു, പ്രയത്നം നിഷ്ഫലമായി
താനും. പിന്നെ മുരമ്പാപികളുടെ മനസ്സിനെ മാറ്റി, ദോഷത്തിൽ അറെ
പ്പും, ഗുണത്തിൽ ഇഷ്ടവും ജനിപ്പിപ്പാൻ, അവരാൽ എങ്ങിനെ കഴിയും?
ഈ വക ഒന്നും അവരാൽ സാധിക്കാത്തതു.

നായർ. പാപത്തെ മാറ്റുവാൻ നിങ്ങളുടെ ദൈവത്തിന്നും വിഷമം ആകുന്നു.
എന്നു മുമ്പെ പറഞ്ഞില്ലയൊ?

ഗുരു. പറഞ്ഞു. അത് എങ്ങിനെ എന്നാൽ, ദൈവം തോന്നുന്നതു എല്ലാം കളി
കണക്കനെ തീർക്കുന്നു എന്നു നിങ്ങൾ ചൊല്ലിയതിന്നു മാത്രം ഞാൻ
ഉത്തരം പറഞ്ഞതു. ഇനിയും പറയുന്നു; ദൈവം പാപത്തോടു
കളിക്കുന്നവനല്ല; താൻ പ്രയത്നം ചെയ്തല്ലാതെ കണ്ടു, പാപത്തെ
നീക്കുകയും ഇല്ല. നല്ല അച്ഛനെ പോലെ ദുഷ്ട മക്കളോടു ഭയം
കൊണ്ടും നയം കൊണ്ടും ഓരോന്നു പറഞ്ഞും ശിക്ഷിച്ചും സമ്മാനിച്ചും
കൊണ്ടു, പ്രപഞ്ച മോഹത്തിൽ നിന്നും, ശീലിച്ച പാപങ്ങളിൽ നിന്നും
വേർവ്വിടുപ്പാനും, അവരുടെ മനസ്സിനെ തങ്കൽ ആക്കി ഉറപ്പിപ്പാനും,
പ്രയത്നം കഴിക്കുന്നു. അവൻ തെളിച്ചതിൽ അവർ നടക്കാഞ്ഞാൽ,
നടന്നതിലെയും തെളിക്കും. ഇങ്ങിനെ അവൻ നമ്മിലെ വാത്സല്യം
കൊണ്ടു ചെയ്യുന്ന മഹാപ്രയത്നം നിഷ്ഫലമായി പോകയും ഇല്ല.
അനേകർ അവനോടു മറുത്തു നിന്നാലും, ക്രമത്താലെ
അനുസരിക്കേണ്ടിവരും. ഈ മലയാളദേശത്തിൽ നിന്നും അവൻ കള്ള
ദേവകളെയും പണ്ടു പണ്ടെ വേരൂന്നി, വളർന്ന പാപങ്ങളെയും
ക്രമത്താലെ നീക്കി കൊണ്ടു, പടെച്ചവൻ അല്ലാതെ ഒരു ദൈവവും ഇല്ല,
എന്നുള്ള സമ്മതത്തെ എല്ലാടവം വരുത്തും.

നായർ. ഈ കേരളഭൂമി പരശുരാമനാൽ പടെക്കപ്പെട്ടുവല്ലൊ!

ഗുരു. അതു നിങ്ങൾ പ്രമാണിച്ചല്ല, ചിരിച്ചത്ര പറയുന്നു. പരശുരാമനല്ലൊ
അമ്മയെ കൊന്നിട്ടുള്ള മഹാപാപിയത്രെ. പാപികൾക്കു ഒന്നും
സൃഷ്ടിപ്പാൻ കഴികയില്ല. എന്നു വേണ്ടാ; സർവ്വലോകത്തെയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/166&oldid=199862" എന്ന താളിൽനിന്ന് ശേഖരിച്ചത്