താൾ:33A11415.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 43

കുരു ഇരന്ന മലയന്നു ചക്ക കൊടുത്താൽ എറ്റമായി

എതുപണി എടുത്താലു. ഇഹലൊകത്തിൽനിന്നുകൂലി വളരെ കിട്ടെണം എന്നു
വെച്ച എടുക്കരുത. എടുത്തതിന്നടുത്ത കൂലി കൊടുപ്പാൻ ആർക്കും ബുദ്ധി
പൊരാ. ആകയാൽ കൂലിയെ മാത്രം വിചാരിച്ചാൽ എടുപ്പിക്കുന്നവനെ ചതിച്ചു
മടിയനും കള്ളനുമായ്ചമെഞ്ഞു പൊകും.

എമ്പ്രാന്റെ വിളക്കത്തു വാര്യന്റെ അത്താഴം പൊലെ
പുത്തൻപെണ്ണുപുരപ്പുറം അടിക്കും പിന്നെ പെണ്ണുവെയിച്ചെടം
അടിക്കയില്ല
തട്ടാൻ തൊട്ടാൽ പത്തിന്ന എട്ടു
ചക്കരതൊട്ടകൈനക്കും
ഇപ്രകാരം സമ്പാദിച്ചതു മരണത്തൊളം നില്ക്കുന്നതും ഇല്ല
ആശാരിയുടെ ചെൽ ആദിയും ഒടുവും കഷ്ടം
കട്ടതു ചുട്ടു പൊകും
കട്ടവനൊടുകട്ടാൽ മൂന്നു മൂളൽ
നെടി ഉണ്മാൻ പൊയ കൂത്തിച്ചി കണ്ണാടി വിറ്റു
ഈറ്റമായൻ നെടിയതു ചക്കരമായൻ തിന്നു

പണി എടുക്കാത്തവൻ തിന്നുകയും അരുത എന്നു ദൈവം
അരുളിച്ചെയ്കകൊണ്ടും തന്നെ സെവിച്ചുത്സാഹിക്കുന്നവർക്കതാൻ
അനന്തഫലം പറഞ്ഞുകൊടുത്തതുകൊണ്ടും ധനാഢ്യന്മാരും മററുള്ളവരുടെ
ഉപകാരത്തിന്നുള്ള പ്രവൃത്തിക്ക ഒരുമ്പെടെണം. ശെഷിയുള്ളവൻ എല്ലാം
പ്രവൃത്തിക്കെ ആവു എന്നാൽ ചൊറുചൊറാകും.

കയ്യാടി എങ്കിലെ വായാടും
ഇരുന്നുണ്ടവൻ രുചി അറിയാ
കിളെച്ചുണ്ടവൻ രുചി അറിയും
എല്ലുമുറിയെ പണിതാൽ പല്ലു മുറിയ തിന്നാം
പെറ്റവൾ ഉണ്ണന്നതു കണ്ടു മച്ചി കൊതിച്ചാൽ കാര്യമില്ല

ഇപ്രകാരം രുചി അറിഞ്ഞു ഭക്ഷിച്ചു സന്തൊഷിക്കുന്നത ദെവാ
നുഗ്രഹംതന്നെ. അത ഇഹലൊകത്തിൽനിന്നു മതിയായ കൂലി. ശാന്തിക്കാരൻ
മാരയാൻ മലയൻ കണിശൻ മുതലായ വ്യാജ സെവകന്മാർക്ക ഈ
ദെവാനുഗ്രഹം ഇല്ല. ചണ്ണാലൻ ആകിലും ദൊഷം പറയുന്ന പ്രവൃത്തി ഒന്നും
ചെയ്യരുത.

തനിക്ക വെണ്ടുകിൽ എളിയ്തു ചെയ്യാം
കാര്യത്തിന്നു കഴുതക്കാലും പിടിക്കെണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/115&oldid=199809" എന്ന താളിൽനിന്ന് ശേഖരിച്ചത്