താൾ:33A11415.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 പഴഞ്ചൊൽമാല

കട്ടിൽചെറുത എങ്കിലും കാൽനാലും വെണം
നക്കുന്നനായ്ക്ക സ്വയംഭൂവും പ്രതിഷ്ഠയും ഭെദം ഉണ്ടൊ

യജമാനനും പണിക്കാരനും ഇരിവരും താന്താന്റെ ഉപകാരം മാത്രം വിചാരിച്ചാൽ
അവരുടെ സംബന്ധം വ്യർത്ഥമായി.

കത്തിവാളൊടചൊദിച്ചിട്ടൊ കാടുവയക്കുക
മൂരിയൊടുചൊദിച്ചിട്ടുവെണമൊ നുകം വെപ്പാൻ

എന്നിങ്ങനെ ദൈവം അല്ലാതെ ഒരു സ്വാമിയും പറയരുത-ദാസൻ വാൾ അല്ല,
മൂരിയും അല്ല, മനുഷ്യൻതന്നെ. ആകകൊണ്ട ചൊറുകൊടുക്കുന്നവന്റെ
കല്പന എല്ലാം ബഹുമാനിക്കാമൊ-അത ദെവകല്പനയൊട
വിപരീതമായിതൊന്നിയാൽ അനുസരിക്കാതെ ഇരിക്കെണം

നാട്ടിലെ വലിയൊർപിടിച്ചാൽ അരുത എന്ന പാടുണ്ടോ
പാടുണ്ടുസത്യം-മനുഷ്യരെ പെടിച്ചു ഒരു പാപമാത്രം ചെയ്താൽ
മഹാസ്വാമിദ്രൊഹം എന്നെ വെണ്ടു.

പുരവലിപ്പാൻ പറഞ്ഞാൽ ഇറയെ വലിക്കാവു.

യജമാനൻ നല്ലവൻ ആയാൽ ദാസനെ ആവൊളം ശിക്ഷിച്ചും രക്ഷിച്ചും
വരുമ്പൊൾ മൂരിയൊളം താഴ്ത്താതെ ചങ്ങാതി സ്ഥാനത്താക്കുവാൻ നൊക്കും-
ഭയത്തെ അല്ല വിശ്വാസത്തെ ജനിപ്പിക്കെണം എന്നു കാണും.

കൈയിൽ കൊടുത്താൽ കള്ളനും കക്കാ

ഇപ്രകാരം യെശു തനിക്ക വിശ്വസ്തരായ 12 പുരുഷന്മാരെചെർത്തു
പഠിപ്പിച്ചു തന്റെ പണി ശീലിപ്പിച്ചുകൊടുത്തു അവരുടെ കുറ്റങ്ങളെ ശാസിച്ചു
പൊറുത്തുംകൊണ്ട ഇങ്ങിനെ മൂന്നുവർഷം നടത്തി ഭാവാന്തരം
വരുത്തിയശെഷം തനിക്കു മുറ്റും വഴിപ്പെട്ട 11 പെരൊടുപറഞ്ഞു. ഇനി നിങ്ങളെ
പണിക്കാർ എന്നു ചൊല്ലുന്നില്ല, യജമാനൻ വിചാരിക്കുന്നത ദാസനറിയാതെ
കല്പിച്ചതത്രെ ചെയ്യുന്നുവല്ലൊ, എന്റെ കാര്യം വെണ്ടുംവണ്ണം നിങ്ങളൊട
പറഞ്ഞ തീരുകകൊണ്ട നിങ്ങൾ ഇന്നുമുതൽ ചങ്ങാതികൾ എന്നറിയെണം.
ചങ്ങാതിത്വം അന്യൊന്യസെവതന്നെ, അതിന്ന നല്ലവരെ ആയിരിക്കണം
എന്നങ്ങുരയ്ക്കുകവെണം എന്നും ലൊകത്തിൽ പലതും കെൾക്കുന്നു.

ആച്ചിനൊക്കിയെകൂച്ചുകെട്ടാവൂ
കരണത്തിന്നു ചെർന്നത കൈമുറി
ചങ്ങാതി നന്നെങ്കിൽ കണ്ണാടിവെണ്ടാ
ഇണയില്ലാത്തവന്റെ തുണകെട്ടൊല്ല
കുലംകെട്ടൊന്റെ ചങ്ങായ്ത്തം കെട്ടി
ഊരും ഇല്ല ഉടലും ഇല്ല.
മരം നൊക്കി കൊടി ഇടെണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/138&oldid=199834" എന്ന താളിൽനിന്ന് ശേഖരിച്ചത്