താൾ:33A11415.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 പഴഞ്ചൊൽ മാല

ചെറിയന്നെ അടക്കിക്കൊണ്ടിരിക്കെണം. നിത്യചിന്തയും വെണം.
ബാലർപടെക്കാകാ ഇളന്തെങ്ങകറിക്കാകാ
അമ്പുകളഞ്ഞൊൻ വില്ലൻ ഒലകളഞ്ഞൊൻ എഴുത്തൻ
ഈച്ചെക്ക പുണ്ണുകാട്ടൊല്ല പിള്ളെക്കനൊണ്ണുകാട്ടൊല്ല
കുത്തുകൊള്ളുമ്പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തം
കരെറിചത്തു പൊകും
താൻ ഒന്നിളയതായാൽ കൊണത്തിരിക്കെണം
നുള്ളിക്കൊടു, ചൊല്ലിക്കൊടു, തല്ലിക്കൊടു, തള്ളിക്കള.
പിള്ളരെകൂടകളിച്ചാൽ വീറുകെടും
മുലക്കണ്ണകടിക്കുമ്പൊൾ കവിൾക്ക മിടിക്കെണം
മുളയാകുമ്പൊൾ നഖം കൊണ്ടുനുള്ളാം, പിന്നെ മഴുവിട്ടു
മുറിച്ചാലും നീങ്ങാ
എന്നാലും എല്ലാ തെറ്റുകൾക്കും ശിക്ഷ അരുതതന്റെ ബാലതയെ ഒർക്കെണം
എടെക്കും മൊഴെക്കും ചുങ്കം ഇല്ല
ചില കുട്ടികൾ പഠിപ്പിക്കുന്നവരുടെ ദൊഷത്താലെ കെട്ടുപൊകുന്നു. അവർ
പട്ടാണിതൊട്ട ആനപൊലെ
വെട്ടുവർപൊറ്റിയ നായിനെപൊലെ
കാക്ക വായിലെ അട്ടചാകും
അതുകൊണ്ടു നല്ല ഗുരുക്കളെ കിട്ടിയാൽ എത്രയുംബഹുമാനിക്കെണം.
കൊടുത്തുകൊള്ളെണം വിദ്യ
കൊത്തുകെട്ടെണം കച്ച
ഗുരുവില്ലാത്ത വിദ്യ ആകാ
ഉപ്പിൽഇട്ടത ഉപ്പിനെക്കാൾ പുളിക്കയില്ല
ഗുരുക്കൾക്കകൊടുക്കുന്നതഅപ്പംതിന്നാൽ
പലിശക്കകൊള്ളുന്നത പുറത്തു.
പണിക്കർ വീണാലും അഭ്യാസം
ഒരൊ കുട്ടികൾ പെരിയൊരുടെ ഗുണദൊഷങ്ങൾ രണ്ടും പറ്റാതെ
ദിവ്യവരങ്ങളുടെ സാന്നിദ്ധ്യത്താലെ വർദ്ധിക്കുന്നു.
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കെണ്ടാ
ചുവർ ഉണ്ടെങ്കിലെ ചിത്രം എഴുതികൂടു
മുളയിൽ അറിയാം വിള
ആകയാൽ കൃഷിയിൽ എന്നപൊലെ വിത്തും മണ്ണും മുതലായതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/128&oldid=199823" എന്ന താളിൽനിന്ന് ശേഖരിച്ചത്