താൾ:33A11415.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 29

വരുന്നു. പൊളിഞ്ഞതും പൊളിയാത്തതും മറ്റും
മെടിനൊക്കിയാൽ അറിയാം
മനസ്സിൽ അനന്തവിചാരങ്ങൾ നിത്യം നിറഞ്ഞു പൊങ്ങുകകൊണ്ടു
നാവുമടുപ്പുവരാതെ പുറപ്പെടീച്ചുവരുന്ന
ഇരിക്കുന്ന അമ്മമാരുടെ വാതിൽ പൊലെ
വറുത്താൽ കൊറിച്ചുപൊകും കണ്ടാൽ പറഞ്ഞുപൊകും.
ഡില്ലിയിൽ മീതെ ജഗഡില്ലി
എല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞഗർഭമെ പെറെണ്ടു.
വാക്കിൻപെരുക്കത്താൽ വചനസാന്നിദ്ധ്യം എത്രയും കുറയും എന്നു വിചാരിച്ചു
സൂക്ഷിച്ചു പറയുന്നവർ എത്രയും ചുരുക്കം.
ആയിരം വാക്കു അരപ്പലം തൂങ്ങാ
കയ്യിൽ നിന്നു വീണാൽ എടുക്കാം വായിൽനിന്നു വീണാൽ
എടുത്തൂട.
നായി പത്തുപെറ്റിട്ടും ഫലമില്ല പശു ഒന്നുപെറ്റാലും മതി.
വായറിയാതെ പറഞ്ഞാൽ ചെവി അറിയാതെ കൊള്ളും.
മറന്നുപൊകെണ്ടത ഒരൊകാലത്തിൽ ആവർത്തിച്ചു പറയുന്നു.
പണ്ടു കഴിഞ്ഞതും പടയിൽ ചത്തതും പറയെണ്ടാ.
ദൊഷം നിരൂപിക്കാത്തവരുടെ വാക്കിനാലും ഒരൊരു നാശങ്ങൾ ഉണ്ടാകുന്നു.
ഏറും മുഖവും ഒന്നൊത്തുവന്നു
ചെറ്റിൽ അടിച്ചാൽ നീളെ തെറിക്കും
പൊൻസൂചികൊണ്ടു കുത്തിയാലും കണ്ണു പൊടിയും.
കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും
ഇങ്ങിനെ വളരെ ദൊഷം ചെയ്‌വാൻ ശക്തിയുള്ളതാകകൊണ്ടു നാവു നിത്യം
ശങ്കിക്കെണ്ടുന്ന ആയുധം ആകുന്നു. ചില വാചാലന്മാർ ദൊഷം ഗുണവും
വെളിച്ചം ഇരുട്ടും ആക്കും.
തലമുടിയുള്ളവർക്ക രണ്ടുപുറവും തിരിച്ചു കെട്ടാം.
എത്രയും രഹസ്യമാക്കിവെക്കണ്ടത പരസ്യമാക്കുവാൻ ബദ്ധപ്പെടും.
കാകന്റെ കഴുത്തിൽ മണികെട്ടിയപ്പൊലെ.
കൊട്ടയിൽ ഉപദെശം അങ്ങാടിയിൽ പാട്ടു.
നാരദനെപ്പൊലെ ഏഷണിക്കാർ പലരും ഒരൊന്നു മന്ത്രിച്ചു ചങ്ങാതികളെ
ഭെദിപ്പിക്കും.
രണ്ടു തലയും കത്തിച്ചു നടുപിടിക്ക
അനെകർലഹപ്രിയന്മാർ. നിരപ്പിന്നുനൊക്കുന്നവർ ആർ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/101&oldid=199794" എന്ന താളിൽനിന്ന് ശേഖരിച്ചത്