താൾ:33A11414.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ക്കോഴി തുടങ്ങിയവ നദീതീരങ്ങളിലും വെള്ളമുള്ള വയലുകളിലും;
കഴു, വേഴാമ്പൽ, കൂമൻ, നത്ത്, ചെമ്പോത്ത്, ഒയത്തി, മരക്കൊ
ത്തൻ, ചവേലാടിച്ചി, കാരാടഞ്ചാത്തൻ ഇത്യാദികൾ ദേശത്തിലെ
ങ്ങും; കാക്ക, പരന്ത, പ്രത്യേകമായി കരപ്രദേശങ്ങളിലും അസംഖ്യം
കാണും. കടക്കാക്ക, കോഴിപ്പുള്ള, പുള്ള, സ്നെപ് എന്നിവ കടലി
ലെ പാറകളിൽ വസിക്കുന്നു. കൂരിയാറ്റപ്പക്ഷി അതിശയമുള്ള കൂടി
നെ കെട്ടുകയും വീട്ടുപക്ഷി വീടുകളിൽ പാൎക്കുകയും ചെയ്യുന്നു. കോഴി
കളെ മിക്കവാറും നാട്ടുക്കാരുടെ അടുക്കലും ആതി (താറാവ) ഗുസ
വാത്ത, ചീനക്കോഴി എന്നിവയെ വിലാത്തിക്കാരുള്ള ദിക്കുകളിലും
പ്രത്യേകമായി കൊച്ചിയിലും രക്ഷിച്ചു വരുന്നു.

മലയാളത്തിലെ കാളകളും പശുക്കളും ആടുകളും ചെറിയ്തും അ
ധികം സാരമില്ലാത്തതുമാകകൊണ്ടു മൈസൂർ, കച്ചി മുതലായ ദി
ക്കുകളിൽനിന്നു നല്ലവയെ വരുത്തി കാണുന്നു. വെള്ളത്തിൽ കിട
പ്പാൻ ഇഷ്ടമുള്ള പോത്ത്, എരിമകളെകൊണ്ടു കാള, പശുക്കളെ
പ്പോലെ ഉപകാരമുള്ളതാകുന്നു.1 നാട്ടുകാർ ഗൊമാംസത്തെയും യഹൂദ
ന്മാരും മുസൽമാന്മരും പന്നി ഇറച്ചിയെയും തിന്നുന്നില്ല, കഴുതക
ളെ ഈ നാട്ടിൽ വേറെ രാജ്യങ്ങളിൽ എന്ന പോലെ കയറിപ്പോവാ
നല്ല, ചുമടുകളെ വഹിപ്പാൻ അത്രെ ഉപകരിക്കുന്നു. കുതിരകളെ
നാട്ടുകാർ പോററുകയും അധികം പ്രയോഗിക്കയും ചെയ്യുന്നില്ല. ജട
യാടുകളെ അറുക്കുവാൻ മാത്രം മൈസൂർ കോയമ്പത്തുർ എന്ന ദേശ
ങ്ങളിൽനിന്നു വരുത്തുന്നു. നാട്ടനായിക്കളും പൂച്ചകളും അധികം സാ
രമുള്ളവയല്ല. ഇണക്കിയ ആനയെക്കൊണ്ടു മരങ്ങളെ വലിപ്പിക്ക
യും ഭാരങ്ങളെ എടുപ്പിക്കയും ഉത്സവങ്ങളിൽ പട്ടം കെട്ടി ദേവനെ
എഴുന്നെള്ളിപ്പിക്കയും ചെയ്യുന്നു. പൂൎവ്വത്തിൽ അതിനെ യുദ്ധത്തി
നു അഭ്യസിപ്പിച്ചിട്ടുണ്ടായിരുന്നു,

കടുവ, ചീറുവാലൻ, നായ്പിടിയൻ, മുതലായ നരികളെയും
കാട്ടാന, കാട്ടി, കാട്ടുപോത്ത, കരടി, ചെന്നായി, കാട്ടുപന്നി,
കാട്ടാട, കൃഷ്ണമൃഗം, മാൻ, പുള്ളിമാൻ, കലമാൻ, വരിയൻ, കാട്ട
പൂച്ച, കല്ലുണ്ണി, മലയണ്ണാക്കൊട്ടൻ, മെരു, മുയൽ, ഹനുമാൻ, നീ
ലൻ, കുരങ്ങ ഇത്യാദികളെയും കാടുകളിൽ കാണും. കുറുക്കൻ കാട്ടി
ലും നാട്ടിലും പാൎത്തു രാത്രിയിൽ പട്ടണങ്ങളിലും വന്നു കഴിയുന്ന
തെല്ലാം കട്ടു, ശവങ്ങളെയും തിന്നുന്നതിനാൽ, ഉപകാരമുള്ളതാകു
ന്നു. ഒന്നു ഓരിയിടുമ്പോൾ, മറെറതല്ലാം തമ്മിൽ അടുത്തു മെലോ
ട്ടു നോക്കി അസഹ്യമായ നിലവിളിയുണ്ടാക്കുന്നു. കീരി പാമ്പുക
ളുടെ വലിയ ശത്രു. അതിനെ ഇണക്കുവാൻ പ്രയാസമില്ല. അണ്ണാ
ക്കൊട്ടൻ രണ്ടു വിധമുള്ളതാകുന്നു. മലയണ്ണാക്കൊട്ടൻ നാട്ടുണ്ണാക്കൊ
ട്ടനേക്കാൾ ശോഭയുള്ളതും വലിയ്തുമാകുന്നു. കടവാതിൽ ചെറിയ്തും
വലിയ്തും ആയ പല മാതിരിയുണ്ടു. അവ പകൽസമയത്ത് തല
കീഴായി തൂങ്ങി ഉറങ്ങുകയും രാത്രിയിൽ ഇരക്കായി പോകയും

1. വാക്യത്തിൽനിന്നു് എന്തോ വിട്ടുപോയിരിക്കണം — എഡിറ്റർ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/84&oldid=199307" എന്ന താളിൽനിന്ന് ശേഖരിച്ചത്