താൾ:33A11415.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 65

എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല
സെവയിൽ രസംജനിപ്പിക്കുന്നില്ല എങ്കിൽ സംബന്ധം
അറ്റുപൊകും
വെല ഒപ്പം ഇല്ലെങ്കിലും വെയിൽ ഒപ്പം കൊണ്ടാൽ മതി
ചുമട ഒഴിച്ചാൽ ചുങ്കം വീട്ടെണ്ടാ
പണികളെ കല്പിച്ചാൽ മുഖപക്ഷംകൂടാതെ താരതമ്യതവിചാരിച്ചു
ഒരൊരുത്തന്റെ പ്രാപ്തിപൊലെ കല്പിച്ചു നടത്തെണം.
ആട്ടുന്നവനെ നെയ്യാനാക്കിയാൽ കാര്യമൊ
ഓട്ടക്കാരന്നു വാട്ടം ചെരുകയില്ല
ആനെക്കു കുതിര തെരിക
ആഴമുള്ള കുഴിക്കു നീളമുള്ള വടി
കയിലിന്നു തക്ക കണ
കുടെക്കടങ്ങിയവടിയായിരിക്കെണം
കൂടം കൊണ്ട ഒന്നെങ്കിൽ കൊട്ടികൊണ്ട രണ്ടു
പാലുവിളമ്പിയെടത്തു പഞ്ചതാര
മൊർവിളമ്പിയെടത്തുപ്പു
മരത്തൊക്കിന്നുമണ്ണുണ്ട

ദുർജ്ജനങ്ങളെ സെവെക്കാക്കുമ്പൊൾ ശിക്ഷിക്കാതെ പൊറ്റിയാൽ
ദുഷ്ക്കാര്യത്തിന്നായി വെച്ചിരിക്കുന്നു എന്ന ഒരു സിദ്ധാന്തം ഉണ്ടാകും.

ചീഞ്ഞചൊറ്റിന്ന ഒടിഞ്ഞ ചട്ടുകം
തൂറിയൊനെ പെറിയാൽ പെറിയൊനെയും നാറും
കാക്കത്തൂവൽകൊണ്ടമ്പുകെട്ടിയാൽ
കാഷ്ഠത്തിലെകുത്തും

ആകയാൽ യജമാനന്മാർ സെവകരിൽ ശിക്ഷയും ശുദ്ധിയും നട ത്തെണം- ഇത
എല്ലാം ദൈവം മനുഷ്യരിൽ എന്നപോലെ-പിന്നെ ശുശ്രൂഷയാൽ അല്പന്മാർക്ക
ഒർ ആശ്രയസ്ഥാനം കിട്ടുകകൊണ്ട അവർ അതിനെ ദെവവരം എന്നു
നിശ്ചയിച്ചു സന്തൊഷിച്ചു ഉറച്ചുനില്ക്കട്ടെ.

മുള്ളുപിടിക്കൂലും മുറുക്കനെപിടിക്കെണം

എങ്കിലും കഴിയുന്നെടത്തൊളം ദെവഭക്തനെ അന‌്വെഷിച്ചു യജമാനനാക്കി
അല്പകൂലിക്കായാലും സെവിച്ചിരിപ്പു. അല്ലാഞ്ഞാൽ അവന്റെ പാപം
ഭൃത്യന്മാരിലും പകരും.

ഒരുകൊമ്പുപിടിക്കൂലും പുളിക്കൊമ്പു പിടിക്കെണം
ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കെണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/137&oldid=199833" എന്ന താളിൽനിന്ന് ശേഖരിച്ചത്