താൾ:33A11414.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

ചെയ്യുന്നു. എലി, ചുണ്ടെലി, പെരുച്ചായി എന്നീ മൂന്നുവക എലിക
ളിൽ മൂന്നാമത്തിന്ന അതിനെ പിടിക്കുന്ന മനുഷ്യന്റെ നേരെ ചീറി
ചാടുവാൻ തക്ക ശക്തിയും ധൈര്യവും ഉണ്ടു.

നാലു വൎണ്ണങ്ങളിൽ മേത്തരമായ ബ്രാഹ്മണർ പലതരങ്ങളാ
യി വിഭാഗിച്ചിരിക്കുന്നു. അവരിൽ നമ്പൂരികൾ ശ്രേഷ്ഠന്മാർ. എ
മ്പ്രാന്മാരും കൊങ്കണിബ്രാഹ്മണരും വടക്കിൽനിന്നും, പട്ടന്മാർ
തമിഴരാജ്യത്തിൽനിന്നും വന്നവരത്രെ. നമ്പൂരികൾ അധികമില്ലാ
യ്കകൊണ്ടും ഉപജീവനത്തിന്നു യാതൊരു പ്രയാസമില്ലായ്കകൊണ്ടും
അവർ പട്ടന്മാരെ പോലെ സൎക്കാർ ഉദ്യോഗങ്ങളെ അന്വേഷിക്കു
ന്നില്ല. പാലക്കാട്ടിൽ പട്ടന്മാർ അധികമുണ്ടാകയാൽ, അവിടെ
പലരും കച്ചവടത്തെയും ചിലർ വണ്ടിപ്പണിയേയും എടുക്കേണ്ടി
വരുന്നു. കൊങ്കണിബ്രാഹ്മണന്മാൎക്ക് ഈനാട്ടിൽ അധികം ബഹു
മാനമില്ല. ക്ഷത്രിയരും വൈശ്യരും മലയാളത്തിൽ എത്രയും ചുരു
ക്കമായിട്ടത്രെ കാണുന്നുള്ളൂ.

നായന്മാൎക്ക ശൂദ്രർ (ദാസന്മാർ) എന്നു പേരുണ്ടായാലും അവർ
ബങ്കാൾ മുതലായ രാജ്യങ്ങളിൽ കാണുന്ന പ്രകാരം ഹീനജാതിക്കാ
രല്ല, നായകന്മാരിൽ നിന്നു ഉത്ഭവിച്ചവരത്രെ. അവരിൽ അനേക
തരങ്ങളുണ്ടെങ്കിലും അവരെ സാധാരണമായി പുറത്ത ചേർന്നവരും
അകത്ത ചേർന്നവരും എന്നിങ്ങിനെ വിഭാഗിക്കുന്നു. അവരിൽ
നമ്പിയാർ കുറുപ്പ് അടിയോടി മുതലായ നായന്മാർ ശ്രേഷ്ഠന്മാർ.
ക്ഷത്രിയർ മലയാളത്തിൽ അധികമില്ലായ്കകൊണ്ടു മുമ്പെ നായ
ന്മാർ യുദ്ധങ്ങളെ നടത്തിയതു. ഇപ്പോൾ യുദ്ധത്തിന്നു ഇടയില്ലാഞ്ഞിട്ട
അവർ കൃഷിപ്പണി എടുപ്പിക്കയും സൎക്കാർ ഉദ്യോഗങ്ങളെ അന്വേ
ഷിക്കയും ചെയ്യുന്നു.

തിയ്യർ സാധാരണമായി നായന്മാരെ ആശ്രയിച്ചു നില്ലന്നു.
അവർ തെങ്ങിനെയും ഈഴവർ പനയേയും ചെത്തി വരുന്നു. പട്ടണ
ങ്ങളിൽ പലരും സർക്കാർ ഉദ്യോഗങ്ങളെയും സായ്പന്മാരുടെ
പണികളെയും എടുത്തു സ്വാതന്ത്ര്യമായി നടക്കുന്നു. കോരപ്പുഴയുടെ
വടക്കിൽ തീയ്യൎക്ക എല്ലാ നായന്മാൎക്ക എന്നപോലെ മരുമക്കത്തായ
വും തെക്കിൽ മക്കത്തായവും സമ്പ്രദായം.

ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ എന്നവൎക്ക കമ്മാളർ
എന്നു പേരുണ്ടായി, കൈത്തൊഴിലിനാൽ ഉപജീവനം കഴിക്കുന്നു.

ചാലിയർ മുൻപറഞ്ഞ ജാതികളെ പോലെ പറമ്പുകളിൽ
അല്ല, തെരുക്കളിലത്രെ പാർക്കുന്നത. ഇങ്ക്ളാന്തിൽനിന്നു ഇപ്പോൾ
മേത്തരമായ തുണികൾ സഹായമായി വരികകൊണ്ടു അവർക്ക മുമ്പെ
പ്പോലെ അത്ര ലാഭവും പണിയുമില്ല.

മുക്കുവർ, മുകയർ എന്നവർ കടലിലും പുഴകളിലും മീൻ പിടി
ച്ചു കടലിന്റെ സമീപം പാൎക്കുന്നു. അവരിൽനിന്നു രോമമതത്തെ
അനുസരിച്ചവർക്ക കൊല്ലക്കാർ എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/85&oldid=199308" എന്ന താളിൽനിന്ന് ശേഖരിച്ചത്