താൾ:33A11414.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

വടക്കിൽ കണിശർ എന്നും തെക്കിൽ പണിക്കർ എന്നും പറ
യുന്ന ജാതികൾ പ്രശ്നം വെക്കയും കുടകളെ കെട്ടുകയും കുട്ടികളെ
പഠിപ്പിക്കയും ചെയ്യുന്നു.

പുളിയർ, കുറുച്ചിയർ, കാടർ, ഒട്ടർ, വണ്ണാന്മാർ, വേട്ടവർ, മല
യർ, കുറവർ, കുറുമ്പർ, പണിയർ, പുലയർ, (ചെറുമക്കൾ) നായാടി
കൾ മുതലായ ജാതികളുടെ വിവരം പറവാൻ സ്ഥലം പോരാ.

മലയാളികൾ അല്ലാതെ കൊങ്കണി മുതലായ ചെട്ടികൾ കച്ച
വടം നിമിത്തം വന്നു കുടിയിരിക്കുന്നത കൂടാതെ ചില കച്ചിക്കാരും
ഗുസരാത്തകാരും പട്ടണങ്ങളിൽ പാൎക്കുന്നുണ്ടു. തെളങ്കരാജ്യത്തിൽ
നിന്ന വന്ന എരിമ്മക്കാരും ചിലേടത്തുണ്ടു. വിലാത്തിക്കാരെ ആശ്ര
യിച്ചുവരുന്ന പറയർ മുതലായ തമിഴജാതികൾ പ്രത്യേകമായി പട്ട
ണങ്ങളിൽ പാൎത്തുവരുന്നു.

ചില പട്ടണങ്ങളിൽ കാണുന്ന പാർസികൾ ഹിന്തുക്കളല്ല.
അവർ മുസല്മാനരുടെ മുമ്പിൽനിന്നു ഓടി പാർസിരാജ്യത്തെ വിട്ടു
ബൊമ്പായി മുതലായ ദിക്കുകളിൽ കുടിയിരുന്നവരുടെ സന്തതിക
ളാകുന്നു.

അങ്ങാടികളിൽ അസംഖ്യമായി കാണുന്ന മാപ്പിള്ളമാർ ഒരു
വക മുസല്മാനരാകുന്നു. എങ്കിലും അവരിൽ പലരും കുറാന്ന വി
രോധമായി മരുമക്കത്തായം മുതലായ ആചാരങ്ങളെ കൈക്കൊണ്ടി
രിക്കുന്നു. അരിക്കച്ചോടവും ചില്ലറക്കച്ചോടവും ഏകദേശം മുഴുവനും
അവരുടെ കയിക്കൽ ആകുന്നു. സൎക്കാർ ഉദ്യോഗങ്ങളെ അവർ അധി
കം അന്വേഷിക്കാറില്ല.

പട്ടാണികൾ വടക്കെ ഇന്ത്യയിൽനിന്ന വന്ന മുസല്മാനര
ത്രെ. അവർ സാധാരണമായി സിപ്പായി, പൊലിസ പട്ടപ്പണിക
ളെ എടുക്കുന്നു.

കൊടുങ്ങല്ലൂർ, കൊച്ചി മുതലായ ദിക്കുകളിൽ വെളുത്ത യഹൂ
ദന്മാരെയും കറുത്ത യഹൂദന്മാരെയും കാണും. കറുത്ത യഹൂദന്മാർ ഫല
സ്തീന മുതലായ രാജ്യങ്ങളിൽനിന്ന് വന്നു കൊടുങ്ങല്ലൂരിൽ കുടിയി
രുന്ന വെളുത്ത യഹൂദന്മാരെ ആശ്രയിച്ചു അവരുടെ മതത്തെ അനുസ
രിച്ച നാട്ടുകാരാക്കൊണ്ടു അവൎക്ക ആ ശുദ്ധ യഹൂദന്മാരോളം ബഹുമാ
നമില്ല.

തറീസ്സാ എന്നും നസ്രാണികൾ എന്നും പറയുന്നവർ കച്ചവട
ത്തിനായി സുറിയയിൽനിന്നും പാർസിയിൽനിന്നും വന്ന ക്രി
സ്ത്യാനികളത്രെ. അവൎക്ക മുമ്പെ പെരുത്ത മഹത്വമുണ്ടായി.

പൊൎത്തുഗീസർ, ലന്തർ, ഇങ്ക്ളിഷ്കാർ എന്നവൎക്ക നാട്ടസ്ത്രീ
കളിൽനിന്നു ജനിച്ച സന്തതികളെ പ്രത്യേകമായി കരപ്രദേശത്തി
ലെ പട്ടണങ്ങളിൽ കാണുന്നു. അവർ നാട്ടുകാരുടെയും രാജ്യത്തിൽ
ഭരിക്കുന്ന വിലാത്തിക്കാരുടെയും നടുവിൽ ഉള്ളവർ തന്നെ.

നാട്ടുകാർ ഹിന്തുമതത്തെ ആചരിക്കുന്നു എന്നു പറയുന്നു എങ്കി
ലും അത ശുദ്ധത്രിമൂൎത്തിസേവ എന്നു പറവാൻ പാടില്ല. പലരും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/86&oldid=199309" എന്ന താളിൽനിന്ന് ശേഖരിച്ചത്