താൾ:33A11414.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

കെട്ടിയ കോട്ട ആവശ്യത്തിലധികം വലിയ്ത എന്നുവെച്ചു അതി
നെ ചുരുക്കി ഉറപ്പിച്ചു കൊച്ചി പടിഞ്ഞാറെ ഇന്ത്യയിലെ തലസ്ഥാ
നമാക്കി , കണ്ണനൂരിലെ കോട്ടയെ ഉറപ്പിച്ചു ബേക്കലം, പുതുക്കോട്ട
മുതലായ സ്ഥലങ്ങളിൽ തങ്ങളുടെ അധികാരത്തെ സ്ഥിരപ്പെടുത്തേ
ണ്ടതിന്നും കച്ചവടത്തെ രക്ഷിക്കേണ്ടതിന്നും കോട്ടകളെ കെട്ടുകയും
പലേടത്ത പാണ്ടിശാലകളെ വെക്കുകയും മലയാളത്തിൽ ഒരു വക
മേൽക്കോയ്മ നടത്തുകയും ചെയ്തു. ലന്തരുടെ അധികാരം ക്രമത്താലെ
ക്ഷയിച്ചു അധികം ഉപകാരമില്ലാത്ത പുതുക്കോട്ട്, ബേക്കലം മുത
ലായ കോട്ടകളെ ഉപേക്ഷിക്കയും 1770 കണ്ണനൂർ കോട്ടയെ ഒരു ലക്ഷം
രൂപ്പികക്ക അറക്കൽ രാജാവിന്നു വില്ക്കുകയും ചെയ്തു. കൊച്ചി 1795
വരെ ലന്തരുടെ കൈവശത്തിലായിരുന്നു.

ഇങ്ക്ളിഷ്കാർ 1600 കച്ചവടത്തിനായി ഒരു കൊമ്പനി
സ്ഥാപിച്ചശേഷം, വേഗം മലയാളത്തിൽ വന്നു 1616 താമൂതിരി
കൊടുങ്ങല്ലൂരെ വളഞ്ഞു പോർത്തുഗീസരോടു യുദ്ധം ചെയ്യുമ്പോൾ,
മൂന്നു ഇംഗ്ലിഷ്കപ്പലുകൾ കോഴിക്കോട്ടിൽ വരുമ്പോൾ, താമൂതിരി
സന്തോഷത്തോടെ അവരെ കൈക്കൊണ്ടു കൊടുങ്ങല്ലൂരിൽ പാണ്ടി
ശാല വെക്കുവാൻ സമ്മതം കൊടുക്കയും അവരുടെ സഹായത്താൽ
പൊർത്തുഗീസത്തെ കൊച്ചിയിൽനിന്നു ആട്ടി അവിടെയുള്ള കോട്ട
അവർക്ക ഏല്പിപ്പാൻ വാഗ്ദത്തം കൊടുക്കയും ചെയ്തു. എങ്കിലും ഇംഗ്ലി
ഷ്കാർക്ക അതിനാൽ അധികം ഉപകാരം വന്നില്ല. 1669 ചിറ
ക്കൽ രാജാവിന്റെ സമ്മത പ്രകാരം വളവടത്തിൽ പാണ്ടിശാല കെ
ട്ടി കച്ചവടം ചെയ്യുന്നതിൽ അധികം സാദ്ധ്യം ഉണ്ടായിട്ട 1683 തല
ശ്ശേരിയിലും 1694 അഞ്ചതെങ്ങിലും മുളകകച്ചവടത്തിന്നായി പാ
ണ്ടിശാലകളെയും കോട്ടകളെയും കെട്ടുകയും ചെയ്തു. ഇങ്ക്ളിഷ്കാർ
ആദ്യം രാജ്യഭാരത്തിലും യുദ്ധങ്ങളിലും കൂടാതെ, സമാധാനത്തോ
ടെ കച്ചവടം നടത്തുന്നതിനാൽ, നാട്ടുകാർ അവരുടെ പക്ഷത്തിൽ
നിന്നു ഓരോരൊ സഹായങ്ങളെ ചെയ്തു. എങ്കിലും ആ സമയങ്ങളിൽ
നാട്ടുകാർ ഇപ്പോൾ എന്നപോലെ വിലാത്തിക്കാരോടു മമതയുള്ള
സംസൎഗ്ഗം ചെയ്തു എന്നു വിചാരിക്കരുത്. നാട്ടുകാർ ഗോമാംസം
തിന്നുന്ന മ്ലേച്ഛന്മാരെ വെറുക്കയും വിലാത്തിക്കാർ ചതിവുള്ള കറു
ത്ത അജ്ഞാനികളെ ക്രൂരമായി ഉപദ്രവിക്കയും നിന്ദിക്കയും ചെയ്തു.
കാലക്രമേണ മാത്രം ഈ അന്യോന്യമുള്ള നീരസവും അസൂയയും അ
ല്പാല്പം കുറഞ്ഞു ഒരു വക ഇണക്കവും മമതയും ഉളവായി വന്നു.

3. പാലക്കാട്ട രാജാവ 1757 മൈസൂരിലെ ഹൈദരാലിയുടെ
സഹായം അന്വേഷിച്ച ശേഷം, കണ്ണനൂരിലെ ആലിരാജാവ് കോല
ത്തിരിയുടെ മേല്ക്കോയ്മ നീക്കി കളവാൻ വേണ്ടി 1765 ഹൈദരി
നെ ക്ഷണിച്ചിട്ട് അവൻ പിറ്റെ കൊല്ലത്തിൽ സൈന്യത്തോടുകൂടെ
മുമ്പെ അടക്കിയ കർണ്ണാടകത്തിൽനിന്നു വന്നു. നീലെശ്വരത്തി
ന്റെ സമീപം അതിർകടന്നു മലയാളത്തിൽ പ്രവേശിച്ചു രാജ്യത്തെ
അടക്കി നാട്ടുകാരെ ഉപദ്രവിച്ചതിനാൽ താമൂതിരി തന്നെത്താൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/95&oldid=199318" എന്ന താളിൽനിന്ന് ശേഖരിച്ചത്