താൾ:33A11415.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 പഴഞ്ചൊൽമാല

പിടിച്ചതു മറന്നിട്ടു മറന്നതു പിടിക്കുമുമ്പെ
വശമാക്കെണ്ടത എല്ലാംവശമാക്കെണം.

അതു ദെവരാജ്യത്തിങ്കൽ പൊരാ. മനുഷ്യൻ എത്ര വയസ്സ ചെന്നാലും
നിത്യം കുട്ടി അത്രെ. അവനെ അഭ്യസിപ്പിക്കുന്നത ഏക വൃദ്ധനായ ദൈവം-
ആകയാൽ കെട്ടിട്ടും പഠിക്കാതെ ഇരിക്കുന്നതും മറ്റും പിന്നെത്തതിൽ ഒരൊ
ദുഃഖം അനുഭവിച്ചു പഠിക്കെണ്ടിവരും.

കണ്ടറിയാഞ്ഞാൽ കൊണ്ടറിയും
താൻ ഗുരുവായാലും നിത്യം പഠിച്ചുവരെണ്ടതാകുന്നു.
ഇരിമ്പും തൊഴിലും ഇരിക്കെക്കെടും
ഇളമാൻകടവറിയാ മുതുമാൻഒട്ടുംവല്ലാ
കടച്ചിച്ചാണകം വളത്തിന്നാകാ
നിത്യാഭ്യാസി ആനയെ എടുക്കാം
മൂത്തെടത്തൊളമെ കാതൽ ഉണ്ടാകും
എഴുത്തുപള്ളികളിലെ അഭ്യാസത്തിന്നും കാര്യങ്ങളുടെ
ചുഴിപ്പിന്നിടയിൽ വരുത്തുന്ന തഴക്കത്തിന്നും വളരെ വ്യത്യാസം ഉണ്ടു.
എട്ടിൽ കണ്ടാൽ പൊരാ കാട്ടികാണെണം.
ആയിരം കണ്ണുപൊട്ടിച്ചെ അരവൈദ്യനാകും.
ഒർത്തവൻ ഒരാണ്ടു പാർത്തവൻ പന്തീരാണ്ടു.
വാൾ എടുക്കാത്തവൻ വാൾ എടുത്താൽ
വാൾ എല്ലാം ചിലമീൻ നാറും.
മച്ചി അറിയുമൊ ഈറ്റുനൊവു
പെറ്റവൾക്കറിയാം പിള്ളവരുത്തം

പഠിക്കണ്ടുന്നതിൽ ഇത്തിരിമാത്രം പഠിച്ചു എന്നു അഭ്യാസം തികഞ്ഞവർ
ഗ്രഹിക്കകൊണ്ടു കടലിൽനിന്നു കൈനിറയ വെള്ളം കൊരിയ പൈത
ങ്ങളെപൊലെ നാണിച്ചു നില്ക്കും- അല്പം പഠിച്ചവർക്കൊ ഡംഭം എത്രയും
വർദ്ധിച്ചിട്ടു ഒരൊ നാണക്കെടു അകപ്പെടും.

നിറക്കുടം തുളുമ്പുകയില്ല അരക്കുടം തുളുമ്പും
മുറിവൈദ്യൻ ആളകൊല്ലും മുറിഹജ്ജിദിൻകൊല്ലും
പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസികുടലൻ എന്നും
കരുതരുത.
മുറിപ്പാട്ടുകൊണ്ടങ്ങുചെന്നാൽ മുഴുവൻ
പാട്ടു കെൾക്കാം രണ്ടാട്ടും കെൾക്കാം.
വിശെഷിച്ചസത്യവെദം പഠിച്ചാൽ അറിവു വർദ്ധിക്കുന്തൊറും വലിപ്പം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/130&oldid=199825" എന്ന താളിൽനിന്ന് ശേഖരിച്ചത്