താൾ:33A11414.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

കോവിലകത്തോടു കൂടെ ദഹിപ്പിച്ചു പ്രഭുക്കന്മാരും നായന്മാരും കാ
ടുകളിൽ ഓടി പാർക്കേണ്ടിവന്നു. 1778 ഇങ്ക്ലിഷക്കാർക്കും പ്രാ
ഞ്ചിക്കാർക്കും* യുദ്ധമുണ്ടായപ്പോൾ, തലശ്ശേരിക്കോട്ട നാട്ടുകാർക്ക്
സങ്കേതസ്ഥലമായി തുറന്നു പലരും അങ്ങോട്ട പോയി (1780–
1782) രണ്ടു കൊല്ലത്തോളം, ഹൈദരിന്റെ സൈന്യങ്ങളാൽ വള
ഞ്ഞശേഷം അബ്ബിങ്ങ്റ്റൻ സായ്പിന്റെ ധൈര്യമുള്ള പടപുറ
പ്പാടിനാൽ, ശത്രുക്കൾ പോകേണ്ടി വന്നു 1782 ദിസെമ്പർ 7 ാം
നു ഹൈദർ മരിക്കുമ്പോൾ, ഠിപ്പു പൊന്നാനിപ്പുഴയുടെ താഴ്വര
യിൽ ഇങ്ക്ളിഷ്കാരെയും നായന്മാരെയും എതിൎത്തെങ്കിലും, അ
ച്ഛൻ ചിറ്റൂരിൽവെച്ചു മരിച്ചു എന്നു കേട്ടപ്പോൾ, അവൻ രാജ്യഭാര
ത്തെ ഏൽക്കേണ്ടതിന്നു വേഗം മലയാളത്തെ വിട്ടു കിഴക്കോട്ടു പോ
യി. 1784 മാർച്ചു മാസത്തിൽ മംഗലപുരത്തിൽ നിശ്ചയിച്ച സമാ
ധാനത്തിൽ മലയാളം തിരികെ ഠിപ്പുവിന്റെ സ്വാധീനത്തിൽ വ
ന്നിട്ടും ഇങ്ക്ളിഷ്കാരെ ആശ്രയിച്ച ആളുകളെ ശിക്ഷിപ്പാൻ കഴി
വുണ്ടായില്ല. ഠിപ്പു ക്രൂരനും മതഭ്രാന്തനും ആകയാൽ, അവൻ 1789
താമ്രശ്ശേരിച്ചുരത്തിൽ കൂടി മലയാളത്തിലിറങ്ങി 8000 ക്ഷേത്രങ്ങ
ളെ ചുടുകയും കണ്ടെത്തുന്ന നായന്മാരെ ബലാൽക്കാരേണ ചേലാകൎമ്മം
കഴിപ്പിക്കയും വേറെ അനേക ക്രൂരതകളെ പ്രവൃത്തിക്കയും ചെയ്ക
കൊണ്ടു മലയാളികൾ തങ്ങളുടെ 964ാം കൊല്ലത്തിൽ അനുഭവിച്ച
ഭയങ്കര സങ്കടങ്ങളെ ഇനിയും നല്ലവണ്ണം ഓർക്കുന്നു. കൊച്ചിരാജാവ്
ഠിപ്പുവിന്റെ മേൽക്കോയ്മ അനുസരിച്ചു. അനേകനായന്മാർ തിരു
വിതാംകൊടരാജ്യത്തിൽ സങ്കേതം അന്വേഷിക്കയും പൊന്തമ്പുരാൻ
ഠുപ്പു മോഹിച്ച കൊടുങ്ങല്ലൂർ മുതലായ കോട്ടകളെ ലന്തരിൽനിന്നു
മേടിക്കയും ചെയ്കകൊണ്ടു ഠിപ്പു അവന്റെ രാജ്യത്തെ അതിക്രമി
ക്കുന്നതിൽ സാധിക്കാതെ പിന്തുടരുന്ന യുദ്ധത്തിൽ തോറ്റു. 1792ാ
മതിലെ സമാധാനത്തിൽ വടക്കെ മലയാളത്തെ ഇങ്ക്ളിഷ്കാൎക്ക
ഭരമേല്പിക്കേണ്ടി വന്നതിന്റെ ശേഷം 1795 ഒക്തോബർമാസ
ത്തിൽ ഇങ്ക്ളിഷ്കാർ ലന്തരിൽനിന്നു കൊച്ചിക്കോട്ടയെ പിടി
ച്ചെടുത്തു അതിനെ മലബാർ എന്നു പേരായ പ്രൊവിൻശ്യയോടു
ചേർക്കയും ചെയ്തു.

4, ഠിപ്പു മലയാളത്തിൽ നാട്ടുകാരെ ഉപദ്രവിക്കുന്ന സമയം
കോട്ടയത്ത മൂത്ത തമ്പുരാൻ തന്റെ വംശത്തോടു കൂടി തിരുവിതാം
കൊടരാജ്യത്തിൽ സങ്കേതം അന്വേഷിച്ചു രാജ്യത്തെ വിട്ടപ്പോൾ,
പഴശ്ശിരാജാവായ മാളികത്താഴത്ത തമ്പുരാൻ നായന്മാരെ കൂട്ടി ഠിപ്പു
വിനെ വിരോധിക്കയും ഇങ്ക്ളിഷ്കാർക്ക സഹായിക്കയും ചെ
യ്തു. സമാധാനമായ ശേഷം, മൂത്ത തമ്പുരാൻ മടങ്ങി വന്നാറെ,

* പ്രാഞ്ചിക്കാർ 1772 മയ്യഴിയിൽ കുടിയിരുന്നത് അവർ മദ്രാസകരയിൽ
ഇങ്ക്ലിഷ്കാരോടു വലിയ യുദ്ധം ചെയ്ത തോററുപോയ ശേഷം പലപ്പൊഴും
അവരുടെ ശത്രുക്കളുടെ പക്ഷത്തിൽ നിന്നു അവർക്ക് പലവിധമുള്ള സഹായങ്ങൾ
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/96&oldid=199319" എന്ന താളിൽനിന്ന് ശേഖരിച്ചത്