താൾ:33A11415.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 പഴഞ്ചൊൽമാല

അരെച്ചുതരുവാൻ പലരും ഉണ്ടു; കുടിപ്പാൻ താനെ ഉണ്ടാകും.
നുണക്കാതെ ഇറക്കിക്കൂടാ; ഇണങ്ങാതെ പിണങ്ങികൂടാ

ഇതിനാൽ ഒക്കയും മനുഷ്യവാക്കു എത്രയും നിസ്സാരമായി പൊയി. അത
ആദിയിൽ ദൈവവാക്കു പൊലെ വൈഭവമുള്ളത. സത്യമനുഷ്യനായ യെശു
അപ്രകാരം തന്നെ. ചൊന്നാൽ ആകും കല്പിച്ചാൽ വരും ചൊദിച്ചാൽ കിട്ടും.
നാം ഉള്ളത മാത്രം പറഞ്ഞാൽ പറയുന്നതും എല്ലാം ഉണ്ടാകും. ആ ശക്തി
ഇപ്പൊൾ മറഞ്ഞുപൊകകൊണ്ടു വാക്കിനെ പരിഹസിക്കുന്നു.

കുരെക്കുന്ന നായി കടിക്ക ഇല്ല
പണ്ടൊരാൾ പറഞ്ഞപൊലെ
നമ്പൊലൻ അമ്മ കിണറ്റിൽ പൊയപൊലെ
തകൃതിപലിശ തടവിന്നാകാ
ഒലിപ്പിൽ കുഴിച്ചിട്ടതറിപൊലെ
പൊന്നാരം കുത്തിയാൽ അരി ഉണ്ടാക ഇല്ല.
ഇരിങ്ങല്പാറ പൊന്നായാൽ പാതി ദെവർക്ക
വാക്കുകൊണ്ടുകൊട്ടകെട്ടുക
എലിപ്പുലയാട്ടിന്നു മലപ്പുലയാട്ടു
വായിപൊയകത്തികൊണ്ട എതിലെയും വെച്ചുകൊത്താം.
ഉപദെശം സാമവാക്കുശാപാനുഗ്രഹം മുതലായതിലും വചനത്തിന്റെ ഗൌരവം
ഇന്നും കുറഞ്ഞൊന്നു കാണാം.

മൂത്തൊർ വാക്കും മുതുനെല്ലിക്കയും മുമ്പിൽ കയ്ക്കും പിന്നെ മതൃക്കും.

7. മൂഢന്മാരും അവരുടെ ക്രിയയും

മനുഷ്യന്നു ആദിയിൽ കല്പിച്ചുകൊടുത്ത ദെവസാദൃശ്യം പാപത്താലെ
മറഞ്ഞുപൊകകൊണ്ടും ദെവജ്ഞാനം അതിന്നു എഴുതിച്ചയൊഗത്തെ കുറയ
ആളുകൾ സെവിക്കകൊണ്ടും എണ്ണം ഇല്ലാതൊളം നാനാ മൂഢത്വം ലൊകത്തിൽ
ജനിച്ചു പകർന്നുവരുന്നു. ആ രൊഗ കാരണം ഇതുതന്നെ. ആദ്യം തന്റെ
കുറവ അറിയുന്ന ആൾ എത്രയും ദുർലഭം.

കാക്കെക്കതമ്പിള്ള പൊമ്പിള്ള
ഊക്കറിയാതെതുള്ളിയാൽ ഊര രണ്ടു മുറി.
പരദൊഷം കാണെണ്ടതിന്നു എല്ലാവർക്കും കണ്ണുണ്ടു.
സൂക്ഷിച്ചുനൊക്കിയാൽ കാണാത്തതും കാണാം.
കുപ്പചിനക്കിയാൽ ഓട്ടക്കലം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/102&oldid=199796" എന്ന താളിൽനിന്ന് ശേഖരിച്ചത്