താൾ:33A11414.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

ഗീസരെ പകെച്ചു പലപ്പോഴും പരസ്യമായി ദ്രോഹിച്ചു, അവരുടെ
നേരെ യുദ്ധം നടത്തുകയും ചെയ്തു.

പൊൎത്തുഗീസർ രോമമതത്തെ പരത്തുവാൻ ആദ്യം തുടങ്ങി
പെരുത്തു ശ്രമിച്ചു എങ്കിലും, പറങ്കികളുടെ ക്രൂരതകൊണ്ടു അധികം
ആളുകൾ ചേൎന്നു വന്നില്ല. തെക്കിലെ മുക്കുവരെ മുസല്മാനർ പെ
രുത്തു ഉപദ്രവിക്കകൊണ്ടു അവരിൽ പലരും പൊൎത്തുഗീസത്തെ ആശ്ര
യിച്ചു (1550). ഫ്രാൻസീസ ക്ഷവീർ മുതലായ പാതിരിമാർ അനേ
കായിരം പേരുകളെ സ്നാനപ്പെടുത്തി പേർപ്രകാരം ക്രിസ്തീയസഭ
യോടു ചേൎത്തു.

നസ്രാണികൾ ആദ്യം പൊൎത്തുഗീസരെ സന്തോഷത്തോടെ
കൈക്കൊണ്ടെങ്കിലും ക്രമത്താലെ അവൎക്ക അവരാൽ വലിയ സങ്കടം
വന്നു. അതിന്റെ കാരണം രോമമതത്തെയും പാപ്പാവിനെയും മുഴുവ
നും അനുസരിക്കായ്കകൊണ്ടത്രെ. 1599 ഗോവയിലെ ആർച്ചബീ
ശോപ്പായ അലെക്സീസ ദമെനെസ്സ് പാപ്പാവിന്റെ അധികാ
രത്തോടെ വന്നു ഉദിയമ്പാരൂരിൽ ഒരു സഭായോഗം കഴിച്ചു നസ്രാ
ണികളെ രോമസഭക്ക കീഴടക്കി എങ്കിലും, പലർക്കും രോമനുകത്തെ
വഹിപ്പാൻ പാടില്ല എന്നു വെച്ചു അതിനെ നീക്കിക്കളവാൻ നോ
ക്കി, യേശുവിത്തർ 1577 കൊച്ചിയിൽ വെച്ചു മലയാളഭാഷയിൽ
ക്രിസ്ത്യാനൊ വണക്കം മുതലായ പുസ്തകങ്ങളെ അച്ചടിപ്പാൻ തുടങ്ങി
യ സമയത്ത തൃക്കണ്ടിയൂർ ക്ഷേത്രത്തിന്റെ സമീപം ജനിച്ചു പാർത്ത
തുഞ്ചൻ രാമായണം, മഹാഭാരതം മുതലായ ഗ്രന്ഥങ്ങളെ ഭാഷാന്തരം
ചെയ്തു പാട്ടാക്കിയതിനാൽ സംസ്കൃതം അറിയാത്ത മലയാളികൾ
ക്ക അറിവ വരുവാൻ സംഗതിയുണ്ടായി.

2 ലന്തർ പൊൎത്തുഗീസരോടു മുളക മുതലായ ചരക്കുകളെ വാങ്ങി,
ആ കച്ചവടത്താൽ പെരുത്തു ലാഭമുണ്ടെന്നു കണ്ടു പൊൎത്തുഗാൽ തങ്ങളു
ടെ ശത്രുവായ രണ്ടാം ഫിലിപ്പിന്നു സ്വാധീനമായ ശേഷം , ഹിന്തു
സമുദ്രത്തിലേക്ക കപ്പലുകളെ അയച്ച് സാദ്ധ്യത്തിന്നായി ഒരു കൊ
മ്പനി സ്ഥാപിച്ചു. ആദ്യം തെക്കുകിഴക്കിലെ ദ്വീപുകളിലേക്കും പി
ന്നെ ഹിന്തുരാജ്യത്തിലേക്കും ഓടി, കച്ചവടം ചെയ്വാൻ തുടങ്ങി.
പൊൎത്തുഗീസർ കഴിയുന്നെടത്തോളം അതിനെ വിരോധിച്ചു എങ്കി
ങ്കിലും, ക്രമത്താലെ ലന്തരുടെ അധികാരം വൎദ്ധിച്ചു. 1662–1663 കൊ
ല്ലം, കൊടുങ്ങല്ലൂർ, കൊച്ചി , കണ്ണനൂർ മുതലായ പൊൎത്തുഗീസരു
ടെ കോട്ടകളെ കൈവശമാക്കി, അവരെ മലയാളത്തിൽനിന്നു ആട്ടി
ക്കളഞ്ഞു. അതിനാൽ നസ്രാണികൾക്കും യഹൂദന്മാർക്കും ഉപദ്രവം തീ
ൎന്നു സ്വാതന്ത്ര്യം വന്നു. രോമാപാതിരിമാർ എല്ലായ്പോഴും പൊൎത്തു
ഗീസരുടെ പക്ഷത്തിൽനിന്നു ദ്രോഹത്തിൽ കൂടിയ്ത കൊണ്ടു ലന്തർ
അവരെ രാജ്യത്തിൽനിന്നു ആട്ടിയശേഷം, 1698 പൊൎത്തുഗീസര
ല്ലാത്ത 12 വിലാത്തിപ്പാതിരിമാർക്കും. ഒരു ബീശോപ്പിന്നും മലയാ
ളത്തിൽ പാർപ്പാനും രോമസഭകളെ രക്ഷിപ്പാനും അനുവാദം കിട്ടി.
ലന്തർ കൊച്ചി പിടിച്ചതിന്റെ ശേഷം പൊൎത്തുഗീസർ മുമ്പെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/94&oldid=199317" എന്ന താളിൽനിന്ന് ശേഖരിച്ചത്