താൾ:33A11415.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 41

പണിസാധിക്കുന്നതും സാധിക്കാത്തതും ആർക്കും അറിഞ്ഞുകൂടാ.
ദൈവത്തിന്റെ പ്രസാദം തന്നെ പണിക്കു പ്രധാനം.

ആയെങ്കിൽ 1000 തെങ്ങാ പൊയെങ്കിൽ 1000 തൊണ്ടൂ
കാറ്റുനന്നെങ്കിൽ കല്ലും പറക്കും
പൂവായതൊട്ടത്തിൽ പെടില്ല
കൊഞ്ചൻകൊത്തുകുളവൻപറ്റു
നെരെവന്നാൽ ചുരിക വളഞ്ഞു വന്നാൽ കടുത്തില

ദൈവത്തിന്റെ അനുഗ്രഹത്താലെ കാലം സ്ഥലംമാത്ര മുതലായ
താരതമ്യങ്ങളെ അറിയുന്ന കാര്യബൊധവും ഉണ്ടാകും. അത്യുത്സാഹവും
അതിവൈരാഗ്യവും രണ്ടും ഒഴിഞ്ഞുപോകും.

ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷി അരുത
ഏറിയതും കുറഞ്ഞതും ആകാ
കണ്ടി ഇരിക്കെ മതിൽ തുളളരുത്
കരിമ്പെന്നും ചൊല്ലിവെരൊളം ചവെക്കൊല്ല
കൊഴിമുട്ടഉടെക്കാൻ കുറുവടി വെണ്ടാ
ഇരിപ്പിടം കെട്ടിയെ പടിപ്പുര കെട്ടാവു
ഓണം അടുത്ത ചാലിയന്റെ കൂട്ടു
തൊണിയിൽനിന്നു പാഞ്ഞാൽ കൊമ്പത്തൊളം
തല്ക്കാലവും സാദൃശ്യവും ഉപ്പുപൊലെ
ഒന്നുകിൽ കളരിക്കു പുറത്ത അല്ലെങ്കിൽ ഗുരുക്കളെ നെഞ്ഞത്തു
ഒടംമാടായ്ക്ക പൊകുമ്പോൾ ഒലക്കെട്ടുവെറെപൊകണമൊ
നടന്നുകെട്ട വൈദ്യനുംഇരുന്നുകെട്ട വെശ്യയും അല്ല (ഇത
അബദ്ധം)
എതുപണിചെയ്താലും ദെവസമ്മതം എന്നറിഞ്ഞാൽ മനുഷ്യരുടെ സഹായം
കൂടാതെ നിവൃത്തിപ്പാൻ നൊക്കെണം

തനിക്കുതാനും പുരെക്കുതൂണും
തന്മെൽകാച്ചതു മുരട്ടിൽ വീഴും
തന്റെകയ്യെതലെക്കുവെച്ചൂടും

അവരെ ചെർത്തുകൊണ്ടാലും, ഇവരാൽ ആകും എന്നല്ല ദൈവ ത്തുണെക്ക
അത്രെഫലം, ഉള്ളു എന്നുവെച്ചു കൂട്ടിക്കൊളളണം.

ആരാൻറ പല്ലിനെക്കാൾ തന്റെ തൊണ്ണുനല്ലൂ
ആൾഎറച്ചെല്ലൂൽ താൻ എറച്ചെല്ലുക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/113&oldid=199807" എന്ന താളിൽനിന്ന് ശേഖരിച്ചത്