താൾ:33A11415.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 67

വീണാൽ ചിരിക്കാത്ത ചങ്ങാതി ഇല്ല
പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി
എങ്കിലും ദെവസ്നെഹം ഇല്ലാത്തവർക്ക നല്ലതരം കിട്ടുവാൻ പ്രയാസം ഒരു
പാങ്ങനും ഒരു പൊലെ പാങ്ങാകയും ഇല്ല.
പിള്ള ചിത്തം പീനാറും നായി ചിത്തം തുണി കീറും
നല്ലവനെ കിട്ടി എന്നു വിചാരിച്ചാലും അതാ ഒരൊ ആപല്ക്കാലത്ത അവനെ
അരികത്തു കണ്ടു എന്നുവരികയില്ല.
ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു
പാങ്ങർ ഒക്ക പടിക്കലൊളം
മൂളിയവീട്ടിൽ തീക്ക പൊകരുത
അതുകൊണ്ടു ലൊകത്തിൽ ഒരു വാക്കൂണ്ടു
തെറിയാനെ മാറല്ല മാറിയൊനെതെറല്ല
വിശ്വസിച്ചൊനെ ചതിക്കല്ല ചതിച്ചൊനെ വിശ്വസിക്കല്ല

ഇപ്രകാരം വന്നാൽ നിത്യഭയംവെണ്ടിവരും. നാം എല്ലാവരും
തന്നിഷ്ടക്കാർ ആകകൊണ്ടു ഒരൊകാലത്തിൽ ഇഷ്ടന്മാരെകൂട വഞ്ചിച്ചു
ആശാഭംഗം വരുത്തുന്നു-നാംമാറിയാലും ഭെദം വരാതെ തെറുന്നവൻ
ഒരുത്തൻവെണം എങ്കിൽ യെശുവെ ആശ്രയിക്കട്ടെ-നിങ്ങളുടെ പണികൊണ്ടല്ല
ഹൃദയത്തെകൊണ്ടത്രെ അവന്നു ആവശ്യം ഉള്ളു. കൈയുക്കും കുത്തുന്ന
കൊമ്പും അല്ലസാവധാനത്തൊടെ കെൾക്കുന്ന ചെവി ദെവാശ്രിതന്മാരിൽ
പ്രമാണം. അതുകൊണ്ടു കുട്ടികളായാലും യെശുവിന്നു ചങ്ങാതി
സ്ഥാനത്തിന്നുകൊള്ളാം.

മുമ്പെവന്നത കൊമ്പൊ ചെവിയൊ

യെശു നമ്മെ ആദ്യം സെവിച്ചിരിക്കകൊണ്ടു അവനെയും സെവിക്കട്ടെ. അവൻ
കഠിനയജമാനനല്ല പ്രാപ്തിക്കു മെലായി ചുമത്തുകയില്ല. പണിക്കാരെ
എല്ലാവരെയും ചങ്ങാതികളും അനുജന്മാരും ആക്കി വളർത്തുവാൻ
മതിയായിട്ടുള്ളവൻ-തന്റെ തൊട്ടത്തിലും തൊഴുത്തിലും വീട്ടു പണിയിലും
മലയാളികളെകൂടെ സെവെക്ക ആക്കുവാൻ ഇച്ഛിക്കുന്നു- അവൻ
വെക്കുന്നതൈകളും മെയ്ക്കുന്ന ആടുകളും എടുപ്പിക്കുന്ന കല്ലുകളും
ദെവസഭയിൽ കൂടുന്ന പാപികൾ തന്നെ. അവൻ പണ്ടു ചില മീൻപിടിക്കാരെ
ആൾപ്പിടിയന്മാർ ആക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ വ്യാപരിക്കെണ്ട
പ്രകാരം അവൻ നിങ്ങളെയും ബൊധിപ്പിക്കും-വല്ലസങ്കടം
അകപ്പെടുമ്പൊഴെക്കുമറ്റാരും തുണനില്ക്കാതെ ഇരുന്നാൽ

കൊമ്പൻ എന്നുംചൊല്ലിപിടിക്കുമ്പൊഴെക്കചെവിയൻ
എന്നിപ്രകാരം യെശു എന്നും വരികയില്ല. അതാ അവൻ അരികെനിന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/139&oldid=199835" എന്ന താളിൽനിന്ന് ശേഖരിച്ചത്