താൾ:33A11415.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 31

തന്റെ ഒരു മുറംവെച്ചിട്ടു ആരാന്റെ അരമുറംപറയരുത.
തന്റെ കണ്ണിൽ ഒരു കൊൽ ഇരിക്കെ അന്യന്റെ കണ്ണിലെ
കരടുനൊക്കരുത
അന്യന്റെ ദൊഷം ചിലപ്പൊൾ എത്ര പരസ്യമായാലും മൊഹത്തിനാലെ
കാണുന്നില്ല.
നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ലാ
അസൂയനിമിത്തം മറ്റുള്ളവരുടെ ഗുണംയഥാർത്ഥമായി അറിഞ്ഞു
കൊള്ളുന്നില്ല.
ആമാടെക്കുപുഴുത്തുളനൊക്കുന്നു

പിന്നെ ദൈവം എല്ലാടവും നടത്തിവരുന്ന ഉപകാരശിക്ഷകളെയും
അറിയെണ്ടതിന്നു കണ്ണും ചെവിയും മനസ്സും തെളിയുന്നില്ല. അത എല്ലാം
ജലരെഖപൊലെ. കുടം കമിഴ്ത്തി വെള്ളം പകർന്നപൊലെ.

കണ്ണുചിമ്മി ഇരുട്ടാക്കി
ചാന്തും ചന്ദനവും ഒരുപൊലെ
കൊതുപൊകുന്നതറിയും ആന പൊകുന്നതറിയുന്നില്ല.

വിശെഷിച്ച ജ്ഞാനികളിലും മൌഢ്യം അധികം വർദ്ധിക്കുന്നു.
ദൈവത്തിന്റെ തുണ കൂടാതെ പ്രയാസപ്പെട്ട ഒരൊരൊ നിരൂപണങ്ങളെ
ജനിപ്പിച്ചുകൊണ്ടിരിക്കുമ്പൊൾ ആകാശത്തെ ലംഘിച്ചുകരെറി എന്നു
തൊന്നുന്നെരം പൊട്ടക്കുഴിയിൽ വീണു വലയുന്നു. ആ ഭ്രാന്തരിൽ ചിലർ
ദൈവം ഇല്ല എന്നും ഈ ലൊകം വെറുതെ ഉണ്ടായ്‌വന്നത എന്നും
നിശ്ചയിക്കുന്നു. ചിലർ ദൈവം ഉണ്ട എന്നും ലൊകം എല്ലാംമായ ആകയാൽ
ഞാനും ഇല്ല നീയും ഇല്ല എകപരമാത്മാവെ ഉള്ളു എന്നും മുതലായ വമ്പുകളെ
ജൽപിക്കുന്നു. ചിലർ പാപവും ഗുണവും ഒന്നുതന്നെ എന്നും പാപത്തെ
ചെയ്യിക്കുന്നത ദൈവം തന്നെ എന്നും ദുഷിച്ചു പറിപ്പിക്കുന്നു. എതു
മൌഢ്യമായാലും ഒന്നു രണ്ടു ശ്ലൊകങ്ങളെ കൂട്ടിയാൽ മനുഷ്യരിൽ അഴിച്ചലായി
വരുന്നു. സത്യമൊ അസത്യമൊ എന്നും ദുർബലമൊ പ്രബലമൊ എന്നും
അവർ ചൊദിക്കുന്നില്ലല്ലൊ. മൂർഖന്മാരുടെ അവസ്ഥ എല്ലാം എങ്ങിനെ
പറയെണ്ടു.

ഏക്കം കൊടുത്തിട്ട ഉമ്മട്ടംവാങ്ങുക
ആടറിമൊ അങ്ങാടി വാണിഭം
കഴുത അറിയുമൊ കുങ്കുമം
കാട്ടുകൊഴിക്കുണ്ടൊ സങ്ക്രാന്തി
താന്തൊന്നിക്കുംമെത്തൊന്നിക്കും പ്രതിയില്ല.
നെല്ലും മൊരും കൂട്ടിയതുപൊലെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/103&oldid=199797" എന്ന താളിൽനിന്ന് ശേഖരിച്ചത്