താൾ:33A11414.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

മുത്തപ്പൻ ദൈവത്തെയും പിശാചു ദുർഭൂതപ്രേതങ്ങളെയും പൂജിക്കുന്നു.
ശിവമതക്കാർ വിഷ്ണുമതത്തേയും, വിഷ്ണുമതക്കാർ ശിവമതത്തേയും
ശപിച്ചു നിന്ദിക്കുന്നെങ്കിലും, മിക്കവാറും നാട്ടുകാർ രണ്ടിനെയും ആ
ശ്രയിച്ചു വരുന്നു. ബിംബാരാധനയും കള്ളദേവന്മാരെ സേവിക്കുന്ന
തും ശരിയല്ല എന്നു പലൎക്കും ബോധം വന്നിട്ടും അവർ മാനുഷ്യഭയം
നിമിത്തം പുറമെ അതിൽ ചേരുന്നു. അവർ വേദാന്തികളൊ ക്രിസ്തീ
യമതത്തെ സമ്മതിക്കുന്നവരൊ ആകുന്നു.

ശങ്കരാചാര്യന്റെ കാലത്തിൽ ബൌദ്ധമതം മലയാളത്തിൽ
പെരുത്ത പരന്നിരുന്നു. പരദേശത്ത നിന്നു ചിലപ്പോൾ വരുന്ന ജൈ
നർ അതിനോടു സംബന്ധിച്ചിരിക്കുന്നു.

പാർസികൾക്ക അഗ്നി സേവയുണ്ടു.

യഹൂദന്മാരുടെ മതം സത്യവേദത്തിലെ പഴയ നിയമത്തിലുള്ള
തെങ്കിലും സത്യ മെശീഹയായ യേശുക്രിസ്തനെ തള്ളിക്കളഞ്ഞ ശേ
ഷം, അവർ ദൈവാലയവും ആചാര്യനും ബലിയും കൂടാതെ എല്ലാ
രാജ്യങ്ങളിൽ ചിതറി മാനുഷ്യസമ്പ്രദായങ്ങളായ തല്മൂദ പ്രമാണി
ച്ചു വരുന്നു....

പാരമ്പര്യ ന്യായങ്ങളാകുന്ന സുന്നാത്ത്കൊണ്ടും ഖലീപ്പ
ആർ എന്നുള്ള തൎക്കംകൊണ്ടും മുസല്മാ നർ പ്രത്യേകം രണ്ടംശമാ
യി പിരിഞ്ഞു. മാപ്പിള്ളമാൎക്ക് നേരെ അറബിയിൽനിന്നു കടൽ
വഴിയായി മതം വന്നതകൊണ്ടു അവർ ശാഫിമാർ അത്രെ. വടക്കെ
ഇന്ത്യയിൽനിന്നു വന്ന പട്ടാണികൾക്ക അങ്ങിനെ അല്ല. കരവഴി
യായി മതം വന്ന സംഗതിയാൽ, അവർ ആനഫി
മാരാകുന്നു.

ക്രിസ്ത്യാനർ യേശുക്രിസ്തനെ സത്യവേദത്തിൽ കാണുന്ന പ്ര
കാരം കൈക്കൊണ്ടവർ എങ്കിലും , കാലക്രമേണ അല്പമല്ലാത്ത ഭേ
ദങ്ങൾ ഉത്ഭവിച്ചു വന്നു.

നസ്രാണികൾ അപ്പോസ്തലനായ തോമാസ ഇന്ത്യയിൽ വന്നു
സുവിശേഷത്തെ പ്രസംഗിച്ചു ക്രിസ്തീയ സഭകളെ സ്ഥാപിച്ചു മയി
ലാപുരത്ത് രക്തസാക്ഷിയായി മരിച്ചു എന്നു പറയുന്നു. അത പൂർണ്ണ
നിശ്ചയമല്ലാഞ്ഞാലും അവർ പുരാണസഭയാകുന്നതിന്ന യാതൊരു
സംശയമില്ല. അവരുടെ മെത്രാൻ സാധാരണമായി സുറിയയിലെ
അന്ത്യോക്യയിൽ നിന്നു അയക്കപ്പെട്ടു അവരുടെ പ്രാർത്ഥനകളും തിരു
വെഴുത്തുകളും സുറിയാണിഭാഷയിൽ അത്രെ നടക്കുന്നത. സത്യവേ
ദത്തിന്റെ അറിവ അവരിൽ അധികമില്ലായ്കകൊണ്ടു ആത്മീകജീ
വൻ എത്രയും കുറഞ്ഞിരിക്കുന്നു. പലരും രോമസഭയോടു ചേരുന്നു.

1. മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിന്റെ പരാമർശങ്ങ
ളിൽ ചരിത്രബുദ്ധിയെക്കാൾ മതപ്രചാരകന്റെ ഇഷ്ടാനിഷ്ടങ്ങളാണു് പ്രകടമാ
കുന്നതെന്നു തോന്നുന്നു - എഡിറ്റർ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/87&oldid=199310" എന്ന താളിൽനിന്ന് ശേഖരിച്ചത്