താൾ:33A11415.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 57

വകഭെദങ്ങളെ തിരിച്ചറിഞ്ഞുനടെണം എന്നാൽ
വെർ കിഴിഞ്ഞുതിരുൾ ഇളക്കി
പിന്നെ ചിലർ എന്തെല്ലാം ചൊല്ലിക്കൊടുത്താലും സ്വപാപത്താലെ
താണുപൊകുന്നു.
ആയിരം ഉപദെശം കാതിലെ ചൊന്നാലും അപശബ്ദം അല്ലാതെ
പുറപ്പെടുകയില്ല.
ഉലക്കെക്കമുറിച്ചുകുറുവടിയായി
കൂറകപ്പലിൽ( മണപ്പാട്ടു) പൊയപ്പൊലെ
തെങ്ങാപത്തരെച്ചാലും കറി താൾ അല്ലെ

ആകയാൽ നമുക്ക എന്തു പറയാം. അഭ്യാസം നല്ലതു ശിക്ഷയും നല്ലതു.
എങ്കിലും ദെവപ്രസാദം പ്രധാനം. ഒരുത്തന്നു വളരെ മക്കൾ ഉണ്ടെങ്കിൽ അമ്പുകൾ
നിറഞ്ഞ ആവനാഴികപൊലെ ആകുന്നു. അമ്പെല്ലാം ലാക്കിൽ പറിക്കെണ്ടതിന്നു
മതിയായ വില്ലാളി എവിടെ ഉണ്ടു. ഒരു ഗുരുവെ ഉള്ളു. സ്നെഹത്താലെ
അവരെ പടെച്ചു ഈ ലൊകത്തിൽ ആക്കിയവൻതന്നെ. അവന്നു ജ്ഞാനവും
പ്രാപ്തിയും ഉണ്ടു. വാത്സല്ല്യവും കാഠിന്യവും എല്ലാം വെണ്ടുംവണ്ണം കാട്ടും
അവന്റെ കൂട പഠിച്ചവരിൽ.

കൊടുത്ത കൈക്ക ആശയും കൊണ്ടകൈക്കഭീതിയും

ദെവജ്ഞാനമാകുന്ന യെശു. പൈതങ്ങളെ പ്രത്യെകും സ്നെഹിച്ചു
കണ്മണികളെപൊലെ സൂക്ഷിച്ചുംകൊണ്ടിരിക്കുന്നു. ചെറിയവർക്ക ദുർബൊധം
വരുത്തി നാശവഴിയെ കാണിക്കുന്ന ആളുകൾക്കു വലിയ ശിക്ഷ
കല്പിച്ചിരിക്കുന്നു. മലനാട്ടിലെ കുട്ടികളെയും അവൻ വളരെ സ്നെഹിക്കുന്നു.
ബുദ്ധിയില്ലാത്ത മാതാപിതാക്കന്മാർ അവരെ ചെറുപ്പത്തിലെ രാമരാമ എന്നു
തുടങ്ങിയ കള്ളനാമങ്ങളെ ജപിപ്പാൻ ആക്കുന്നതും താലപ്പൊലി
മുതലായദുരാചാരങ്ങളെ ആചരിപ്പിക്കുന്നതും അയ്യൊപാപം. നിത്യംഭൂമിയിൽ
വസിപ്പാൻ കഴിയായ്കയാൽ ലൊകത്തിലെ വിദ്യയും തൊഴിലും മുറ്റും
വശമാക്കിച്ചാലും അനുഭവത്തിന്നുപൊരാ. കുട്ടികൾക്ക ചെറിയന്നെ
സ്വർഗ്ഗാവസ്ഥയിൽ രസവും വാസനയും ജനിപ്പിച്ചു പരലൊകസത്യങ്ങളിൽ
ശീലംവരുത്തിയാൽ അതിത്ര നല്ല ബാലശിക്ഷ എന്നു പറവാൻ അവകാശം.

കാലെ തുഴഞ്ഞാൽ കരെക്കണെയും
അടക്കയാകുമ്പൊൾ മടിയിൽ വെക്കാം
കഴുങ്ങായാൽ വെച്ചുകൂടാ.
കുഞ്ഞിയിൽ പഠിച്ചത ഒഴിക്കയില്ല
യൌവനത്തിങ്കൽ തന്നെ ശിക്ഷതീരെണം എന്നൊരുപക്ഷം ഉണ്ടു
മുലവിട്ടു മുലപിടിക്കുന്നതിന്നു മുമ്പിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/129&oldid=199824" എന്ന താളിൽനിന്ന് ശേഖരിച്ചത്