താൾ:33A11415.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 പഴഞ്ചൊൽമാല

താൻ ചെന്നാൽമൊർകിട്ടാത്തെടത്തു
നിന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു
ഇറച്ചിക്കുപൊയൊൻവിറച്ചിട്ടും ചത്തു
കാത്തിട്ടിരുന്നൊൻനുണച്ചിട്ടും ചത്തു
പലരുംകൂടിയാൽപാമ്പും ചാകാ
മൂവർകൂടിയാൽമുറ്റം അടിക്കാം
പിള്ളപ്പണിതീപ്പണിതള്ളെക്കരണ്ടാംപണി
പണംലൊകർക്കദൈവംതന്നെ ആകകൊണ്ടപണകാര്യങ്ങളിൽ പ്രത്യെകം
സമ്പ്രെക്ഷവെണം
കടംവാങ്ങിഇടംചെയ്യല്ല
കൊണ്ടെടുത്തുകൊടുക്കാഞ്ഞാൽ 2 ഇടത്തകൊടുക്കെണം
കറ്റെക്കതാൾപിടിപണയമൊ
നെല്ലുപൊലുവിന്നുകൊടുത്തെടത്തുനിന്നു അരിവായ്പ
വാങ്ങരുത
മടിയിൽ അരി ഉണ്ടെങ്കിൽ പെങ്ങളെവിടചൊദിക്കെണമൊ
പൊന്നു വെക്കെണ്ട ഇടത്തിൽ പൂവെങ്കിലും വെക്കെണം
കുട്ടിക്ക അരികൂട്ടി വെക്കെണ്ടാ
തങ്കാണം തങ്കയ്യിൽ അല്ലാത്തൊന്നുചൊട്ടഒന്നു
എങ്കിലും കാലത്തെ വിചാരിച്ചു അതിസൂക്ഷ്മതയും ഉപെക്ഷി ക്കെണ്ടിവരും
കെമത്തിന്നുകെടില്ല
തൂകുമ്പൊൾ പെറുക്കെണ്ടാ
ഉരലിന്നു മുറിച്ചാലെ തുടിക്കകണക്കാവു
ചക്കെക്കതെങ്ങാകൊണ്ടിട്ടും കൂട്ടെണം
പണികളിൽ നല്ലതു കൃഷിപ്പണി; അതിന്നുദൈവം വിശെഷിച്ചു അനുഗ്രഹം
നല്കിയിരിക്കുന്നു.
വരമ്പെടുക്ക വല്ലികൊടുക്ക വഴിതിരിക്കവളം കൂട്ടുക
നട്ടുനനെക്കയുംനനെച്ചുപറിക്കയും
ഉണ്മൊരെഭാഗ്യം ഉഴുതെടുംകാണാം

സത്യവെദമാകുന്നദിവ്യവിത്തിനെ ചെറിയവരിലും വലിയവരിലും
ഉപദെശിച്ചുവിതെച്ചും നനെച്ചും മുളപ്പിച്ചു വിളയിക്കുന്നതും കൃഷിപ്പണിതന്നെ.
തൽക്ഷണം അനുഭവം കാണുന്നില്ല എങ്കിലും മൂരുന്ന സമയത്തിൽ എന്തൊരു
ഘൊഷം. എങ്കിലും യാതൊരു പണിയും നികൃഷ്ടം എന്നു പറഞ്ഞുകൂടാ.
മടിയന്മാരിലും പാപസെവകന്മാരിലും മാത്രം ബഹുമാനം അരുത.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/114&oldid=199808" എന്ന താളിൽനിന്ന് ശേഖരിച്ചത്